കുട്ടികളിൽ ആത്മാഭിമാനം വളർത്താം, ഈ കുഞ്ഞു വലിയ സന്തോഷങ്ങളിലൂടെ

HIGHLIGHTS
  • ചെറിയ കാര്യങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകുന്ന സന്തോഷം വളരെ വലുതാണ്
how-to-raise-smart-confident-kids-by-teaching-repetition
Representative image. Photo Credits; Asier Romero/ Shutterstock.com
SHARE

കുഞ്ഞുങ്ങളെ വളർത്തുന്നത് ഒരു ചെറിയ കാര്യമല്ലെന്നും  അതൊരു വലിയ ഉത്തരവാദിത്തമാണെന്നും നമുക്കറിയാം. രക്ഷിതാക്കൾ ജോലിക്കാർ കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട. നിങ്ങളുടെ ജോലി സമയം ഏതുമായിക്കൊള്ളട്ടെ, രാവിലെയും വൈകുന്നേരവും ആഴ്ചാവസാനവും എല്ലാം കിട്ടുന്നതു കുറച്ചു സമയം ആണെങ്കിൽ പോലും കുഞ്ഞിനൊപ്പം ചെലവഴിക്കണം. കുട്ടിയിൽ ആത്മവിശ്വാസവും സ്വാഭിമാനവും വളർത്താൻ ഇത് വളരേയേറെ സഹായിക്കും. 

നമുക്ക് ആവർത്തനം വിരസമാകുമ്പോൾ 

കുട്ടികൾക്കായുള്ള ഒരു ടിവി ഷോ അല്ലെങ്കിൽ ചിൽഡ്രൻസ് ബുക്ക് സീരീസ് ശ്രദ്ധിച്ചിട്ടില്ലേ അടുത്ത എപ്പിസോഡും   ബുക്കും അതുപോലെ തന്നെയുണ്ടാവും. കഥാപാത്രങ്ങൾക്ക് ഒരേ വസ്ത്രം, കഥാസന്ദർഭങ്ങൾ കാണിക്കുന്നത് ഒരേ രീതിയിൽ, ഒരേ സമയത്ത് വരുന്ന തീം സോങ്. അടുത്തത് എന്തായിരിക്കുമെന്ന് കാണും മുൻപേ കുഞ്ഞുങ്ങൾക്ക് അറിയാൻ പറ്റും. ഈ പ്രവചനാത്മകത കുട്ടികളെ അടക്കിയിരുത്തും എന്ന് ഇതിന്റെ ശിൽപികൾക്ക് അറിയാം. ഇത് തുടർന്നു കാണാൻ അവർക്ക് താൽപര്യം ഉണ്ടാകും. പുസ്തകമാണെങ്കിൽ ഉറക്കെ ആസ്വദിച്ച് വായിക്കാനും അവരെ പ്രേരിപ്പിക്കും. 

എന്നാൽ നമുക്കോ, ആവർത്തന വിരസതയുണ്ടാകും എന്നാൽ കുട്ടികളെ പ്രത്യേകിച്ച് തീരെ ചെറിയ കുഞ്ഞുങ്ങളെ സംബന്ധിച്ച് ഇത് വളരെയധികം ആസ്വാദ്യകരമാണ്. ഒരേ തരത്തിലുള്ള പാറ്റേണുകൾ കാണുമ്പോൾ അടുത്തത് എന്താണ് വരുന്നത് എന്ന് കൃത്യമായി അവർക്ക് മനസിലാക്കാനാകുന്നു. അത് അവരിൽ ഒരുതരം സുരക്ഷിതത്വവും സന്തോഷവും നൽകുന്നു. 

കുഞ്ഞു കാര്യങ്ങൾ വലിയ സന്തോഷങ്ങൾ 

ദിവസവും ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകുന്ന സന്തോഷം വളരെ വലുതാണ്. നിങ്ങളും കുഞ്ഞും മാത്രമായിരിക്കുന്ന സമയങ്ങളിൽ അത് കുട്ടിക്ക് സ്വാഭാവികമായും ഇഷ്ടമാകും. ദിവസവും രാവിലെയും വൈകിട്ടും കെട്ടിപ്പിടിച്ച് ഉമ്മ നൽകാം. കുട്ടിയുമൊത്ത് നടക്കുമ്പോൾ ഇഷ്ടമുള്ള ആ പാട്ട് രണ്ടാൾക്കും ചേർന്നു പാടാം. എല്ലാ ഞായറാഴ്ചകളിലും ഒരേ സമത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം. എല്ലാ രാത്രികളിലും കുട്ടിയെ അരികിൽ കിടത്തി ഉറക്കാം. എല്ലാം ഒരേപോലെയാകുമ്പോൾ കുട്ടി അടുത്ത കാര്യത്തിനായി കാത്തിരിക്കും. അപ്പോൾ  കുട്ടിക്ക് ഉത്സാഹവും കൂടും. 

അവരും കൂടെ കൂടട്ടെ 

'അണ്ണാൻ കുഞ്ഞും തന്നാലായത് ' എന്ന ചൊല്ലു കേട്ടിട്ടില്ലേ. ചെറിയ ചെറിയ കാര്യങ്ങൾ ആണെങ്കിലും കുട്ടിയേയും അത് ചെയ്യാൻ കൂടെ കൂട്ടണം. വീട്ടിലെ ചെറിയ ജോലികൾ അവരുടെ ദിനചര്യയുടെ ഭാഗമാകട്ടെ. മുഷിഞ്ഞ വസ്ത്രങ്ങൾ അടുക്കി വയ്ക്കാം. അങ്ങനെ അവർക്കു കഴിയുന്ന കാര്യങ്ങൾ ചെയ്യട്ടെ. ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്യുന്നത് കുട്ടികളിൽ കഴിവും സ്വാഭിമാനവും വളർത്തും. പിന്നീട് വലിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഇത് അവരെ പ്രാപ്തരാക്കും.

തന്റെ സഹായം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കുമ്പോൾ  അത് കുട്ടിയിൽ കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കും. ജോലിക്കാരായ രക്ഷിതാക്കളുള്ള വീടാണെങ്കിൽ ഇത് കാര്യങ്ങൾ എളുപ്പത്തിലാക്കുകയും ചെയ്യും. 

നിങ്ങൾ കുട്ടിയുടെ കൂടെ ചെലവിടുന്ന സമയമത്രയും ഇതു പോലുള്ള കുഞ്ഞു ചിട്ടകൾ കൊണ്ടു  വന്നാൽ അത് എല്ലാവർക്കും പ്രയോജനകരവും സംതൃപ്‌തി നൽകുന്നതും ആയിരിക്കും.

English summary ; How to raise smart confident kids by teaching repetition

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA