കുട്ടിയെ വളർത്തുമ്പോൾ; ഒഴിവാക്കാം ഈ പെരുമാറ്റ രീതികൾ

HIGHLIGHTS
  • അച്ചടക്കം പഠിപ്പിക്കാൻ അടിക്കുന്നത് മിക്ക രക്ഷിതാക്കളും ചെയ്യുന്ന കാര്യമാണ്
major-parenting-mistakes-to-avoid
Representative image. Photo Credits : airdone/ Shutterstock.com
SHARE

കുട്ടികളെ വളർത്തുന്നതിന് പ്രത്യേക നിയമങ്ങൾ വല്ലതുമുണ്ടോ? ഇല്ല എന്നാണുത്തരം. ഒരു കുട്ടിയെപ്പോലെയാവില്ല മറ്റൊരു കുട്ടി. നിങ്ങളെപ്പോലാവില്ല, മറ്റൊരു രക്ഷിതാവ് എങ്കിലും കുട്ടികളെ അച്ചടക്കത്തോടെ വളർത്താൻ എല്ലാ രക്ഷിതാക്കളും പിന്തുടരേണ്ട ചില കാര്യങ്ങളുണ്ട്. അടിച്ചും നുള്ളിയും ഒക്കെ കുഞ്ഞിനെ വളർത്തിയാൽ കുട്ടിയുടെ വളർച്ചയെയും വികാസത്തെമെല്ലാം അത് ദോഷകരമായി തന്നെ ബാധിക്കും. 

കുട്ടിയോട് ദേഷ്യപ്പെടുക, അടിക്കുക, പിടിച്ചു തള്ളുക ദേഷ്യം വരുമ്പോൾ ലോകത്തുള്ള മിക്ക രക്ഷിതാക്കളും ചെയ്യുന്ന കാര്യങ്ങളാണിവ എന്നാൽ പരുക്കനായ ഈ പെരുമാറ്റം കുട്ടിയുടെ തലച്ചോറിന്റെ വളർച്ചയെ ബാധിക്കുമെന്നും കൗമാരത്തിലെത്തുമ്പോൾ തലച്ചോറിന്റെ ഘടന വളരെ ചെറുതായിരിക്കും എന്നും ഡെവലപ്മെന്റ് ആൻഡ് സൈക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച  പഠനം പറയുന്നു. തലച്ചോറിലുണ്ടാകുന്ന മാറ്റം മാത്രമല്ല, അതിനുമപ്പുറത്ത് സാമൂഹ്യവും വൈകാരികവുമായ വികാസത്തെയും അത് ദോഷകരമായി ബാധിക്കും പഠനത്തിൽ പറയുന്നു. സ്റ്റാൻഫോർഡ് സർവകലാശാല ഗവേഷകരോടൊപ്പം മോൺട്രിയൽ  യൂണിവേഴ്‌സിറ്റി, സിഎച്ച് യും സെന്റ് ജസ്റ്റിൻ റിസർച്ച് സെന്റർ എന്നിവിടങ്ങളിലെ ഗവേഷകരും ചേർന്നാണ് ഈ പഠനം നടത്തിയത്. 

ശാരീരികവും വൈകാരികവും ലൈംഗികവുമായ അധിക്ഷേപങ്ങളും അവഗണനയും കുട്ടികളിൽ, പിന്നീട് വിഷാദവും ഉത്കണ്ഠയും ബാധിക്കാൻ കാരണമാകുമെന്ന് മുൻപ് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കടുത്ത ശകാരങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്ന കുട്ടികളിൽ തലച്ചോറിനെ പ്രീ ഫ്രണ്ടൽ കോർട്ടക്‌സും അമിഗ് ഡാലയും വളരെ ചെറുതായിരിക്കും എന്നു പഠനത്തിൽ കണ്ടു. വൈകാരികമായ നിയന്ത്രണത്തിനും, ഉത്കണ്ഠ, വിഷാദം, ഇവയ്ക്കും പ്രധാനമായും കാരണമാകുന്ന തലച്ചോറിലെ രണ്ടു ഘടനകളാണിവ. കുട്ടിക്കാലത്ത് രക്ഷിതാക്കളിൽ നിന്ന് തല്ലും വഴക്കും എല്ലാം തുടർച്ചയായി കിട്ടി വളർന്ന കുട്ടികൾ കൗമാര പ്രായത്തിലെത്തിയപ്പോൾ തലച്ചോറിന്റെ ഈ ഭാഗത്തിന് മാറ്റം വന്നതായി കണ്ടു. രക്ഷിതാക്കളുടെ പരുക്കൻ പെരുമാറ്റം കുട്ടിയുടെ തലച്ചോറിന്റെ ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞു. 

ഒഴിവാക്കാം ഈ രീതികൾ

കുട്ടിയുടെ മാനസികവും മനഃശാസ്ത്രപരവുമായ വളർച്ചയ്ക്ക് ദോഷം ചെയ്യുന്ന വളർത്തു രീതികൾ രക്ഷിതാക്കൾ ഒഴിവാക്കുക തന്നെ വേണം.

കുട്ടിയെ അടിക്കുക 

കുട്ടിയെ അച്ചടക്കം പഠിപ്പിക്കാൻ അടിക്കുന്നത് മിക്ക രക്ഷിതാക്കളും ചെയ്യുന്ന കാര്യമാണ്. ഇത് ഒഴിവാക്കണം. മോശമായി പെരുമാറിയാൽ കുട്ടിയെ അടിക്കുന്നത്, പിന്നീട് മുതിരുമ്പോൾ ദേഷ്യവും മുൻകോപവും അമർഷവുമുള്ള വ്യക്തികളായി മാറാൻ ഇടയാക്കും. ശക്തിയും ശാരീരികാക്രമവും കാട്ടിയാൽ എല്ലാം നേടാനാകും എന്ന തോന്നൽ അവരിൽ ഉണ്ടാകാനുമിത് കാരണമാകും. 

കുട്ടിയുടെ മുന്നിൽ വച്ച് നുണ പറയുക

കുട്ടിയുടെ ഏറ്റവും മികച്ചതും ആദ്യത്തേതുമായ അധ്യാപകർ രക്ഷിതാക്കളാണ്. കുട്ടിക്ക് നിങ്ങൾ ഒരു നല്ല മാതൃകകൾ ആയിരിക്കണം. കുട്ടിയുടെ മുന്നിൽ വച്ച് നുണ പറഞ്ഞാൽ അവരും ഭാവിയിൽ നുണ പറയുന്നവരാകും. ഒരിക്കലും കുട്ടികളുടെ മുന്നിൽ വച്ച് നുണ പറയരുത്. 

കുട്ടിയുടെ നേരെ ആക്രോശിക്കുക 

കുട്ടിയുടെ നേരെ ആക്രോശിക്കുകയും അലറുകയും  ചെയ്‌താൽ അത് അവരെ ആക്രമണകാരികളാക്കും. തിരിച്ച് അവരും നിങ്ങളുടെ നേരെ ഒച്ചവയ്ക്കാനും അലറാനും തുടങ്ങും. അതുകൊണ്ട് കുട്ടികളോട് വളരെ ഉച്ചത്തിൽ ആക്രോശിക്കാതിരിക്കുക; മറ്റൊരു വ്യക്തിയുടെ മുൻപിൽ പ്രത്യേകിച്ചും. 

ചീത്ത വാക്കുകൾ ഉപയോഗിക്കാതിരിക്കുക

കുട്ടികളുടെ മുന്നിൽ വച്ച് ചീത്ത വാക്കുകൾ പറയാനോ ശാപ വാക്കുകൾ പറയാനോ പാടില്ല. ഇത് അവരിൽ തെറ്റായ സന്ദേശം പകർന്നു നൽകും. സ്‌കൂളിലും പുറത്തും അവരും ഈ വാക്കുകൾ പറയും. മോശം വാക്കുകൾ പറയുന്ന കുട്ടികൾ പിന്നീട് മോഷ്‌ടിക്കാനും വാഴക്കാളിയും തെമ്മാടിയും ഒക്കെ ആയി മാറുമെന്നാണ് പഠനങ്ങൾ പറയുന്നത്. നിങ്ങളുടെ കുട്ടി ചീത്ത വാക്കുകൾ പറയരുതെങ്കിൽ ആദ്യം നിങ്ങളും ആ വാക്കുകൾ ഉപയോഗിക്കാതിരിക്കുക.

Content Summary: Major parenting mistakes to avoid 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA