ചെറിയ തെറ്റുകൾക്കു പോലും കുട്ടിയെ അടിക്കുന്ന രക്ഷിതാവാണോ? അറിയണം ഈ പഠനം

HIGHLIGHTS
  • കുട്ടിയെ അടിക്കുന്നത് തലച്ചോറിന്റെ വളർച്ചയെ ബാധിക്കും
  • ശാരീരിക ശിക്ഷകൾ കൊണ്ട് പെരുമാറ്റ വൈകല്യങ്ങൾ മാറില്ല
physical-punishment-does-not-improve-children-s-behaviour-says-study
Representative image. Photo Credits : Valeriya Popova 22/ Shutterstock.com
SHARE

ചെറിയ തെറ്റുകൾക്കു പോലും കുട്ടിയെ അടിക്കുന്ന രക്ഷിതാവാണോ നിങ്ങൾ? കുട്ടി നന്നാവണമെങ്കിൽ  നല്ല തല്ലു കൊടുക്കണം എന്നു കരുതുന്ന ആളാണ് നിങ്ങളെങ്കിൽ ആ ധാരണ മാറ്റിക്കോളൂ കുട്ടിയെ ശാരീരികമായി ശിക്ഷിക്കുന്നത് ദോഷകരമായി ബാധിക്കുമെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. 

മോശമായി പെരുമാറിയതിന് കുട്ടിയെ തല്ലുകയോ മർദിക്കുകയോ ചെയ്തത് കൊണ്ട് ഗുണമല്ല മറിച്ച് ദോഷമാണുണ്ടാവുക. ശാരീരികമായി ശിക്ഷകൾ ലഭിച്ചതു കൊണ്ട് കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ കുറയുകയല്ല വർധിക്കുകയാണ് ചെയ്യുകയെന്ന് പഠനത്തിൽ കണ്ടു. കുട്ടികളുടെ അനുസരണക്കേടിന് അവരെ അടിക്കുന്നതുൾപ്പെടെയുള്ള ശാരീരിക ശിക്ഷകൾ ഒഴിവാക്കണം. പെരുമാറ്റ പ്രശ്നങ്ങൾ വർധിക്കാനേ ഇതുപകരിക്കൂ. 

രണ്ടു വയസിനും നാലു വയസിനും ഇടയിൽ പ്രായമുള്ള 63 ശതമാനം കുട്ടികളും ശാരീരികമായ ശിക്ഷ (physical punishment)കൾക്കു  വിധേയരാകുന്നു. കുട്ടികളെ അടിക്കുന്നത് അക്രമമായാണ് പല രാജ്യങ്ങളിലും കരുതുന്നത്, 62 രാജ്യങ്ങൾ ഇത് നിരോധിച്ചു കഴിഞ്ഞു. 

കുട്ടികളുടെ നേരെയുള്ള എല്ലാത്തരം ശാരീരിക ശിക്ഷകളും അവസാനിപ്പിക്കണമെന്ന് യുണൈറ്റഡ് നേഷൻസ് ബാലാവകാശ സമിതി നിർദേശിക്കുന്നു. കുട്ടികൾ അവരുടെ മനുഷ്യാവകാശങ്ങൾ ആസ്വദിക്കണമെന്നും ഡിഗ്‌നിറ്റി, ബഹുമാനം, തുല്യത ഇവ അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സമിതി നിർദേശിക്കുന്നു. 

ശാരീരിക ശിക്ഷ ഉൾപ്പെട്ട 69 കാര്യങ്ങൾ പഠനസംഘം വിശകലനം ചെയ്‌തു. ഇത് കുട്ടികൾക്ക് ഗുണം ചെയ്യുമെന്നതിന് ഒരു തെളിവും ലഭിച്ചില്ല. മറിച്ച് അടിക്കുക, മർദിക്കുക തുടങ്ങി ശാരീരികമായി കുട്ടികളെ ശിക്ഷിക്കുന്നത് കുട്ടികളുടെ മാനസിക വികാസത്തിന് ദോഷകരമാണെന്നും ഇവർ സൂചിപ്പിക്കുന്നു. 

കുട്ടിയുടെ ലിംഗം, വർഗം, പേരന്റിങ്ങ് സ്റ്റൈൽ ഇവ ഏതുമായിക്കൊള്ളട്ടെ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്നത് പെരുമാറ്റ പ്രശ്നങ്ങൾ വർധിക്കാനിടയാക്കും. ഗവേഷകയായ എലിസബത്ത് ജെർഷോഫ് പറയുന്നു. 

കുട്ടികളെ മർദിക്കുന്നത് അവരുടെ തലച്ചോറിന്റെ വളർച്ചയെ ബാധിക്കുമെന്ന് ഹാർവാർഡ് ഗവേഷകർ നടത്തിയ പഠനത്തിലും തെളിഞ്ഞിരിക്കുന്നു. തലച്ചോറിന്റെ പ്രീ ഫ്രണ്ടൽ കോർട്ടക്സിൽ ന്യൂറൽ റസ്‌പോൺസ് കൂടുതലാണെന്നും ഇത് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെ കാര്യമായി ബാധിക്കുമെന്നും ചൈൽഡ് ഡെവലപ്മെന്റ് ജേണലിൽ ഏപ്രിലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

കുട്ടികളിലെ അഗ്രഷൻ, സാമൂഹ്യവിരുദ്ധ പെരുമാറ്റങ്ങൾ ഇതെല്ലാം വർധിക്കാനും മാനസിക പ്രശ്നങ്ങൾക്കും മർദനം കാരണമാകും. കുട്ടികളിൽ ഉത്കണ്ഠ, വിഷാദം എന്നിവയും ഉണ്ടാകും. 

സ്‌കൂളുകളിലും ഡേ കെയറിലും ശിശുസംരക്ഷണ സ്ഥാപനങ്ങളിലും എല്ലാം കുട്ടികളെ ശിക്ഷിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഒരു കുട്ടിയ്ക്ക് ശാരീരികമായ ശിക്ഷ ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് 2003 ലെ നാഷണൽ പോളിസി ഫോർ ചിൽഡ്രൻ പറയുന്നു. 2015 ലെ ബാല നീതി നിയമവകുപ്പ് 82 പ്രകാരം കോർപ്പറൽ പണിഷ്മെന്റ് ശിക്ഷാർഹമായ കുറ്റകൃത്യമാണ്.

English summary: Physical punishment does not improve children's behaviour - Study

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA