ADVERTISEMENT

'മുത്താഴമുണ്ടാൽ മുള്ളിലും കിടക്കണം' എന്ന പഴഞ്ചൊല്ല് മുതിർന്നവർക്കു മാത്രമല്ല കുട്ടികൾക്കും ബാധകമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഊണു കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നു ചെറുതായി മയങ്ങുന്നത് കുട്ടികളെ കൂടുതൽ സന്തോഷവാന്മാരാക്കുമത്രേ.

യുഎസിലെ പെൻസിൽവാനിയ സർവകലാശാലയിലെ പ്രൊഫസറായ ആഡ്രിയൻ റെയ്നെയുടെ  നേതൃത്വത്തിലാണ് പഠനം നടത്തിയത്. കുട്ടികളുടെ വികാസത്തിനും വളർച്ചയ്ക്കും ഉച്ചയുറക്കം എത്രമാത്രം പ്രധാനമാണെന്ന് സ്ലീപ്പ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം വ്യക്തമാക്കുന്നു.

ആഴ്‌ചയിൽ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും ഉച്ചയ്ക്ക് അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ മയങ്ങുന്ന കുട്ടികൾക്ക് ഉച്ചയ്ക്ക് ഉറങ്ങാത്ത കുട്ടികളെ അപേക്ഷിച്ച് പെരുമാറ്റ പ്രശ്‍നങ്ങളും കുറവായിരിക്കും. 

പത്തു മുതൽ പന്ത്രണ്ടു വയസു വരെ പ്രായമുള്ള മൂവായിരം കുട്ടികളിലാണ് പഠനം നടത്തിയത്. ആത്മനിയന്ത്രണം, സന്തോഷം, മനക്കരുത്ത് ഇവയെല്ലാം വർധിക്കാൻ ഉച്ചയുറക്കം സഹായിക്കും. 

ഐക്യൂ കൂട്ടാനും അക്കാദമിക നേട്ടത്തിനും ഉച്ചയുറക്കം സഹായിക്കുമെന്നും പഠനം പറയുന്നു. ഉച്ചമയക്കം ശീലിച്ച കുട്ടികളിൽ അക്കാദമിക് പെർഫോമൻസ് 7.6 ശതമാനം മെച്ചപ്പെട്ടതായി കണ്ടു. 

English summary: Afternoon naps can boost kid's happiness, IQ: Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com