മൊബൈൽ ഫോണിലൂടെ കുട്ടികളെ സംരംഭരാക്കുക ലക്ഷ്യം; വേറിട്ട മാതൃകയായി അധ്യാപകർ

HIGHLIGHTS
  • സാന്ത്വനം എന്നപേരില്‍ സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്
making-students-entrepreneurs-teachers
SHARE

പ്രളയകാലവും  മഹാമാരിയുമൊന്നും  ചമ്പക്കുളം സെന്‍റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും  വിശ്രമകാലമായിരുന്നില്ല. മൊബൈല്‍ഫോണിന്  അടിമകളായെന്ന് പറയുന്നിടത്ത് അതിന്‍റെ സാധ്യത ഉപയോഗിച്ച് കുട്ടികളെ സംരംഭകരാക്കാനുള്ള പരിശീലനം സ്കൂളില്‍ തുടരുകയാണ്. കോവിഡ് ബാധിച്ച് മരിച്ച രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് അധ്യാപകര്‍ മുന്‍കൈയെടുത്ത് മാസംതോറും സാന്ത്വനം എന്നപേരില്‍ സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്.

ഓണ്‍ലൈന്‍ പഠനോപരണമായി മാറിയ മൊബൈല്‍ ഫോണിന് കുട്ടികള്‍ അടിമകളാകുന്നു എന്ന പരാതിയെ അവസരമാക്കി മാറ്റുകയായിരുന്നു ചമ്പക്കുളം സെന്‍റ് മേരീസ് സ്കൂള്‍.  സ്റ്റുഡന്‍റ് പ്രൂണര്‍  എന്ന പേരില്‍കുട്ടി സംരംഭകരെ സൃഷ്ടിക്കാനുള്ള ശ്രമമാണ് സൊസൈറ്റി 5.0 എന്ന പരിപാടിയിലൂടെ  തുടരുന്നത്. ജപ്പാനിലെ വിദ്യാലയങ്ങളില്‍ നടക്കുന്ന  പദ്ധതിയുടെചമ്പക്കുളം മോഡലാണിത്. കോവിഡ് കാലത്ത് രക്ഷിതാക്കള്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ മുന്‍കൈയെടുത്ത് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. മല്‍സരപരീക്ഷകള്‍ക്കുള്ള പരിശീലനം നല്‍കുന്ന ദിശ പദ്ധതി, കംപ്യൂട്ടര്‍ മ്യൂസിയം, കൗണ്‍സിലിങ്  കേന്ദ്രം എന്നിവയും സ്കൂളിലുണ്ട്.

ഷേക്സ്പിയര്‍ നാടകങ്ങള്‍ തനിമ ചോരാതെ കുട്ടികളുംഅധ്യാപകരും ചേര്‍ന്ന് അവതരിപ്പിക്കുന്ന സ്ട്രാറ്റ്ഫോര്‍ഡ് സ്റ്റേജ്   കുട്ടനാട്ടില്‍ ആദ്യത്തേതാണ്. കോവിഡ് കാലത്ത് സജീവമായിരുന്ന  സ്കൂള്‍ ലൈബ്രറിയില്‍ കുട്ടികള്‍ക്ക് പകരം പുസ്തകമെടുക്കാന്‍ എത്തിയത് രക്ഷകര്‍ത്താക്കളായിരുന്നു. 1905 ല്‍ സ്ഥാപിതമായതാണ് ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ചമ്പക്കുളം സെന്റ്് മേരീസ് സ്കൂള്‍. പമ്പയാറിനൊപ്പം ഈ തീരത്തെ   അക്ഷരപുണ്യവും തലമുറകളിലേക്ക് പ്രവഹിക്കുകയാണ്.

English summary: Making students entrepreneurs teachers

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA