ADVERTISEMENT

ലോകത്തെവിടെയായലും കുട്ടികളെ വളർത്തുന്നതും പരിചരണവുമെല്ലാം അമ്മമാരുടെ ജോലിയാണ്. വളരെ  ചെറിയ ശതമാനം മാത്രമാണ് മറിച്ചായുള്ളത്. ജീവശാസ്ത്രപരമായി പറഞ്ഞാൽ കുട്ടികളെ പരിചരിക്കലും കൊഞ്ചിക്കലുമൊക്കെ അമ്മമാർ ചെയ്യുന്നപോലെ അച്ഛൻമാർക്ക് അത്ര എളുപ്പമല്ല. അതൊക്കെ കൂടുതൽ അമ്മമാരുമായി ബന്ധപ്പെട്ടിരുക്കുന്നു. എന്നാൽ അച്ഛൻമാർ പരിചരിക്കുന്ന കുട്ടികൾ മറ്റു കുട്ടികളേക്കാൾ സ്മാർട്ടും ആരോഗ്യമുള്ളവരും സന്തോഷവുള്ളവരുമായിരിക്കും എന്നാണ് ഒരു പുതിയ പഠനം പറയുന്നത്. അതായത് കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് അച്ഛന് വലിയ സ്ഥാനം തന്നെയുണ്ടത്രേ. സ്റ്റേറ്റ് ഓഫ് വേൾഡ് ഫാദേഴ്സ് റിപ്പോർട്ട് അനുസരിച്ചാണിത്. 

കുട്ടികൾക്കൊപ്പം കൂടുതൽ സമയം പങ്കിടുന്നത് അമ്മമാരാണ്. എന്നാൽ അച്ഛൻ കുട്ടികൾക്കൊപ്പം ഫലപ്രദമായി സമയം പങ്കിടുകയും സമാധാനപരമായ സമീപനവും ഉള്ള ആളും ആണെങ്കിൽ അവർ വഴിതെറ്റി പോകാവുള്ള സാധ്യത കുറയുന്നു. കൂടാതെ  അച്ഛന്മാരുടെ  പരിചരണം കിട്ടുന്ന കുട്ടികളുടെ ആയുർദൈർഘ്യം കൂടുതലായിരിക്കും, ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഇവർക്കു പൊതുവെ കുറവായിരിക്കും. ചെയ്യുന്ന ജോലികളിലും അത്തരക്കാർ വളരെ പെർഫെക്റ്റും ആയിരിക്കും.

 

അച്ഛൻമാരുടെ ജോലി സമയവും അധിക ജോലിയും മറ്റുമാണ് അവർക്ക് കുട്ടികളുടെ ഒപ്പം കൂടുതൽ സമയം പങ്കിടാനാവാത്തതിന് കാരണമായി പറയുന്നത്. സർവേ അനുസരിച്ച് 61 മുതൽ 77 വരെ ശതമാനം അച്ഛന്മാരും പറയുന്നത് തങ്ങളുടെ ജോലിസമയം കുറവായിരുന്നെങ്കിൽ കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാമായിരുന്നെന്നാണ്.  ഇങ്ങനെ അമ്മമാർക്കുണ്ടായിരുന്നു അധിക ചുമതലയിൽ കുറവു വരുന്നതോടെ അവരുടെ മാനസികപിരിമുറുക്കത്തിലും കുറവുണ്ടാകുന്നു. അച്ഛൻമാർ കുട്ടികളെ പരിചരിക്കാൻ കൂടുതൽ സമയം കണ്ടെത്തിൽ കുടുംബാന്തരീക്ഷം തന്നെ മാറിമറിയും. അച്ഛനും അമ്മയും കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകുമെന്നും ഇവർ പറയുന്നു. 

 

English Summary: Fathers involvement in child development 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com