ഒരുമിച്ചിരുന്നു പാട്ടുകേട്ടോളൂ, ഫലം അമ്പരപ്പിക്കും

HIGHLIGHTS
  • ആത്മബന്ധം വർധിപ്പിക്കാൻ സംഗീതത്തിന് കഴിയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്
music-therapy-in-premature-infants
Representative image. Photo Credits / Shutterstock.com
SHARE

സംഗീതത്തിനു അതുല്യമായ ശക്തിയുണ്ടെന്നാണ് പറയപ്പെടുന്നത്. രോഗങ്ങളെ സുഖപ്പെടുത്താനും സന്തോഷം ജനിപ്പിക്കാനും തുടങ്ങി മനുഷ്യവികാരങ്ങൾക്കുമേൽ വലിയ സ്വാധീനം ചെലുത്താൻ സംഗീതത്തിനു കഴിയുമെന്ന്  പണ്ടുമുതലുള്ള പഠനങ്ങൾ വെളിപ്പെടുത്തുന്നു. ആ പഠനങ്ങൾ ബലപ്പെടുത്തുന്ന രീതിയിൽ, മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള  ബന്ധത്തെയും സ്വാധീനിക്കാൻ സംഗീതത്തിന് കഴിയുമെന്ന തരത്തിലൊരു വാർത്ത  ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.  കുട്ടികൾക്ക് മാതാപിതാക്കളുമായുള്ള ആത്മബന്ധം വർധിപ്പിക്കാൻ സംഗീതത്തിന് കഴിയുമെന്നാണ്  പഠനങ്ങൾ പറയുന്നത്.

അരിസോണ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനങ്ങളിലാണ് ഇത്തരത്തിലുള്ള ഒരു ഫലം പുറത്തു വന്നത്. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും മാതാപിതാക്കൾ പകർന്നു നൽകിയ സംഗീതാനുഭവങ്ങൾ ബന്ധങ്ങളുടെ ഊഷ്മളത വർധിപ്പിക്കാൻ സഹായിച്ചുവെന്നാണ് പഠനത്തിൽ പങ്കെടുത്ത കൗമാരക്കാരിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ശരാശരി 21 വയസ് പ്രായമായവരിലാണ് ഗവേഷകർ ഈ പഠനം നടത്തിയത്. എട്ടു മുതൽ പതിനൊന്നു വയസ്സുവരെയുള്ള അനുഭവങ്ങളും പതിനാലു വയസു മുതൽ ഇരുപത്തിയൊന്ന് വയസു  വരെയുള്ള കാര്യങ്ങളുമാണ് ചോദിച്ചറിഞ്ഞത്. മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന സംഗീതവുമായി ബന്ധപ്പെട്ട  അനുഭവങ്ങൾ  നല്ല രീതിയിൽ സ്വാംശീകരിക്കാനും അതുവഴി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടാനും  സഹായിച്ചിട്ടുണ്ടെന്നാണ്  പഠനത്തിൽ നിന്നും ലഭിച്ച ഫലം. 

കുട്ടിക്കാലം മുതലുള്ള വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും മാതാപിതാക്കൾക്കൊപ്പം  സംഗീതമാസ്വദിച്ചത്  മികച്ച അനുഭവം  തന്നെയാണെന്നാണ് ഓരോരുത്തരും അഭിപ്രായപ്പെട്ടത്. കുഞ്ഞുങ്ങൾ മുതിരുംതോറും മാതാപിതാക്കൾക്കൊപ്പം അവർ ചെലവഴിക്കുന്ന സമയം കുറഞ്ഞുവരികയാണ് പതിവ്. കുഞ്ഞുങ്ങളോടൊപ്പം ചെലവിടുന്ന സമയങ്ങളിൽ സംഗീതവും കൂടെയുണ്ടാകുന്നത് ഏറെ ഹൃദ്യമായിരിക്കുമെന്നാണ് പഠനഫലങ്ങൾ വെളിപ്പെടുത്തുന്നത്. ഒരുമിച്ച്  സംഗീതമാസ്വദിക്കുന്നത് ഒറ്റക്കെട്ടായിരിക്കുന്നതിനും പരസ്പര ഐക്യം വളർത്തുന്നതിനും ഏറെ സഹായകരമാണെന്നും ഈ പഠനം വെളിപ്പെടുത്തുന്നുണ്ട്. 

ഒരുമിച്ചിരുന്നു സംഗീതമാസ്വദിക്കാൻ ഇനി നേരം കിട്ടുന്നില്ലെങ്കിൽ ഒരുമിച്ചുള്ള യാത്രകളുടെ നേരങ്ങൾ ഇതിനായി മാറ്റിവെക്കാവുന്നതാണ്. കുഞ്ഞുങ്ങളോടൊപ്പം പാട്ടുകൾ കേൾക്കുന്നതും സംഗീതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതും അടുപ്പം വർധിപ്പിക്കും, കൗമാരക്കാരോടൊപ്പമുള്ള സംഗീതാസ്വാദനം അവർക്കു മാനസികമായി ധൈര്യം നൽകുന്നതിനൊപ്പം മാതാപിതാക്കളുടെ പിന്തുണ അവർക്കു എല്ലായ്‌പ്പോഴും ഉണ്ടെന്ന ചിന്തയും വളർത്തും. അതുകൊണ്ടു ഇപ്പോൾ തന്നെ കുഞ്ഞുങ്ങളെ  വിളിച്ചിരുത്തി പാട്ടുകൾ കേട്ട് തുടങ്ങാം.. ബന്ധങ്ങൾ കരുത്തുറ്റതാക്കാം..

English summary : Children and Music- Benefits of Music in Child Development

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA