ദിനോസറുകളോട് കുട്ടികൾക്കുള്ള ആ ഇഷ്ടത്തിനു പിന്നിൽ...

HIGHLIGHTS
  • ഇവർ മറ്റുകുട്ടികളേക്കാൾ ബുദ്ധിയും കഴിവുമുള്ളവരായിരിക്കും.
why-some-children-are-obsessed-over-dinosaurs-psychologists-say
SHARE

മുതിർന്നവർ പോലും പഠിച്ചെടുക്കാൻ പാടുപെടുന്ന പലതരം ദിനോസറുകളുടെ പേരുകൾ ചില കുട്ടികൾ നിഷ്പ്രയാസം പറയുന്നതു കേട്ടിട്ടില്ലേ? മറ്റേതൊരു മൃഗത്തെക്കുറിച്ചും പഠിക്കുന്നതിനു മുമ്പു തന്നെ പല കുട്ടികളും വിവിധയിനം ദിനോസറുകളുടെ പേരുകൾ പഠിക്കുന്നത് പലപ്പോഴും കാണാറുണ്ട്. മൃഗങ്ങളുടെ കളിപ്പാട്ടങ്ങളിൽ കുട്ടികളുടെ ജിജ്ഞാസയും ശ്രദ്ധയും ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് പലപ്പോഴും ദിനോസറുകളാണ്.

നിരവധി കുട്ടികളാണ് ഇവയുടെ കടിച്ചാൽ പൊട്ടാത്ത പേരുകൾ പറഞ്ഞ് വിവിധ റെക്കോർഡുകൾ നേടിയെടുക്കുന്നത്. അതുപോലെ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും കുളിക്കുമ്പോൾപോലും പല കുട്ടികൾക്കും ദിനോസർ ഒപ്പം വേണം. കളിപ്പാട്ടം വാങ്ങാൻ കടയിൽ ചെന്നാൽ ദിനോസറിനെ മാത്രം വാങ്ങും ചിലർ. എത്രയെണ്ണം വീട്ടിലുണ്ടെങ്കിലും പിന്നെയും ഇവ തന്നെയാകും ഇക്കൂട്ടർ തിരഞ്ഞെടുക്കുന്നത്. ചില വീടുകളിൽ ചെന്നാൽ ഇവയെ മുട്ടിയിട്ട് നടക്കാൻ പറ്റാത്ത അവസ്ഥയായിരിക്കും. കുട്ടികളുടെ ഈ സ്വഭാവം മിക്ക മാതാപിതാക്കളും അങ്ങനെ പ്രോത്സാഹിപ്പിക്കാറില്ല. 

രണ്ടു വയസ്സിനും ആറ് വയസ്സിനും ഇടയിലുള്ള കുട്ടികളിലാണ് ഇത്തരം താല്പര്യം കൂടുതലായി കണ്ടുവരുന്നത്. എന്തുകൊണ്ടാണ് കുട്ടികൾക്ക് ദിനോസറുകളുമായി ഇത്ര അടുപ്പം വരാൻ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കമ്മിറ്റി ചെയർമാൻ ഡോ. ആർതർ ലാവിൻ  ഇതേക്കുറിച്ചു പറയുന്നത് ശ്രദ്ധേയമാണ്. ഈ പ്രായത്തിലുള്ള കുട്ടികൾ ഹൈപ്പർഫിക്സേഷൻ കാലഘട്ടത്തിലൂടെ കടന്നുപോകുന്നു. അവർ ഭാവനയെ അടിസ്ഥാനമാക്കിയുള്ള കളി പരിശീലിക്കുകയും യക്ഷികൾ, രാക്ഷസന്മാർ ദിനോസറുകൾ പോലുള്ള വിഷയങ്ങളിൽ അങ്ങേയറ്റം താൽപര്യം കാണിക്കുകയും ചെയ്യുന്നു.

2008 ലെ ഒരു പഠനം സൂചിപ്പിച്ചതുപോലെ, ദിനോസറുകളെ അമിതമായി നിരീക്ഷിക്കുന്നത് കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് പോലും സഹായിക്കുന്നു. ഇങ്ങനെ ദിനോസറുകളുടെ കാര്യത്തിൽ കൂടുതൽ താല്‍പര്യം കാണിക്കുന്ന കുട്ടികൾ മിടുക്കരാണെന്നാണ് വിദഗ്ധർ പറയുന്നത്.  ഇവർ മറ്റുകുട്ടികളേക്കാൾ ബുദ്ധിയും കഴിവുമുള്ളവരായിരിക്കും.  ഇവർ സ്ഥിരോത്സാഹികളും ശ്രദ്ധയുള്ളവരും അപൂർവമായ കഴിവുള്ളവരും സങ്കീർണമായ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാകുന്നവരുമാണത്രേ.  ഇത്തരക്കാർ ഭാവിയിൽ മിടുമിടുക്കൻമാരാകും. ഇവർ ഭാഷാപ്രവീണരും പ്രോബ്ലം സോൾവിങ്ങിലും പ്രായോഗിക ബുദ്ധിയിലും വിദഗ്ധരുമാകുമെന്നും സൈക്കോളജിസ്റ്റുകളും കണ്ടെത്തിയിട്ടുണ്ട്.  അതുകൊണ്ട് ദിനോസറുകളോടുള്ള കുട്ടികളുടെ താല്പര്യത്തെ ഒരു പ്രശ്നമായി കാണെരുതെന്നാണ് ഇവർ പറയുന്നത്. ശോഭനമായ ഒരു ഭാവി അവരെ കാത്തിരിക്കുന്നുണ്ടെന്നും സാരം. 

English summary: Why some children are obsessed over dinosaurs-Psychologists say

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA