തലച്ചോറിനെ സ്മാര്‍ട്ടാക്കാന്‍ 8 സൂപ്പർ വ്യായാമങ്ങള്‍

HIGHLIGHTS
  • കുട്ടികളുടെ തലച്ചോറിനെ സ്മാര്‍ട്ടാക്കാന്‍ എട്ട് വ്യായാമങ്ങള്‍ പരിശീലിപ്പിച്ചാലോ
neurobic-exercises-for-brain-and-better-memory
Representative image. Photo Credits; MPIX/ Shutterstock.com
SHARE

ന്യൂറോബിക് എന്നത് തലച്ചോറിന് വേണ്ടി ചെയ്യുന്ന വ്യായാമങ്ങളെ വിളിക്കുന്ന പേരാണ്. ശരീരഘടന നിലനിര്‍ത്താനും ആരോഗ്യത്തിനും ഉള്ള വ്യായാമങ്ങളെപ്പോലെ തലച്ചോറിന്‍റെ ആരോഗ്യത്തിനും ചെറുപ്പം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള വ്യായാമങ്ങളാണ് ന്യൂറോബിക്സ്. തലച്ചോറിനെ കുഴക്കുന്ന ചോദ്യങ്ങള്‍ക്കും കണക്കുകള്‍ക്കും ഉത്തരം കണ്ടെത്തുന്നതാണ് ഈ വ്യായാമമെന്ന് ധരിക്കേണ്ട. കാഴ്ച, സ്പര്‍ശം, മണം, സ്വാദ്, കേള്‍വി എന്നിവയെ അടിസ്ഥാനമാക്കിയാണ് ന്യൂറോബിക് വ്യായാമങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ തലച്ചോറിനെ സ്മാര്‍ട്ടാക്കാന്‍ ഈ എട്ട്  വ്യായാമങ്ങള്‍ പരിശീലിപ്പിച്ചാലോ.

∙പല്ലു തേക്കാം 

ചിരിക്കേണ്ട. നാമെല്ലാം ദിവസവും പല്ല് തേക്കുന്നവരാണ്. ഈ വ്യായാമത്തിന് ചെയ്യേണ്ടത് ഒന്നു മാത്രം. പല്ല് തേക്കുന്ന കൈ മാറ്റുക. നിങ്ങള്‍ വലം കൈ ഉപയോഗിക്കുന്ന ആളാണെങ്കില്‍ ഇടം കൈ കൊണ്ടും ഇടം കൈ ഉപയോഗിക്കുന്ന ആളാണെങ്കില്‍ വലം കൈ കൊണ്ടും ഇനി പല്ല് തേക്കുക. ഇത് തലച്ചോറിന് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും.

∙ദൈനംദിന പ്രവര്‍ത്തികളുടെ ചിട്ട മാറ്റുക 

ചിട്ടകള്‍ തലച്ചോറിന് മടി പിടിപ്പിക്കും. പ്രത്യേകിച്ച് ചിന്തിക്കാതെ കാര്യങ്ങള്‍ ശീലമായി ചെയ്യാന്‍ തലച്ചോറിന് ഇത് സഹായിക്കുന്നു. എന്നാല്‍ ചിട്ടകള്‍ മാറ്റി കാര്യങ്ങള്‍ അല്‍പ്പം കുഴച്ച് മറിച്ച് നോക്കു. തലച്ചോറിന് അപ്പോള്‍ ഉഷാറാകാതെ വയ്യെന്ന അവസ്ഥയാകും. തലച്ചോറിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കേണ്ടി വരും.

∙ദിവസവും കാണുന്ന വസ്തുക്കള്‍ തല തിരിച്ച് വക്കാം

അത് കപ്പുകളാകാം, ഫോട്ടോകളാകാം, പുസ്തകങ്ങളാകാം അങ്ങനെ എന്തും തല തിരിച്ച് വയ്ക്കാം. ഇത് ഈ വസ്തുക്കള്‍ തിരിച്ചറിയുന്നതിന് തലച്ചോറിന്‍റെ ഇടത് ഭാഗത്തിന് വലത് ഭാഗത്തിന്‍റെ സഹായം തേടേണ്ടി വരുന്നു. അതായത് നിങ്ങളുടെ തലച്ചോറിന്‍റെ സര്‍ഗ്ഗാത്മകതയുള്ള ഭാഗം ഉണരുന്നു. ഇത് തലച്ചോറിനെ കൂടുതല്‍ ഉഷാറാക്കും.,

∙വസ്തുക്കളെ മണക്കാം

കുടിക്കുന്ന കാപ്പിയും വസ്ത്രവും മുതല്‍ കാറ്റിനെ വരെ മണത്ത് നോക്കാം. കണ്ണടച്ച് ആ മണം ആസ്വദിക്കാം. ചില കാര്യങ്ങളെങ്കിലും കണ്ട് മനസ്സിലാക്കാതെ മണത്ത് മനസ്സിലാക്കാന്‍ ദിവസേന ശ്രമിക്കുക. ഇത് തലച്ചോറിന്‍റെ കാഴ്ചയോടുള്ള അമിത വിധേയത്വം കുറക്കാന്‍ സഹായിക്കും. തലച്ചോറിലെ കൂടുതല്‍ കോശങ്ങളെ ഉഷാറാക്കാന്‍ ഇത് വഴി കഴിയും.

∙ഇരിക്കുന്ന സ്ഥാനം മാറ്റി നോക്കാം. 

ഇരിപ്പിത്തിന്‍റെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കുക. വീട്ടില്‍ പ്രത്യേകിച്ചും. പഠിക്കാനിരിക്കുന്ന സ്ഥാലംമായാലും, വായിക്കാനിരിക്കുന്ന സ്ഥാലമായാലും, ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന മേശയിലെ നിങ്ങളുടെ സ്ഥാനമായാലും മാറ്റിക്കൊണ്ടിരിക്കുക. മാസത്തിലൊരിക്കലോ, രണ്ടാഴ്ച കൂടുമ്പോഴോ എങ്കിലും ഇത് ചെയ്യുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

6. കണ്ണടച്ച് നാണയങ്ങള്‍ എണ്ണാം.

സ്പര്‍ശനത്തിലൂടെ തലച്ചോറിനെ ഉന്മേഷവാനാക്കുന്ന വ്യായാമമാണിത്. ഒരു പാത്രത്തില്‍ നാണയങ്ങളെടുത്ത് കണ്ണടച്ച് അവ എണ്ണാം. ഓരോന്നും എടുത്ത് അത് തൊട്ടു നോക്കി തിട്ടപ്പെടുത്തി മാറ്റി വക്കാം. ഓരോ നാണയവും പരിശോധിച്ചശേഷം അതിന്‍റെ മൂല്യം നിങ്ങള്‍ കണ്ടെത്തിയത് തന്നെയാണോ എന്ന് കണ്ണ് തുറന്ന് നോക്കാം.

∙സൂപ്പര്‍മാര്‍ക്കറ്റില് കറങ്ങാം.

സ്ത്രീകള്‍ക്കും കുട്ടികൾക്കും ഏറെ ഇഷ്ടപ്പെട്ടേക്കാവുന്ന വ്യായാമമായിരിക്കാം ഇത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ കറങ്ങുക. താല്‍പ്പര്യമുള്ള എല്ലാ സെക്ഷനും വിശദമായി പരിശോധിക്കുക. റാക്കുകളില്‍ താഴെ മുതല്‍ മുകള്‍ ഭാഗം വരെയുള്ള ഉത്പന്നങ്ങളിലൂടെ കണ്ണോടിക്കുക. അവ വായിക്കുക. ഇത് വരെ കാണാത്തവ അതിലുണ്ടെങ്കില്‍ അവ പരിശോധിക്കാം. അവ എന്തൊക്കം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് വായിക്കാം. അതിനെക്കുറിച്ച് ചിന്തിക്കാം.

∙പുസ്തകം വായിച്ച് കൊടുക്കാം

നിങ്ങള്‍ പുസ്തകം വായിക്കുന്നതിനേക്കാള്‍ മനോഹരമാണ് നിങ്ങള്‍ വായിക്കുന്നതിനൊപ്പം മറ്റൊരാള്‍ക്ക് അത് വായിച്ച് കൊടുക്കുന്നതും. ഇത് തലച്ചോറിനെ കൂടുതല്‍ ഉണര്‍ത്തുകയും സന്തോഷമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വായന കേള്‍ക്കുന്നയാള്‍ക്കും തലച്ചോറിന് ഇത് നല്ല വ്യായാമമാണ്.

English summary : Neurobic exercises for brain and better memory

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA