കുട്ടിക്കു മറവി ഉണ്ടോ? ബ്രെയിൻ ഫ്രണ്ട്‍ലി ന്യൂട്രിയന്റ്സ് നൽകാം

HIGHLIGHTS
  • ഇരുമ്പ് അപര്യാപ്തതയുണ്ടെങ്കിൽ സ്റ്റാമിനയും ഓര്‍മയും പഠനമികവും കുറയും
nutrients-to-improve-children-s-brain-health
Representative image. Photo Credits; Yuganov Konstantin/ Shutterstock.com
SHARE

കുട്ടികളുടെ ഓർമശക്തി കൂടണമെന്നും ബ്രെയ്ന്‍ സൂപ്പറാകണമെന്നും ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടാകില്ല. എന്നാൽ പല കുട്ടികളും പറയുന്ന പരാതിയാണ് എല്ലാം നന്നായി പഠിച്ചെങ്കിലും ഓർമയിൽ നിൽക്കുന്നില്ലയെന്ന്. എന്തുകൊണ്ടാണ് കുട്ടികളിൽ ഈ ഓർമക്കുറവ് ഉണ്ടാകുന്നത്. ഈ ഓർമ നിൽക്കാത്തതിന് പരിഹാരമുണ്ടോ? കുട്ടികളിൽ ഓർമക്കുറവും ആഹാരവുമായി ബന്ധമുണ്ട്. ശരിയായ ഭക്ഷണം കുട്ടികളുടെ ബുദ്ധി വളർച്ചക്കും ഓർമശക്തിയ്ക്കും സഹായിക്കുന്നതാണ്. ബ്രെയിൻ ഫ്രണ്ട്‍ലി ന്യൂട്രിയന്റ്സ് നൽകുന്നതിലൂടെ  ഓർമക്കുറവ് ഒരുപരിധിവരെ പരിഹരിക്കാനാകും..

മറവി മാറ്റാൻ പോഷണം

∙ഇരുമ്പ് അപര്യാപ്തതയുണ്ടെങ്കിൽ സ്റ്റാമിനയും ഓര്‍മയും പഠനമികവും കുറയും. 

∙അയഡിൻ കുറയുമ്പോൾ തൈറോയ്ഡ് കുറയും. അത് തലച്ചോറിന്റെ പ്രവർത്തനത്തെയും ഓര്‍മയെയും ബാധിക്കും. അയഡൈസ്ഡ് ഉപ്പ് പ്രധാനം. 

∙വൈറ്റമിൻ എ ഓറഞ്ച്, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള പച്ചക്ക റികളിലും പഴങ്ങളിലും സമൃദ്ധമായുണ്ട്. കാരറ്റിൽ ധാരാളമു ണ്ട്. 

∙ഒമേഗ 6, ഒമേഗ 3 ഇവ ഉള്ള ആഹാരം കുട്ടികൾക്കു ലഭിക്കണം. ഡിഎച്ചഎ എന്നറിയപ്പെടുന്നത് ഒമേഗ 3 ആണ്. മീനെണ്ണയിൽ ഒമേഗ 3 കൂടുതലുണ്ട്. കുഞ്ഞുങ്ങൾക്ക് എട്ടു മാസം–ഒമ്പതുമാസം പ്രായമാകുമ്പോൾ മീൻ നൽകിത്തുടങ്ങിയാൽ മീനെണ്ണ ലഭിക്കും. 50–60 ശതമാനം ഊർജം കിട്ടുന്നത് കാർബോഹൈഡ്രേറ്റിൽ നിന്നാണ്. അതിന് ധാന്യങ്ങൾ കൂടുതൽ നൽകണം. കുഞ്ഞുങ്ങൾക്ക് ഊർജത്തിന്റെ മൂന്നിലൊന്ന് ലഭിക്കുന്നത് എണ്ണയിൽ നിന്നും കൊഴുപ്പിൽ നിന്നുമാണ്. വെണ്ണയൊക്കെ നല്ലതാണ് കുട്ടികളുടെ തലച്ചോറിന് ഏറ്റവും ദോഷകരം പഞ്ചസാരയാണ്. ഇത് ൈഹപ്പർ ആക്ടിവിറ്റി വരുത്തും. ദിവസം നൽകുന്ന പഞ്ചസാരയുടെ അളവ് നാലഞ്ചു സ്പൂണായി ചുരുക്കണം. ഹൈപ്പർ ആക്ടീവാകുമ്പോൾ ഓർമിക്കാനും പഠിക്കാനുമുള്ള കഴിവു കുറയുന്നു. പാൽ പാടനീക്കാതെ നൽകണം. 

സൂപ്പർ സാലഡ്

കാരറ്റ്, വെള്ളരി പോലുള്ള പച്ചക്കറികൾ ചെറുതായി മുറിച്ച് ബൗളിൽ വയ്ക്കുക. അതിൽ മാതളം, മേലെ ഓറഞ്ച് അല്ലികൾ, മുന്തിരി, തണ്ണിമത്തൻ ഒക്കെ വച്ച് അലങ്കരിക്കാം. അപ്പോൾ ആകർഷണീയമാകും. ഈ സാലഡിൽ ഒലീവ് എണ്ണയും ചേർക്കാം

വിവരങ്ങൾക്കു കടപ്പാട്

ഡോ. കെ.ഇ. എലിസബത്ത് (സീനിയർ കൺസൽറ്റന്റ്, പീഡിയാട്രിക്സ് വിഭാഗം അനന്തപുരി ഹോസ്പിറ്റൽ, തിരുവനന്തപുരം)

English summary : Nutrients to improve children's brain health

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA