ഇനി യുട്യൂബിനും വിഡിയോ ഗെയിമിനും വിട; കുസൃതികൾ സ്കൂളിലേക്കു മടങ്ങുമ്പോൾ...

HIGHLIGHTS
  • ക്ലാസുകളും സ്കൂൾ ബസുകളും പരിസരവും അണുവിമുക്തമാക്കണം
  • ബസുകളിലും ക്ലാസുകളിലും സൈനിറ്റൈസറും തെർമോമീറ്ററും നിർബന്ധം.
safety-tips-for-returning-to-school-during-covid19
Representative image. Photo Credits; Casezy idea/ Shutterstock.com
SHARE

ബോറടിച്ചാൽ ക്യാമറ ഓഫാക്കാമല്ലോ, കിടക്കുകയുമാകാം–ഓൺലൈൻ ക്ലാസിനെക്കുറിച്ചുള്ള കൊച്ചു കുട്ടികളുടെ കമന്റ് വരെ ഇങ്ങനെയാണ്. ആരോടു പരാതിപ്പെടാൻ? സാഹചര്യം ഇതല്ലേ? ക്ലാസ് കഴിഞ്ഞാൽ വിഡിയോ ഗെയിമും യുട്യൂബും... മാതാപിതാക്കളുടെ ആശങ്ക തീരുന്നില്ല. സ്കൂൾ തുറക്കുമ്പോൾ ഇതിനെല്ലാം മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും മാതാപിതാക്കളും. കുസൃതിക്കുരുന്നുകളെ പിടിച്ചിരുത്താൻ പഴയ രീതികൾ മാത്രം മതിയാകില്ലെന്നും ഇവർക്കറിയാം.

ഓൺലൈൻ ക്ലാസുകൾ വന്നതോടെ കുഞ്ഞുങ്ങൾ മുറിയിലെന്നല്ല, ഒരൊറ്റ ഇരുപ്പിലേക്കു വരെ ചുരുങ്ങി. വ്യായാമം ഇല്ലാതായി. വെയിലത്തെ കളിയില്ലാതായതോടെ വൈറ്റമിൻ സിയുടെ വരെ കുറവു രേഖപ്പെടുത്തിയിട്ടുണ്ടെന്നാണു ശിശുരോഗ വിദഗ്ധർ പറയുന്നത്. ചുറ്റുപാടുമായും മറ്റുള്ളവരുമായുള്ള ഇടപഴകൽ ഇല്ലാതായതു കുട്ടികളുടെ ഐക്യുവിനെ വരെ ബാധിച്ചു. അതിനാൽ വിദ്യാലയങ്ങൾ തുറക്കുന്നത് ഉചിതമായ തീരുമാനമെന്നാണു വിദഗ്ധരുടെ അഭിപ്രായം. 

ഒന്നിന് സ്കൂൾ തുറക്കുമ്പോൾ ശ്രദ്ധിക്കാനേറെയുണ്ട്. ജാഗ്രതയാണ് വേണ്ടത്. അതു കുട്ടികളെ കൂടി മനസ്സിലാക്കിപ്പിക്കണം. കൃത്യമായ നിർദേശങ്ങൾ നൽകണം. പാലിക്കപ്പെടുന്നുണ്ടെന്നുറപ്പാക്കണം.

ശ്രദ്ധിക്കാം ഇവ

∙ കുട്ടികളെ സ്കൂളിലേക്കയയ്ക്കാൻ തുറന്ന വാഹനങ്ങൾ ഉപയോഗിക്കണം.

∙ ക്ലാസുകളും സ്കൂൾ ബസുകളും പരിസരവും അണുവിമുക്തമാക്കണം.

∙ കടന്നൽ, വവ്വാൽ, തേനീച്ച തുടങ്ങിയവയുടെ കൂടുകൾ സ്കൂൾ പരിസരത്ത് ഇല്ലെന്ന് ഉറപ്പാക്കണം.

∙ ഒരാൾ ഉപയോഗിച്ച വസ്തുക്കൾ മറ്റൊരാൾക്കു കൈമാറരുതതെന്നു കർശന നിർദേശം നൽകണം. പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.

∙ മാസ്ക് കൈമാറരുത്.

∙ ഒരു ബെ‍‍ഞ്ചിൽ ഒരു കുട്ടി വീതം.

∙ ബസുകളിലും ക്ലാസുകളിലും സൈനിറ്റൈസറും തെർമോമീറ്ററും നിർബന്ധം.

∙ കുട്ടികളുടെ വീട്ടിൽ മുതിർന്ന പൗരന്മാരുണ്ടോ എന്നു പ്രത്യേകം അന്വേഷിക്കണം. അവർക്കു പ്രത്യേക ശ്രദ്ധ നൽ‍കണം.

∙ സ്കൂളിൽ നിന്നു വന്നയുടനെ കുളിക്കണം. എന്നിട്ടേ മുതിർന്നവരുടെയടുത്തേക്കു പോകാവൂ.

∙ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു തോന്നിയാലുടൻ തന്നെ അധ്യാപകരെ വിവരമറിയിക്കാൻ കുട്ടികൾക്കു നിർദേശം നൽകണം.  

∙ സ്കൂളുകളിൽ ആരോഗ്യ പ്രവർത്തകരുടെ നമ്പർ എപ്പോഴും സൂക്ഷിക്കണം.

∙ പോസിറ്റീവാകുന്ന കുട്ടികളെ കളിയാക്കുകയോ കുറ്റപ്പടുത്തുകയോ  അരുത്.

∙ ബാഗും പുസ്തകവും സാനിറ്റൈസ് ചെയ്യാൻ മറക്കരുത്.

∙ ഉപയോഗിച്ച വസ്ത്രങ്ങളും ചെരിപ്പും അണുനാശിനി ഉപയോഗിച്ചു കഴുകണം.

∙ കളിസ്ഥലത്തും അസംബ്ലികളിലും സാമൂഹിക അകലം ഉറപ്പാക്കണം.

∙ ഭക്ഷണമോ മറ്റു വസ്തുക്കളോ ഷെയർ ചെയ്യുന്ന രീതി തൽക്കാലതത്തേക്ക് ഒഴിവാക്കാം. 

English summary: Safety tips for returning to school during COVID-19

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA