‘ദുനിയാവിന്റെ സൗന്ദര്യം ഞാൻ കണ്ടത് അവളിലൂടെ’; സ്വർഗ്ഗം തന്ന മകൾക്ക് ഹൃദ്യമായ കുറിപ്പുമായി സലിം

singer-saleem-kodathoor-birthday-wish-to-his-daughter
ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്
SHARE

ഈ ലോകത്തിന്റെ സൗന്ദര്യം താൻ കണ്ടത് മകൾ ഹന്നയിലൂടെ ആയിരുന്നുവെന്ന് പറയുകയാണ് മാപ്പിളപ്പാട്ട് ഗായകന്‍ സലിം കോടത്തൂർ. മകളെക്കുറിച്ച് സലിം പങ്കുവയ്ക്കുന്ന ഓരോ വിശേഷവും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ മകൾ ഹന്നയുടെ പിറന്നാൾ ദിനത്തിൽ ഹൃദയം നിറയ്ക്കും കുറിപ്പുമായി എത്തിയിരിക്കുകയാണ് സലിം. ജീവിതത്തെ പോസറ്റിവായി കാണാൻ കഴിഞ്ഞാൽ നമ്മളെ പോലെ സന്തോഷിക്കുന്നവർ വേറെ കാണില്ലെന്ന് തന്നെ പഠിപ്പിച്ചതും ഈ പൊന്നുമോളാണെന്നും സലിം കുറിപ്പിൽ പറയുന്നു. മകളെ ചേര്‍ത്തുപിടിച്ച് ഈ അച്ഛന്‍ അവള്‍ക്കൊപ്പം എന്നുമുണ്ടാകും.

സലിം കോടത്തൂരിന്റെ കുറിപ്പ് വായിക്കാം

സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക്  ഇന്ന് പത്താം പിറന്നാൾ .....

കുറച്ചു കാലം മുൻപ് വരെ ഇവൾ ഞങ്ങളുടെ മാത്രം മാലാഖയായിരുന്നു ഇന്ന് നിങ്ങളുടെയെല്ലാം മാലാഖയായി സ്വീകരിച്ചതിനോളം മറ്റൊരു സന്തോഷം ഞാൻ കാണുന്നില്ല. ദുനിയാവിന്റെ സൗന്ദര്യം ഞാൻ കണ്ടത് എന്റെ മകളിലൂടെയായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ലോകവും എന്റെ ഹന്ന തന്നെ. എന്നാൽ അവളൊരു പട്ടമായിരുന്നു അവൾക് പറക്കാനുള്ളത് വിശാലമായ ആകാശത്തേക്കും..

കാറ്റിനോട് പോരാടിയല്ലാതെ ഒരുപട്ടവും ലക്ഷ്യത്തിലെത്താറില്ലല്ലോ..എന്നതുകൊണ്ടുതന്നെ ആ പട്ടത്തിന്റെ ഒരിക്കലും  പൊട്ടാത്ത നൂലായി ഞങ്ങൾ മാറിയപ്പോൾ  കൊടുങ്കാറ്റിനെപോലും  മറികടക്കാനായെന്നതാണ് ഞങ്ങളുടെ വിജയം. പനിനീർ പൂവിന്റെഭംഗി നോക്കി ആസ്വദിക്കാറുള്ള നമ്മളാരും പനിനീർപൂവിന്റെ തണ്ടുകളെ നോക്കി നിരാശപ്പെടുകയോ സഹതപിക്കുകയോ ചെയ്യാറില്ല അതുപോലെ നമ്മുടെ ജീവിതത്തെയും പോസറ്റിവായി കാണാൻ കഴിഞ്ഞാൽ  നമ്മളെ പോലെ സന്തോഷിക്കുന്നവർ വേറെ കാണില്ലെന്ന് എന്നെ പഠിപ്പിച്ച ഉപ്പച്ചിയുടെ ചിങ്കിടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ....

ഏവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ...

ഹന്നയെ ഹൃദയത്തോട് ചേർത്തുവെക്കുമല്ലോ...

!!സ്വർഗ്ഗം തന്ന മകൾക്കായ്!! 

വാപ്പ

English summary : Saleem Kodathoor post birthday wish to his daughter

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA