കുട്ടികളിലെ സ്‌ക്രീൻ ടൈം കുറയ്ക്കാൻ രക്ഷിതാക്കൾക്കു കഴിയും ; ഇതാ ചില വഴികൾ

HIGHLIGHTS
  • കുട്ടികളിലെ സ്‌ക്രീൻ ഉപയോഗം കുറയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്
tips-for-limiting-your-child-screen-time
Representative image. Photo Credits; Shutterstock.com
SHARE

കോവിഡ് കാലം കുട്ടികളെ വീടിനകത്ത് ഇരുത്തിയപ്പോൾ ടിവിയും കംപ്യൂട്ടറും മൊബൈൽ ഫോണും അവരുടെ കൂട്ടുകാരായി മാറി. പഠനം ഓൺലൈനായതോടു കൂടി മൊബൈൽ ഫോണിന്റെ ഉപയോഗവും കൂടി. ഇന്നിപ്പോൾ കുട്ടികളിലെ സ്‌ക്രീൻ ഉപയോഗം കുറയ്ക്കാൻ വഴി തേടുകയാണ് മിക്ക രക്ഷിതാക്കളും. കുട്ടികൾ തങ്ങളെക്കാൾ നന്നായി ഗാഡ്‌ജെറ്റ്‌സ് കൈകാര്യം ചെയ്യും എന്ന് അഭിമാനത്തോടെ പറയുന്ന രക്ഷിതാക്കളും ഉണ്ട്. എന്നാൽ കുട്ടികളിലെ സ്‌ക്രീൻ ഉപയോഗം കുറയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് ഇന്ത്യൻ അക്കാദമി പീഡിയാട്രിക്‌സ് നടത്തിയ പഠനം പറയുന്നു.

രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികൾ ഒരു തരത്തിലുള്ള സ്ക്രീനും ഉപയോഗിക്കാൻ പാടില്ല എന്നാണ് പറയുന്നത്. വളരെ അത്യാവശ്യ ഘടകങ്ങളിൽ  വിഡിയോ കോൾ മാത്രം ചെയ്യാം എന്ന് പഠനം പറയുന്നു. രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻടൈം ഒരു മണിക്കൂറിൽ കൂടരുത്. 

ഫോണും ടാബ്‌ലറ്റും എല്ലാം കൂടുതൽ സമയം ഉപയോഗിക്കുമ്പോൾ മറ്റുള്ളവരുമായി ചെലവിടുന്ന സമയം കുറയുകയാണ്. ഇത് ഭാഷാപരമായ കഴിവുകളുടെ വളർച്ചയും സാമൂഹ്യമായ വികാസവും തടയുകയാണ് ചെയ്യുന്നത്. ചെറിയ പ്രായത്തിൽ തന്നെ ഏകാന്തത അനുഭവപ്പെടാനും ഭാവിയിൽ ഉത്കണ്ഠ, വിഷാദം ഇവ ഉണ്ടാകാനും വർധിച്ച സ്‌ക്രീൻ ടൈം കാരണമാകും. കുട്ടികളിലെ സ്‌ക്രീൻ ഉപയോഗം കുറയ്ക്കാൻ രക്ഷിതാക്കൾക്കു കഴിയും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 

മാതൃകയാകാം: കുട്ടിയുടെ ഒപ്പം ദിവസവും അൽപനേരം ചെലവിടുക എന്നത് ഏറെ പ്രധാനമാണ്. രക്ഷിതാക്കളെ കണ്ടാണ് കുട്ടികൾ പഠിക്കുന്നത്. ഫോണും ടാബും എല്ലാം നിശ്ചിത സമയം മാത്രം ഉപയോഗിക്കാം. കുട്ടിയുടെ ഒപ്പം കളിക്കാം, ഒരുമിച്ച് പാചകം ചെയ്യാം. കഥ പറഞ്ഞു കൊടുക്കാം. ഒരുമിച്ച് പാട്ടു കേൾക്കാം. ദിവസവും ഒരു മണിക്കൂറെങ്കിലും കുട്ടിയുടെ ഒപ്പം ചെലവിടാൻ ശ്രമിക്കണം. ദിവസവും കുറച്ചു സമയം വീടിനു പുറത്ത് ഇറങ്ങി അവരോടൊപ്പം കളിക്കാം. സൈക്കിളോടിക്കാം. കുടുംബത്തോടൊപ്പം ചെറുയാത്രകൾ പോകാം. 

വായനാശീലം വളർത്താം 

കുട്ടിക്ക് താൽപര്യമുള്ള പുസ്‌തകങ്ങൾ തെരെഞ്ഞെടുത്ത് നൽകാം. ദിവസവും വായനയ്ക്കായി സമയം കണ്ടെത്തണം. ചെറിയ കുട്ടിക്ക് പുസ്‌തകങ്ങൾ വായിച്ചു കൊടുക്കാം. ഭാഷയിൽ പ്രാവീണ്യം ഉണ്ടാകുന്നതോടൊപ്പം ഭാവന വളരാനും വികാരങ്ങളും ആശയങ്ങളും എല്ലാം മനസിലാക്കാനും എല്ലാം വായന ഉപകരിക്കും. സ്‌ക്രീൻ ടൈം കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം വായന തന്നെയാണ്. 

ഹോബി ആരംഭിക്കാം 

നമ്മളെപ്പോലെ തന്നെ ബോറടി മാറ്റാൻ കുട്ടികളും ഫോൺ കയ്യിലെടുക്കും. ഫോൺ ഉപയോഗിക്കുന്നതിനു പകരം അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ രക്ഷിതാക്കൾക്കും സഹായിക്കാം. അവർക്കിഷ്ടപ്പെട്ട ഹോബികൾക്കായി സമയം ചെലവിടട്ടെ. ഡാൻസ് ചെയ്യുന്നതോ, പാട്ട് പാടുന്നതോ, ഏതെങ്കിലും സംഗീതോപകരണം വായിക്കാൻ പഠിക്കുന്നതോ, പാചകം ചെയ്യുന്നതോ, എംബ്രോയ്‌ഡറി പരിശീലിക്കുന്നതോ എത്തുമായിക്കൊള്ളട്ടെ ഇത് ചിട്ടയായി ചെയ്യണം എന്നൊന്നും ഇല്ല. അവർക്ക് ഇഷ്ടമുള്ള കാര്യം തെരഞ്ഞെടുക്കാൻ സഹായിക്കാം. ഇത് ഫോണും ടിവിയും എല്ലാം ഉപയോഗിക്കുന്ന സമയം കുറയ്ക്കാൻ ഏറെ സഹായിക്കും. 

ഗാഡ്ജെറ്റ്സിനു പുറമെ ഇത്തരത്തിൽ കുട്ടികളെ സമയം ചെലവഴിക്കാൻ രക്ഷിതാക്കൾക്കു സഹായിക്കാം. അവർക്കിഷ്ടപ്പെട്ട കാര്യങ്ങൾ കണ്ടെത്തി ചെയ്യാനുള്ള സ്വാതന്ത്ര്യം കൊടുക്കാം സ്‌ക്രീൻ ടൈം കുറയ്ക്കുക വഴി കുട്ടികളിൽ സാമൂഹ്യവറും വൈകാരികവും ബുദ്ധിപരവുമായ വളർച്ചയുണ്ടാകും.

English summary :Tips for limiting your child's screen time

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA