അമിതമായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന മാതാപിതാക്കളാണോ? കുട്ടികളുടെ വളർച്ചയെ ബാധിക്കും; മുന്നറിയിപ്പുമായി ഗവേഷകർ

HIGHLIGHTS
  • അവർ കുട്ടികളുമായി വളരെ കുറച്ച് മാത്രമാണ് സംസാരിച്ചത്
smartphone-use-by-parents-might-damage-child-s-development
Representative image. Photo Credits; theshots.co/ Shutterstock.com
SHARE

കുട്ടികളുടെ ഇടയിലെ സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗമാണ് ഇന്നത്തെക്കാലത്ത് മാതാപിതാക്കളുടെ വലിയ പ്രശ്നങ്ങളിലൊന്ന്. എന്നാൽ  മാതാപിതാക്കളുടെ സ്മാർട്ട്ഫോൺ ഉപയോഗവും അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. സ്‌മാർട്ട്‌ഫോണുകൾ അമിതമായി ഉപയോഗിക്കുമ്പോൾ മാതാപിതാക്കളും അവരുടെ കുഞ്ഞുങ്ങളും തമ്മിലുള്ള ഇടപെടൽ നാലായി കുറയുന്നു, ഇത് അവരുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചൈൽഡ് ഡെവലപ്‌മെന്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ സ്‌മാർട്ട്‌ഫോണ്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിദ്ഗധർ പറയുന്നത്.

മുപ്പത്തിമൂന്ന് ഇസ്രായേലി അമ്മമാരെയും അവരുടെ പതിനാറ് കുട്ടികളെയും ഇരുപത്തിനാല് മുതൽ ഇരുപത്തിയാറ് മാസങ്ങൾ നിരീക്ഷിച്ചിതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. പഠനത്തിനായി, അമ്മമാരോട് ഒരു പ്രത്യേക ഫെയ്സ്ബുക്ക് പേജ് ബ്രൗസ് ചെയ്യാനും അവർക്ക് താൽപര്യമുള്ളതൊക്കെ ലൈക്ക് ചെയ്യാനും മാസികകൾ വായിക്കാനും രസകരമായ ലേഖനങ്ങൾ അടയാളപ്പെടുത്താനും ആവശ്യപ്പെട്ടു. കൂടാതെ, ഫോണും മാസികയുമൊക്കെ ഇല്ലാത്തപ്പോൾ കുട്ടിയുമായി  ഇടപഴകാനും അവരോട് ആവശ്യപ്പെട്ടു.

എന്നാൽ ഇതിന്റെ പിന്നിലെ യഥാർഥ ഉദ്ദേശത്തെക്കുറിച്ച് ഇവരോട് പറഞ്ഞിരുന്നുമില്ല. ഇവരാകട്ടെ കുട്ടികൾക്കും ഫോണിനും മാസികൾക്കുമിടയിൽ സമയം ചെലവഴിച്ചുകൊണ്ടേയിരുന്നു. ഇവരുടെ പ്രവർത്തികളെല്ലാം റെക്കോർഡ് ചെയ്യുന്നുമുണ്ടായിരുന്നു. എന്നാൽ അമ്മമാരും കുട്ടികളും തമ്മിലുള്ള പൊതുതാൽപര്യങ്ങൾ പരിശോധിക്കുന്നതിനാണ് നിരീക്ഷിക്കുന്നതെന്നാണ് പങ്കെടുത്തവരോട് പറഞ്ഞിരുന്നത്. 

അമ്മയയും കുഞ്ഞും തമ്മിലുള്ള ആശയ വിനിമയം, കുഞ്ഞ്  അമ്മയോട് സംസാരിക്കുമ്പോൾ  അമ്മയുടെ പ്രതികരണം, പ്രതികരണത്തിന്റെ സമയം തുടങ്ങിയവയൊക്കെയായിരുന്നു പഠനത്തിൽ നിരീക്ഷിച്ചത്. അമ്മ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുമ്പോഴോ മാസിക വായിക്കുമ്പോഴോ അമ്മയും കുഞ്ഞും ഇടപഴകുന്നതിന്റെ ഈ മൂന്ന് ഘടകങ്ങളും രണ്ടോ നാലോ മടങ്ങ് കുറവാണെന്ന് കണ്ടെത്തി. അവർ കുട്ടികളുമായി വളരെ കുറച്ച് മാത്രമാണ് സംസാരിച്ചത്. മാത്രമല്ല കുട്ടികളുടെ ചോദ്യങ്ങൾക്ക് കൃത്യമായി പ്രതികരിക്കാതിരിക്കുകയും പലപ്പോഴും അവഗണിക്കുകയും െചയ്തു. സ്‌മാർട്ട്‌ഫോണും വായനയും  ഒരുപോലെ അമ്മമാരുടെ ശ്രദ്ധ തിരിക്കുന്നു എന്നും കണ്ടെത്തി. 

പഠനം കുട്ടികളേയും അമ്മമാരേയും വച്ചായിരുന്നെങ്കിലും അച്ഛൻമാരുടെ കാര്യത്തിലും ഇത് ഒരുപോലെ ബാധകമാണെന്നവർ പറയുന്നു. ഈ ഗവേഷണം അനുസരിച്ച് അച്ഛനും കുട്ടിയും തമ്മിലുള്ള ആശയവിനിമയത്തേയും ഇവയുടെ അമിത ഉപയോഗം സാരമായി ബാധിക്കും.കാരണം സ്മാർട്ട്ഫോൺ  പുരുഷന്മാരും സ്ത്രീകളും ഉപയോഗിക്കുന്ന രീതികൾ സമാനമാണ്.  ഇവയുടെ ഉപയോഗം  മാതാപിതാക്കൾ നിയന്ത്രിച്ചില്ലെങ്കിൽ കുട്ടികളുടെ വളർച്ചയെ അത് സാരമായിത്തന്നെ ബാധിക്കുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. 

English Summary : Smartphone use by parents might damage child's development

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA