കുട്ടികൾക്കുള്ള സ്കോളർഷിപ് അറിയേണ്ടതെല്ലാം

HIGHLIGHTS
  • ഏഴാം ക്ലാസുകാർക്ക് അപ്പർ സെക്കൻഡറി സ്കോളർഷിപ് പരീക്ഷയാണ്.
scholarship-for-students
SHARE

സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ മലയാളം– ഇംഗ്ലീഷ് മീഡയങ്ങളിൽ പഠിക്കുന്ന നാലാം ക്ലാസുകാർക്ക് ലോവർ സെക്കൻഡറി സ്കോളർഷിപ് പരീക്ഷ എഴുതാം. വിജയിച്ചാൽ മൂന്നു വർഷം 1,000 രൂപ വീതം ലഭിക്കും. 

ഏഴാം ക്ലാസുകാർക്ക് അപ്പർ സെക്കൻഡറി സ്കോളർഷിപ് പരീക്ഷയാണ്. വിജയികൾക്ക് മൂന്നു വർഷം 1,500 രൂപ വീതം ലഭിക്കും. ഒക്ടോബറിലോ നവംബറിലോ വിജ്ഞാപനം വരും. മാർച്ചിനകം പരീക്ഷയും ഫീസ് ഇല്ല. വിവരങ്ങൾ വിദ്യാലയത്തിൽ നിന്ന് അറിയാം. ഉയർന്ന മാർക്ക് നേടുന്നവർക്കായി വിദഗ്ധരുെട ക്ലാസുകളും ക്യാംപുകളും ഉണ്ടാകും. സാമ്പത്തിക നേട്ടത്തിലുപരി വിദ്യാലയത്തിലും സമൂഹത്തിലും ലഭിക്കുന്ന അംഗീകാരമാണ് പ്രധാനം. ഒപ്പം, ഒരു പൊതുപരീക്ഷയെ ആദ്യമായി നേരിടുന്നതിലൂടെ ലഭിക്കുന്ന ആത്മവിശ്വാസവും. 

എട്ടിൽ എൻഎംഎംഎസ്

കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) ഗവ/ എയ്ഡഡ് വിദ്യാലയങ്ങളിൽ എട്ടാം ക്ലാസുകാർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ കൂടരുത്. ഒക്ടോബർ– നവംബറിൽ വിജ്ഞാപനം ജനുവരി– ഫെബ്രുവരിയിൽ പരീക്ഷ.https://nmmse.kerala.gov.in എന്ന സൈറ്റിലൂടെ ഓൺലൈനായോ സ്കൂൾ വഴിയോ അപേക്ഷിക്കാം. ഫീസ് ഇല്ല. 40% മാർക്ക് നേടിയാൽ പ്രതിവർഷം 12,000 രൂപ ലഭിക്കും. അതും 9 മുതൽ 12 വരെ ക്ലാസുകളിൽ. കേരളത്തിന് 3,473 സ്കോളർഷിപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. 

പത്തിൽ എന്‍ടിഎസ്ഇ

പത്താം ക്ലാസുകാർക്ക് നാഷനൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ (NTSE) എഴുതാം. ഒൻപതാം ക്ലാസിൽ ഭാഷേതര വിഷയങ്ങൾക്ക് 55% മാർക്ക് വേണം. സംസ്ഥാന വിജയികൾക്ക് ദേശീയതല പരീക്ഷയിൽ പങ്കെടുക്കാം. നിർദിഷ്ട ഫീസ് നൽകണം. വിജയിച്ചാൽ ഉന്നതപഠനം വരെ സ്കോളർഷിപ് ലഭിക്കും. 11, 12 ക്ലാസുകളിൽ മാസം 1,250 രൂപയും ബിരുദ– ബിരുദാനന്തര തലത്തിൽ മാസം 2,000 രൂപയും ലഭിക്കും. പിഎച്ച്ഡിക്കും സ്കോളർഷിപ് ലഭിക്കും. 220 പേർക്ക് ദേശീയതല പരീക്ഷ എഴുതാം. 2021–'22 ലെ പരീക്ഷയ്ക്ക് ഇപ്പോൾ www.scertkerala.gov.in എന്ന സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 2022 ജനുവരി 20 ന് ആണ് പരീക്ഷ. വിവരങ്ങൾക്ക് ഫോൺ: 0471– 2346113, 2516354.

തളിര് സ്കോളർഷിപ്

കേരള സാംസ്കാരിക വകുപ്പിന്റെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പിൽ ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയര്‍ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിൽ ജില്ലാ/സംസ്ഥാനതല പരീക്ഷകൾ ഉണ്ട്. സംസ്ഥാനതലത്തില്‍ ആദ്യ മൂന്നു റാങ്കുകൾക്ക് 10,000, 5,000, 3,000 രൂപ ലഭിക്കും. ജില്ലാ തലത്തിൽ ഇരുവിഭാഗങ്ങളിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന 60 േപർക്ക് 1,000 രൂപയും 100 പേർക്ക് 500 രൂപയും ലഭിക്കും. ഫോൺ 0471– 233379, 2327276.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നൽകുന്ന സ്കോളർഷിപ്പുകൾ

∙ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്

മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ബുദ്ധൻ, ജൈനമത വിഭാഗങ്ങൾക്ക് അപേക്ഷിക്കാം. സർക്കാർ /എയ്ഡഡ്/ അംഗീകാരമുള്ള വിദ്യാലയങ്ങളിൽ ഒന്നു മുതൽ 10 വരെ പഠിക്കുന്നവരായിരിക്കണം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്. ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്ക് കിട്ടും. 

∙ഭിന്നശേഷിക്കാർക്ക് പ്രീമെട്രിക് സ്കോളർഷിപ്

9,10 ക്ലാസുകളിലെ 40 ശതമാനത്തിൽ അധികം ഭിന്നശേഷിക്കാരായ കുട്ടികൾക്ക്, വാർഷിക വരുമാനം 2.5 ലക്ഷത്തിൽ കൂടരുത്. ഒരു ക്ലാസിൽ ഒരു തവണയേ അർഹതയുണ്ടാകൂ. 

∙നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (NMMS)

ഒൻപതിൽ പഠിക്കുന്നവർക്ക് ഫ്രഷ് ആയും 2018–'19, 2019-'20, 2020-'21 വര്‍ഷങ്ങളിൽ യോഗ്യരായവർക്ക് റിന്യൂവലിനും അപേക്ഷിക്കാം. സംസ്ഥാന പരീക്ഷയിൽ യോഗ്യത നേടിയവർക്കാണ് അവസരം. വാർഷിക വരുമാനം ഒന്നരലക്ഷത്തിൽ കൂടരുത്. നാഷനൽ സ്കോളർഷിപ് പോർട്ടൽ (എൻഎസ്പി) വഴി ഓൺലൈനായി അപേക്ഷിക്കാം. നേരത്തേ ലഭിച്ചവ പുതുക്കുകയുമാകാം. www.scholarship.gov.in വഴി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 2021 നവംബർ 15. വിവരങ്ങൾ വിദ്യാലയത്തിൽ നിന്നോ www.education.gov.in സൈറ്റിൽ നിന്നോ ലഭിക്കും. 

എംസിഎം സ്കോളർഷിപ് (2021–'22)

പ്രഫഷനൽ സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്നവർക്ക് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രാലയം നല്‍കുന്ന മെറിറ്റ്– കം– മീൽസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ചുരുങ്ങിയത് ഒരു വർഷത്തെ കോഴ്സ് ആകണം. www.scholarship.gov.in വഴി ഓൺലൈനായി 2021 നവംബർ 30 വരെ അപേക്ഷിക്കാം. (വിവരങ്ങൾക്ക് www.minorityaffairs.gov.in)

യുജിസി സ്കോളർഷിപ്പുകൾ

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ പെൺകുട്ടികൾക്കായുള്ള പിജി ഇന്ദിരാഗാന്ധി സ്കോളർഷിപ്, യൂണിേവഴ്സിറ്റി റാങ്ക് ഹോൾഡർമാർക്കുള്ള പിജി സ്കോളർഷിപ്, പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്ന പട്ടികജാതി/ പട്ടികവർഗ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് തുടങ്ങിയവയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് https://nationalscholarshipportal, www.ugc.ac.in അവസാന തീയതി: 2021 നവംബർ 30 ഒബിസി പ്രീമെട്രിക് സ്കോളർഷിപ്– സംസ്ഥാന സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതൽ 10 വരെയുള്ള പിന്നാക്ക വിദ്യാർഥികൾക്ക് വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. 2 കുട്ടികൾക്കു ലഭിക്കും. വിവരങ്ങൾക്ക് www.bcdd.kerala.gov.in. അപേക്ഷ വിദ്യാലയത്തിൽ സമർപ്പിക്കാം. 

മുന്നാക്കക്കാർക്ക് വിദ്യാ സമുന്നതി

മുന്നാക്ക സമുദായത്തിലെ പാവപ്പെട്ട വിദ്യാർഥികൾക്ക് 11, 12 ക്ലാസുകൾ, ഡിഗ്രി കോഴ്സുകൾ, പിജി, എൽഎൽബി, ഫാര്‍മസി, നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ, മെഡിസിന്‍, എൻജിനീയറിങ്, അഗ്രികൾചറൽ ബിരുദ കോഴ്സുകൾക്ക് വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. കേരള മുന്നാക്ക ക്ഷേമ കോർപറേഷനാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. വിവരങ്ങൾക്ക് www.kswcfc.org.

ഭിന്നശേഷിക്കാർക്ക് കേന്ദ്ര സ്കോളർഷിപ് 

പ്രീമെട്രിക് (9,10 ക്ലാസുകൾ), പോസ്റ്റ് മെട്രിക് (11–ാം ക്ലാസ് മുതൽ പിജി ഡിപ്ലോമ, ഡിഗ്രി), ടോപ് ക്ലാസ് എജ്യൂക്കേഷൻ (എക്സലൻസ് ഓഫ് എജ്യൂക്കേഷൻ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക്), നാഷനൽ ഫെലോഷിപ് (ഇന്ത്യൻ സർവകലാശാലകളിലെ എംഫിൽ, പിഎച്ച്ഡിക്കാർക്ക്), നാഷനൽ ഓവർസീസ് സ്കോളർഷിപ് (വിദേശ സർവകലാശാലകളിലെ ഉപരിപഠനത്തിന്), ഫ്രീ കോച്ചിങ് (മത്സരപരീക്ഷകളിലെ പ്രവേശന പരീക്ഷകളിലെയും തയാറെടുപ്പിന്) എന്നിങ്ങനെ ആറു വിഭാഗങ്ങളിൽ ഈ സ്കോളർഷിപ് ലഭ്യമാണ്. സ്കോളർഷിപ് ലഭിക്കും. വിവരങ്ങൾക്ക് www.disabilityaffairs.gov.in

∙പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്

എസ്എസ്എൽസി/ പ്ലസ്ടു/ വിഎച്ച്എസ്ഇ തലങ്ങളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ന്യൂനപക്ഷവിദ്യാർഥികൾക്കാണ് അർഹത. 10,000 രൂപയുടെ സ്കോളര്‍ഷിപ്പിനു ബിപിഎൽകാർക്ക് മുൻഗണന. ബിപിഎൽ അപേക്ഷകരില്ലെങ്കിൽ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ന്യൂനപക്ഷ എപിഎൽ വിഭാഗത്തെയും പരിഗണിക്കും. വിവരങ്ങൾ www.minoritywelfare.kerala.gov.in ൽ ലഭിക്കും.

∙സിഎച്ച് മുഹമ്മദ്കോയ സ്കോളർഷിപ്

ബിരുദം/ ബിരുദാനന്തര ബിരുദം/പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ലത്തീൻ, ക്രിസ്ത്യൻ, പരിവർത്തിത ക്രിസ്ത്യൻ വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.minoritywelfare.kerala.gov.in

English Summary : Scholarship for students

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA