കൗമാരം മുതൽ ഇഷ്ടപ്പെട്ട സ്പാനിഷ് ഗാനം തന്റെ കൗമാരക്കാരിയ്ക്കൊപ്പം പാടി സുസ്മിത !

HIGHLIGHTS
  • ജീവിത യാത്രയിൽ പാടാനുള്ള ധൈര്യം നിനക്ക് എപ്പോഴും ഉണ്ടാകട്ടെ
sushmita-sen-and-daughter-alisah-singing-video
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

തന്റെ പ്രിയപ്പെട്ട മക്കളുമൊത്തുള്ള സുന്ദരനിമിഷങ്ങൾ സുസ്മിത ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ സുസ്മിതയും ഇളയ മകൾ അലീസയുമൊത്തുള്ള ഒരു പാട്ട് വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ കൗമാരം മുതൽ ഞാൻ ഇഷ്ടപ്പെട്ട ഒരു സ്പാനിഷ് ഗാനം...ഇപ്പോൾ എന്റെ കൗമാരക്കാരി എന്നോടൊപ്പം പാടുന്നു!! ജീവിത യാത്രയിൽ പാടാനുള്ള ധൈര്യം നിനക്ക് എപ്പോഴും ഉണ്ടാകട്ടെ അലിസാ ഷോണ... ഈ ഓർമ്മ ഞാൻ ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കും’ എന്ന കുറിപ്പോടെയാണ് സുസ്മിത മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചത്.  ഈ അമ്മയുടേയും മകളുടേയും പാട്ട് വിഡിയോയ്ക്ക് സ്നേഹമറിയിച്ച് നിരവധി ആരാധകരുമെത്തി. 

റെനീ, അലീസാ, എന്നീ രണ്ട് ദത്തു പുത്രിമാരാണ് സുസ്മിതയ്ക്കുള്ളത്. 1994 ൽ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ അന്നു മുതൽ  സുസ്മിതയുടെ ഓരോ പ്രവർത്തികളും വ്യത്യസ്തമായിരുന്നു. സൗന്ദര്യ പട്ടം ലഭിച്ചതിന് ശേഷം ബോളിവുഡ് കീഴടക്കിയ സുസ്മിത  ജീവിതത്തിലെടുത്ത വ്യത്യസ്തമായ രണ്ട് തീരുമാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.  

അവിവാഹിതയായ സുസ്മിത രണ്ട് പെണ്‍കുഞ്ഞുങ്ങളെ ദത്തെടുക്കുക എന്ന തീരുമാനമെടുത്തപ്പോൾ ലോകം അവളെ ഹൃദയത്തോട് ചേർത്തു നിൽത്തി. വെറും ഇരുപത്തിരണ്ടാമത്തെ വയസിലാണ് പെണ്‍കുഞ്ഞിനെ ദത്തെടുക്കുക എന്ന തീരുമാനം അവർ എടുത്തത്. നല്ല തീരുമാനങ്ങളെടുക്കാനും അവയിൽ ഉറച്ചുനിൽക്കുവാനും സുസ്മിത കാട്ടുന്ന മിടുക്ക് ഒന്നു വേറെതന്നെയാണ്. 

English Summary : Sushmita Sen and daughter Alisah singing video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA