‘എല്ലാം അവസാനിപ്പിക്കാൻ തോന്നിയപ്പോഴും മുന്നോട്ടു നയിച്ചത് നീയാണ്’: മനോഹരമായ കുറിപ്പുമായി ആര്യ

HIGHLIGHTS
  • അവൾക്കുവേണ്ടിയാണ് താൻ ജീവക്കുന്നത്
arya-share-touching-note-to-daughter
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മിനിസ്ക്രീനിലെ നിറഞ്ഞ സാന്നിധ്യമാണ് ആര്യ, പ്രസരിപ്പോലെ പരിപാടികൾ അവതരിപ്പിക്കുന്ന ആര്യ ഒരു സൂപ്പർ മദർ കൂടെയാണ്. ചിരി തമാശകൾക്കപ്പുറമുള്ള ആര്യ മറ്റൊരാളാണ്, ജീവിത പ്രതിസന്ധികളോട് പടവെട്ടി ജയിച്ചു വന്ന സിംദിൾ മദറാണ്. മകൾ ഖുശിയ്​ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങൾ ആരാധകരുമായി സ്ഥിരമായി പങ്കുവയ്ക്കാറുള്ളതു കൊണ്ട് ആര്യയെപ്പോലെ ഖുശിയും ആരാധകർക്ക് പ്രിയപ്പെട്ടവളാണ്. ‘ഒറ്റയ്ക്ക് മകളെ വളർത്തുക എന്നത് ഭാരമല്ല. ഉത്തരവാദിത്തമാണെന്ന് ആര്യ ഓർമിപ്പിക്കുന്നു. ഖുശിയുടെ പത്താം പിറന്നാൾ ദിനത്തിൽ മനോഹരമായൊരു കുറിപ്പ് പങ്കുവച്ചിരിയ്ക്കുകയാണ് താരം. 

‘ഈ ദിവസം അവസാനിക്കുമ്പോൾ എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് എന്നു പറഞ്ഞാണ് ആര്യയുടെ കുറിപ്പ് ആരംഭിക്കുന്നത്. 18 ഫെബ്രുവരി 2012 എല്ലാം മാറ്റിമറിച്ച ദിവസം. 21-ാം വയസ്സിൽ താൻ അമ്മയായപ്പോൾ തനിക്ക് മാതൃത്വത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും മകള്‍ മുതിർന്ന ഒരു പെൺകുട്ടിയാണെന്ന് തനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നും വിവേകവും പക്വതയുമുള്ള അമ്മയായി താൻ മാറിയതിന് പിന്നിലെ ഒരേയൊരു കാരണം മകളാണെന്നും ആര്യ പറയുന്നു. 

എല്ലാം അവസാനിപ്പിക്കാൻ തോന്നിയപ്പോഴും തന്നെ മുന്നോട്ടു നയിച്ചതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഒരേയൊരു കാരണം മകളാണെന്നും  അവൾക്കുവേണ്ടിയാണ് താൻ ജീവക്കുന്നതെന്നും തന്റെ ജീവിതത്തിലേക്ക് വന്നതിന് പൂർണ്ണഹൃദയത്തോടെ മകൾക്ക് നന്ദി പറയുന്നവെന്നും ആര്യ കുറിയ്ക്കുന്നു. ഈ മനോഹരമായ കുറിപ്പിന് താഴെ നിരവധിപ്പേരാണ് ഖുശിയ്ക്ക് ജന്മദിനാശംസകളുമായി എത്തിയത്

English Summary : Arya share touching note to daughter Roya

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA