ADVERTISEMENT

ഡിസ്കാല്‍ക്കുലിയ‍, പേര് കേട്ടിട്ടിട്ട് എന്താണ്, ഏതാണ് എന്ന സംശയത്തിലായിരിക്കും ബഹുഭൂരിപക്ഷം ആളുകളും. എന്നാൽ അടുത്തറിയേണ്ട ഒരു പദമാണിത്. പഠനത്തിൽ മുന്നിൽ നിൽക്കുന്നവരും പിന്നിൽ നിൽക്കുന്നവരുമായ കുട്ടികൾ ഉണ്ടാകാം. എന്നാൽ എല്ലാ വിഷയവും നന്നായി പഠിച്ചശേഷം കണക്കിന്റെ കാര്യം വരുമ്പോൾ പിന്നോക്കം പോകുന്ന കുട്ടികളെ കണ്ടിട്ടില്ലേ ? എന്താണിതിനുള്ള കാരണം,? ഡിസ്കാല്‍ക്കുലിയ‍ തന്നെ.

 

ഗണിതശാസ്ത്രപരമായ പ്രവൃത്തികള്‍ മന്ദഗതിയിലും കൃത്യതയില്ലാതെയും ചെയ്യുന്ന പ്രത്യേകതരം പഠനവൈകല്യമാണ് ഡിസ്കാല്‍ക്കുലിയ. ഡിസ്കാൽക്കുലിയ ഇത് ഒരു ന്യൂറോളജിക്കൽ ഡിസോർഡറാണ്. ഇത് ചെറുപ്പത്തിൽ തന്നെ മനസിലാക്കാവുന്നതാണ്. സംഖ്യകള്‍ ഓർത്തിരിക്കാന്‍ കഴിയാതെവരുന്നത് ഡിസ്‌കാല്‍ക്കുലിയയുടെ ലക്ഷണമാണ്. എന്നാൽ പലപ്പോഴും അടിയും വടിയുമായാണ് നമ്മൾ ഈ പ്രശ്നത്തെ നേരിടുന്നത്. വേറെ എല്ലാ വിഷയവും വഴങ്ങിയാലും കണക്ക് മാത്രം വഴങ്ങില്ല.

 

എന്നാൽ ഡിസ്കാല്‍ക്കുലിയ‍ ലക്ഷണങ്ങൾ പലർക്കും പല രീതിയിൽ ആകും. ചിലര്‍ക്ക് വഴിക്കണക്ക് പോലെ വാക്കുകള്‍ കൊണ്ടുള്ള കണക്കുകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയില്ല. വേറെ ചിലർക്ക് ഗണിതശാസ്ത്ര ആശയങ്ങള്‍ മനസിലാക്കാനാകും  ബുദ്ധിമുട്ട്. ഓരോ കുട്ടിയും പാഠങ്ങള്‍ പഠിക്കുന്നതിന്‍റെ വേഗതയും വ്യത്യസ്തമായിരിക്കും. ജീനും പാരമ്പര്യവും ഡിസ്കാല്‍ക്കുലിയക്കുള്ള കാരണങ്ങളില്‍ ഒന്നായി അനുമാനിക്കപ്പെടുന്നു. ഇത് പൂർണമായും കണ്ടെത്തണമെങ്കിൽ അധ്യാപകരുടെ സഹായത്തോടെയുള്ള പഠനങ്ങൾ അനിവാര്യമാണ്. ഡിസ്കാല്‍ക്കുലിയ‍ ഉറപ്പാക്കിയവർക്ക് പഠന രീതിയിൽ വ്യത്യസം വരുത്തി ഈ അവസ്ഥ മറികടക്കാം.

 

കണക്കറിയാത്ത കുട്ടി എന്ന നിലയ്ക്ക് സ്‌കൂളിൽ നിന്നും ശകാരം, പരിഹാസം എന്നിവ അനുഭവിക്കേണ്ടി വരുന്നത് കുട്ടികളുടെ മാനസിക വളർച്ചയെ ബാധിക്കും. അതിനാൽ മാതാപിതാക്കള്‍ കുട്ടിയുടെ അവസ്ഥയെപ്പറ്റി അധ്യാപകരോട് വിശദീകരിക്കുകയും സഹായം തേടുകയും വേണം. കളികളിലൂടെ കണക്ക് പഠിപ്പിക്കുക എന്നതാണ് ഈ പ്രശ്നത്തിനുള്ള പ്രധാന പരിഹാരം. പഠന വൈകല്യങ്ങള്‍ കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം 

 

ലക്ഷണങ്ങൾ മനസിലാക്കാം

 

അക്കങ്ങള്‍ എണ്ണാന്‍ ബുദ്ധിമുട്ട് 

അക്കങ്ങള്‍ തിരിച്ചറിയല്‍ കഴിയാതെ വരിക 

എഴുതുമ്പോൾ വ്യക്തതയില്ലാതാകുക 

ചിഹ്നങ്ങള്‍, ആകൃതികള്‍, ക്രമങ്ങള്‍ തുടങ്ങിയവ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ 

വസ്തുക്കള്‍ ക്രമപ്പെടുത്തി വയ്ക്കാൻ കഴിയാത്ത അവസ്ഥ

 

Summary : How to Help Kids With Dyscalculia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com