സ്ക്രീൻ ടൈം കൂടിയാൽ കുട്ടികളിൽ ഈ കഴിവുകള്‍ കുറയും – പഠനം

HIGHLIGHTS
  • കുടുംബത്തിന്റെ സ്ക്രീൻ ടൈം നിയന്ത്രിക്കാൻ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ?
dr-semichan-joseph-s-note-on-screen-time-and-children
Representative image. Photo Credits: Diego Cervo/ Shutterstock.com
SHARE

കുട്ടികൾ പലരും പങ്കുവയ്ക്കുന്ന സങ്കടം അവർക്കു മാതാപിതാക്കളുടെ സാമിപ്യം ആവശ്യത്തിന് ലഭിക്കുന്നില്ല എന്നതാണ്. മറുവശത്തു മാതാപിതാക്കളാകട്ടെ കുട്ടികളുടെ മൊബൈൽ, വിഡിയോ, കംപ്യൂട്ടർ ഗെയിം അഡിക്‌ഷനെ കുറിച്ച് പരാതിപ്പെടുന്നു. രണ്ടു  കൂട്ടരും പറയുന്നതിൽ കാര്യം ഇല്ലാതില്ല. സാങ്കേതിക വിദ്യയുടെ വളർച്ച നമ്മളെ അറിഞ്ഞോ അറിയാതെയോ സ്‌ക്രീനുകളിൽ തളച്ചിടുകയാണ്. അതൊരുപക്ഷേ ഓഫിസിലെ കംപ്യൂട്ടറോ, പേഴ്സണൽ ലാപ്‍ടോപ്പോ, പലരുടെയും ശരീരത്തിലെ ഒരു അവയവം തന്നെയായി മാറിക്കഴിഞ്ഞ മൊബൈൽ ഫോണോ സ്വീകരണ മുറിയിലെ അതികായൻ ടെലിവിഷനോ എന്തുമാകാം.

കോവിഡ് കാലം നമ്മുടെ മുന്നിൽ  തുറന്നു വച്ചത്  ഡിജിറ്റൽ സാധ്യതകൾ കൂടിയാണ്. അത് നമ്മുടെ സ്ക്രീൻ ടൈമിനെ വല്ലാതെ വർധിപ്പിച്ചു. ഓൺലൈനിൽ ആയിരിക്കുന്നത് ഒരു അനിവാര്യതയായി മാറി. സ്ക്രീൻ അഡിക്ഷൻ നമ്മെ ശാരീരികമായും , വൈകാരികമായും മാനസികമായും തളർത്തുന്നു എന്നതാണ് വസ്തുത. 

മാതാപിതാക്കളുടെയും മറ്റു മുതിർന്നവരുടെയും സ്ക്രീൻ ഉപയോഗം കണ്ടുവളരുന്ന കുട്ടികൾ സ്വാഭാവികമായും ആ മേഖലയിൽ ആകൃഷ്ടരാകുന്നതിൽ അവരെ നമുക്കെങ്ങനെ കുറ്റപ്പെടുത്താനാകും. അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനപ്രകാരം ദിവസത്തിൽ രണ്ടു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ  ടൈം ഉള്ള കുട്ടികളിൽ ചിന്താ ശേഷിയും ഭാഷാപരമായ കഴിവുകളും കുറയുന്നതായി  രേഖപ്പെടുത്തിയിരിക്കുന്നു. 

അതുകൊണ്ട് ഓരോരുത്തരും ഈ മൂന്ന് ചോദ്യങ്ങൾ സ്വയം  ചോദിക്കുക 

1 നിങ്ങളുടെ കുടുംബാംഗങ്ങളുടെ സ്ക്രീൻ ടൈം നിയന്ത്രിക്കാൻ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ?

2 കുടുംബത്തിലെ സ്വാഭാവികമായ താളത്തിനു നിങ്ങളുടെ സ്ക്രീൻ ടൈം ഒരു തടസം ആണോ?

3 നിങ്ങളുടെ ഉറക്കത്തെ അതുവഴി ആരോഗ്യത്തെ ഡിജിറ്റൽ ഡിവൈസ് അഡിക്‌ഷൻ എങ്ങനെയാണു ബാധിക്കുന്നത്..?

സ്ക്രീൻ ടൈം കുറച്ചു ഫാമിലി ടൈം വർധിപ്പിക്കാൻ സാധിക്കട്ടെ.

English summary : Dr Semichan Joseph's writes on screen time and children

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA