ADVERTISEMENT

എത്ര പെട്ടെന്നാണ് അവന് ഏഴ് വയസ്സായത്? അവൻ വളർന്നത് അറിഞ്ഞതേയില്ല... മിക്ക മാതാപിതാക്കളും പറയുന്നതാണിത്. കുട്ടിക്കാലത്തിന്റെ മധ്യകാലമാണ് ഏഴാം വയസ്. ഈ കാലഘട്ടം മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരേപോലെ വെല്ലുവിളിയേറിയതാണ്. പൊതുവെയുണ്ടാകുന്ന പല വികാസങ്ങളും മാറ്റങ്ങളും ഏഴാം വയസോടെയാണ് ആരംഭിക്കുന്നത്. ഒരു പാട് മാറ്റങ്ങളുടേയും പ്രത്യേകതകളുടേയും കാലമാണ് ഇത്. ഇവരുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. 

 

മാറ്റങ്ങൾ‍

ഏഴാം വയസിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവരുടെ ശാരീരികമായ മാറ്റങ്ങൾ.  യന്ത്രങ്ങളുടെ ഉപയോഗവും പ്രവർത്തനങ്ങളുമൊക്കെ ഇവരുെട ഇഷ്ടങ്ങളിൽ കടന്നു കൂടും. ശാരീരികമായ കളികളും വ്യായാമങ്ങളും കാര്യമായെടുക്കാൻ തുടങ്ങും. അവർ സ്വന്തം ഇഷ്ടത്തൊടെ ഇത്തരം കാര്യങ്ങൾ തിരഞ്ഞെടുക്കാൻ ആരംഭിക്കും.  ഇക്കാലയളവിൽ വ്യായാമത്തിന്റെ ആവശ്യകത അവർക്ക് അത്ര കാര്യമായി മനസിലാകണമെന്നില്ല, മാതാപിതാക്കൾ ഇക്കാര്യത്തിൽ മുൻകൈ എടുക്കുന്നത് നല്ലതായിരിക്കും.  ഓരോ കുട്ടികളിലേയും മാറ്റങ്ങൾ വ്യത്യസ്മായിരിക്കുമെന്ന കാര്യം ഓർമ വേണം, മറ്റുള്ളവരുമായി അവരെ ഒരിക്കലും താരതമ്യം ചെയ്യാതിരിക്കുക. 

 

കുട്ടിക്കാലത്തിന്റെ ഈ മധ്യകാലത്താണ് മസ്തിഷ്കത്തിലും പല മാറ്റങ്ങളുണ്ടാകുന്നത്. നാഡീവ്യൂഹങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങളാണ് ശ്രദ്ധേയം. സങ്കീര്‍ണ്ണമായ കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനും ഇക്കാലയളവിൽ തുടങ്ങും. സ്വന്തം അഭിപ്രായങ്ങൾ ഇവർ പറയുന്നത് കേട്ടിട്ട് ഞെട്ടാൻ നിൽക്കേണ്ട. യുക്തിപരമായി കാര്യങ്ങൾ അവതരിപ്പിക്കാൻ ഇക്കൂട്ടർ പ്രാപ്തരാകുന്നത് കാണാം. സ്കൂളിൽ ധാരാളം കുട്ടികളുമായി ഇടപഴകുന്നത് മൂലം മറ്റൊരാളുടെ കാഴ്ചപ്പാടിലൂടെ കാര്യങ്ങൾ കാണാൻ അവർക്കാകും. 

 

അഭിമാനം, നാണക്കേട് തുടങ്ങിയ ചിന്തകൾ അവരിൽ രൂപപ്പെടുന്നത് കാണാം.  തന്നെക്കുറിച്ചും പതിയെ സമൂഹത്തക്കുറിച്ചു ബോധവാൻമാരാകുന്നു. എന്നാൽ തങ്ങളുടെ വികാര വിചാരങ്ങൾ എങ്ങനെ നിയന്ത്രിക്കണമെന്നതിൽ ഇവർക്ക് മാതാപിതാക്കളുടെ സഹായം കൂടിയേതീരൂ.  ദേഷ്യവും സങ്കടവും  ഇച്ഛാഭംഗവുമൊക്ക എങ്ങനെ നിയന്ത്രിക്കണെമന്നും മുതിർന്നവർ ഇവർ‌ക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. 

 

മാതാപിതാക്കളറിയാൻ‍

1.  അവരുടെ വികാരങ്ങൾ, അത് ദേഷ്യമായാലും സങ്കടമായാലും തിരിച്ചറിയാൻ ശ്രമിക്കുക

2.  എന്താണ് അവർക്കു തോന്നുന്നതെന്ന് തിരിച്ചറിയാൻ അവരെ പഠിപ്പിക്കാം

3.  നെഗറ്റീവ് ചിന്തകളെ തുരത്താനും എപ്പോഴും പോസിറ്റീവ് ആയിരിക്കാനും ശീലിപ്പിക്കുക.

4.  ഒരുപാട് പിരിമുറുക്കമുണ്ടാകുമ്പോൾ നന്നായി ശ്വസോശ്വാസം ചെയ്ത്, മനസ് ശാന്തമാക്കിക്കുക. 

5. അവരുടെ ശക്തിയും കഴിവുകളും തിരിച്ചറിഞ്ഞ് അംഗീകരിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com