ADVERTISEMENT

കുഞ്ഞാവയുടെ കളിചിരികളും വിശേഷങ്ങവുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി ശ്രീകാന്ത്.‘ബേബി കെയറിങ്ങിന്റെ’ നല്ല പാഠങ്ങളും പലപ്പോഴായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അമ്മയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചെറിയ ടിപ്സുകളും അശ്വതി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഓരോ അച്ഛനമ്മമാരും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന സംഗതിയെ സരസമായി അവതരിപ്പിക്കുകയാണ് അശ്വതി ശ്രീകാന്ത്.

 

കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ചുള്ള അച്ഛനമ്മമാരുടെ തർക്കം അവരെ ഏതുതരത്തിൽ ബാധിക്കുമെന്ന് അശ്വതി പറയുന്നു. അച്ഛനോ അമ്മയോ ഒരു ഉപദേശം കൊടുത്തു കൊണ്ടിരിക്കേ അയാളെ മറികടന്ന് മറ്റൊരു ഉപദേശം കൊടുക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് അശ്വതി ചൂണ്ടിക്കാട്ടുന്നു. ഒരാൾ പറയുന്ന വാക്കിനെ വിലമതിക്കുക എന്നത് പ്രധാനമാണ്. പരസ്പരം ധാരണയുണ്ടാക്കിയ ശേഷം ഉപദേശിക്കുന്നതാണ് ഉചിതം. കുഞ്ഞിന് അനുകൂലമായ ഉപദേശം കൊടുക്കുമ്പോൾ അവരോട് കാര്യങ്ങൾ തുറന്നു പറയുകയും മറ്റൊരാളിൽ നിന്ന് എല്ലാം മറച്ചു വയ്ക്കുകയും ചെയ്യുമെന്നും അശ്വതി പറയുന്നു. യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ അശ്വതി പങ്കുവച്ചത്.

 

Summary : Aswathy Sreekanth says arguments infront of children is bad

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com