മലയാളികൾക്ക് സുപരിചിതരായ താരദമ്പതികളാണ് നർത്തകി സൗഭാഗ്യ വെങ്കിടേഷും നടനും നർത്തകിയുമായ അർജുൻ സോമശേഖറും. അടുത്തിടെയാണ് ഇവർക്ക് ആദ്യത്തെ കൺമണിയായി മകൾ ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. മകൾക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളും ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട് സൗഭാഗ്യ. ഇപ്പോഴിതാ ഓരോ അമ്മമാർക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ്പുമായാണ് സൗഭാഗ്യ എത്തുന്നത്. തന്റെ സുദർശന ബേബിക്ക് കിടിലനൊരു ബേബി കാരിയറുമായാണ് താരം എത്തുന്നത്.
ഒരു അമ്മയെന്ന നിലയ്ക്ക് ഇത് ആദ്യം എനിക്ക് ബുദ്ധിമുട്ടായിരുന്നു. റിംഗ് പൊട്ടിപ്പോകുമോ എന്നൊക്കെ ടെൻഷനടിച്ചു. പക്ഷേ ഉപയോഗിച്ചു തുടങ്ങിയപ്പോൾ ഈസിസായി. ഒന്നോ രണ്ടോ മിനിറ്റിനകത്ത് റിംഗ് ശരീരത്തിൽ കുഞ്ഞിനെ ഇരുത്താൻ പാകത്തിന് റെഡിയാക്കാം. മറ്റൊരാളുടെ സഹായം ഇല്ലാതെ തന്നെ കാരിയർ ശരീരത്തിൽ ഉറപ്പിക്കാമെന്നും സൗഭാഗ്യ പറയുന്നു.
English Summary : Sowbhagya Venkitesh about sling carrier– Parenting tips