കാണാതായ കുട്ടികളെ കണ്ടെത്താൻ അലർട്ട് ഏർപ്പെടുത്തി ഇൻസ്റ്റഗ്രാം

HIGHLIGHTS
  • ആംബർ അലർട്‌സ് എന്ന പേരിൽ അലർട്‌സ് ഏർപ്പെടുത്തി ഇൻസ്റ്റഗ്രാം
instagram-adds-amber-for-missing-children
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

കാണാതാകുന്ന കുട്ടികളെ കണ്ടെത്താനായി ആംബർ അലർട്‌സ് എന്ന പേരിൽ അലർട്‌സ് ഏർപ്പെടുത്തി ഇൻസ്റ്റഗ്രാം. 2015ൽ ചില രാജ്യങ്ങളിൽ ഈ അലർട്ട് ഏർപ്പെടുത്തുകയും ഇതു വിജയിക്കുകയും ചെയ്തിരുന്നെന്ന് ഇൻസ്റ്റഗ്രാം, ഫേസ്ബുക്, വാട്‌സാപ് തുടങ്ങിയവയുടെ മാതൃകമ്പനിയായ മെറ്റ പറഞ്ഞു. ആദ്യ പടിയായി യുഎസിലാണു അലർട് ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്തപടിയായി വരും ആഴ്ചകളിൽ അർജന്‌റീന, ബെൽജിയം, ബൾഗേറിയ, കാനഡ, ഇക്വഡോർ, ഗ്രീസ്, ഗ്വാട്ടിമാല, അയർലൻഡ്, ജമൈക്ക, ദക്ഷിണ കൊറിയ, ലിത്വാനിയ, ലക്‌സംബർഗ്, മലേഷ്യ, മാൾട്ട, മെക്‌സിക്കോ, നെതർലൻഡ്‌സ്, ന്യൂസീലൻഡ്, റുമേനിയ, ദക്ഷിണാഫ്രിക്ക, തയ്‌വാൻ,യുക്രെയ്ൻ, ബ്രിട്ടൻ, യുഎഇ ഉൾപ്പെടെ 25 രാജ്യങ്ങളിൽ കൂടി ഈ ഫീച്ചർ നടപ്പിൽ വരുത്തും. ഇന്ത്യയിൽ ആംബർ അലർട്‌സ് എന്നു വരുമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

പൊലീസ് ഉൾപ്പെടെ നിയമപരിപാലന സംഘങ്ങളുമായി ചേർന്നു പ്രവർത്തിച്ചാണ് ഈ അലർട് യാഥാർഥ്യമാക്കുന്നത്. കുട്ടികളെ കാണാതാകുമ്പോൾ നിയമ പരിപാലന ഏജൻസികൾ ഇതുപയോഗിച്ച് അലർട് നൽകും. കുട്ടികൾ കാണാതായ മേഖലയിലുള്ള ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാം ഫീഡ് വഴി അലർട് കിട്ടും. ഐപി അഡ്രസും ലൊക്കേഷൻ ഡീറ്റെയ്ൽസും പ്രൊഫൈലിൽ നൽകിയിരിക്കുന്ന സ്ഥലനാമവുമൊക്കെ പരിഗണിച്ചാണ് ഇൻസ്റ്റഗ്രാം ഒരു ഉപയോക്താവിന് അലർട് നൽകണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്.

കാണാതായ കുട്ടിയുടെ പേര്, രക്ഷിതാക്കളുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ, അവസാനം കണ്ട സ്ഥലങ്ങൾ തുടങ്ങിയവയും ചിത്രവും അലർട്ടിനൊപ്പമുണ്ടാകും. യുഎസിലെ നാഷനൽ സെന്‌റർ ഫോർ മിസിങ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ, ഇന്‌റർനാഷനൽ സെന്‌റർ ഫോർ മിസിങ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ, നാഷനൽ ക്രൈം ഏജൻസി, മെക്‌സിക്കോയിലെ അറ്റോർണി ജനറൽസ് ഓഫിസ്, ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് എന്നിവരുമായി ചേർന്നാണ് മെറ്റ ഈ സൗകര്യം വികസിപ്പിച്ചെടുത്തത്. സാധാരണ സന്ദേശങ്ങളെക്കാൾ ആളുകളിലേക്കെത്താൻ ഇൻസ്റ്റഗ്രാം ഫീഡ് മെസേജുകൾക്ക് കഴിയുമെന്നതിനാലാണ് ആംബർ അലർട്‌സ് ഈ സമൂഹമാധ്യമത്തിലേക്ക് എത്തിക്കുന്നത്.

English summary : Instagram adds amber for missing children

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA