ADVERTISEMENT

നമ്മുടെ ശീലങ്ങളാണ് നമ്മെ നിർണയിക്കുന്നതെന്ന് പറയാറുണ്ട്. ശീലങ്ങൾക്ക് ജീവിതത്തിൽ അത്രേയറെ പ്രാധാന്യമുണ്ട്. ചില നല്ല ശീലങ്ങൾ ചെറുപ്പത്തിലേ മക്കളിൽ വളർത്തുന്നത് വലിയ ​ഗുണം ചെയ്യും. അവരുടെ വ്യക്തിത്വ വികാസത്തിനും ക്രിയാത്മക വളർച്ചയ്ക്കും ആരോ​ഗ്യകരമായ ജീവിതത്തിനും സഹായിക്കുന്ന ശീലങ്ങളായിരിക്കണം അവ. ഏതെങ്കിലും ഒരു ദിവസം കൊണ്ട് ശീലങ്ങൾ വളർത്താനാനാവില്ല. ഉണ്ടാക്കിയ ശീലങ്ങൾ പെട്ടെന്നു മാറ്റാനുമാകില്ല. അതിനാൽ ചെറുപ്പം മുതലേ നല്ല ശീലങ്ങൾ പഠിപ്പിക്കാം. ഇതാ നിർബന്ധമായും ശീലിപ്പിക്കേണ്ട ആറ് കാര്യങ്ങൾ : 

 

ശുചിത്വം

ദിവസവും രണ്ട് നേരം കുളി ശീലമാക്കാം. രാവിലെയും രാത്രിയും വൃത്തിയായി പല്ലു തേപ്പിക്കാം. ഭക്ഷണം കഴിക്കുന്നതു മുമ്പ് വൃത്തിയായി കൈ കഴുകാനും വായ വൃത്തിയാക്കാനും ശുചി മുറിയിൽ പോയി വന്നതിനുശേഷവും കൈകകാഴുകാനുമെല്ലാം ശീലിപ്പിക്കാം. ഇത്തരം കുട്ടിക്കാര്യങ്ങളിലൂടെ ശുചിത്വം താനെ അവരുടെ ജീവിതത്തിന്റെ ഭാ​ഗമായിക്കോളും. 

 

വ്യയാമം

ചെറുപ്പം മുതൽ ചെറിയ വ്യായാമങ്ങൾ കുട്ടികളെ കൊണ്ടു ചെയ്യിക്കാം. യോ​ഗ, മെഡിറ്റേഷൻ, കളികൾ അങ്ങനെ അവർക്കിഷ്ടമുള്ളത് അവർ തന്നെ തിരഞഅഞെടുക്കട്ടെ. ഈ ശീലങ്ങൾ മാനസികവും ശാരീരികവുമായ അസ്വസ്ഥകൾ പരിഹരിക്കാൻ അവരെ ഒരു പരിധി വരെ പിന്നീട് സഹായിക്കും.

 

ആഹാരം 

കൃത്യമസമയത്ത് ആഹാരം കഴിക്കാൻ ശീലിപ്പിക്കാം. അതും ശാന്തമായി ഇരുന്ന്, ചവച്ചരച്ച് ശ്രദ്ധയോടെ കഴിക്കാനാകണം. ജങ്ക് ഫുഡിനോട് അമിത താൽപര്യം മക്കൾക്ക് തോന്നാതിരിക്കാൻ മാതാപിതാക്കൾ തുടക്കം മുതലേ ശ്രദ്ധിക്കണം. ആരോ​ഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധ്യാനം മനസ്സിലാക്കി അവരെ വളർത്തുക. ഒപ്പം ഒന്നും നിർബന്ധിച്ച് കഴിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം. 

 

ടുഡു ലിസ്റ്റ്

ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ സ്വയം രേഖപ്പെടുത്തി വയ്ക്കാനും സമയബന്ധികമായി പൂർത്തിയാക്കാനും കുഞ്ഞുനാൾ മുതൽ തന്നെ പരിശീലിപ്പിക്കുക. മത്സരപ്പരീക്ഷകളിലെല്ലാം കൂടുതൽ മികവ് ലഭിക്കാൻ ഇത് സഹായിക്കും. സമ്മർദം നൽകുന്ന രീതിയിലല്ല ഇത് നടപ്പിലാക്കേണ്ടത്, മറിച്ച് സമ്മാനം നൽകിയും മറ്റു പ്രോത്സാഹനുവുമൊക്കെ നൽകി ഫൺ രീതിയിൽ ഈ ശീലം വളർത്താം. 

 

പരിസര ശുചിത്വം

പേപ്പർ വേസ്റ്റും ഫുഡ് വേസ്റ്റുമൊക്കെ അതാതു വേസ്റ്റ് ബാസ്ക്കറ്റിൽ തന്നെ നിക്ഷേപിക്കാൻ ശീലപ്പിക്കാം. വലിച്ചെറിയേണ്ട ഒന്നല്ല നിക്ഷേപിക്കേണ്ട ഒന്നാണ് മാലിന്യമെന്ന് മക്കളെ പഠിപ്പിക്കാം. ഇതൊരു ശീലമാക്കി മാറ്റിയാൽ അവർ ഒരിക്കലും മാലിന്യം വലിച്ചെറിയില്ല.

 

പ്രോത്സാഹിപ്പിക്കാം

മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനുമുള്ള പ്രവണത ചെറുപ്പം മുതലേ വളർത്തിയെടുക്കണം. സ്വന്തം ജീവിതത്തിലും വലിയ മാറ്റങ്ങളും മുന്നേറ്റങ്ങളും വരുത്താൻ ഈ ശീലത്തിന് കഴിവുണ്ട്. ടീം വർക്, ശുഭാപ്തിവിശ്വാസം, പ്രതീക്ഷ, ആത്മവിശ്വാസം എന്നിവ വളർത്താനും ഈ ശീലത്തിലൂടെ സാധിക്കും. 

 

English Summary : Ways to encourage Good habits in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com