ADVERTISEMENT

ശാരീരികമായ ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് നമ്മുടെ മാനസികാരോഗ്യം. കുട്ടിയുടെ മാനസിക ക്ഷേമത്തെ പിന്തുണയ്ക്കുന്നതിൽ മാതാപിതാക്കൾ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. സ്നേഹപൂർവമായ പരിചരണവും ശ്രദ്ധയും ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നു. സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കാൻ അത് കുട്ടിയെ സഹായിക്കുന്നു. കുട്ടികളുടെ മാനിസികാരോഗ്യത്തെ വളർത്താൻ മാതാപിതാക്കൾക്ക് ചെയ്യാവുന്ന  പത്തു കാര്യങ്ങൾ ഇനി പറയാം.

Representative image. Photo Credits: altanaka/ Shutterstock.com
Representative image. Photo Credits: Shutterstock.com. സ്നേഹപൂർവമായ പരിചരണവും ശ്രദ്ധയും ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നു.

 

Representative image. Photo Credits:/ Shutterstock.com
Representative image. Photo Credits: Shutterstock.com. കുട്ടിയുടെ മാനസിക ക്ഷേമത്തെ പിന്തുണയ്ക്കുന്നതിൽ മാതാപിതാക്കൾ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്

∙ ശാരീരികവും  മാനസികവും വൈകാരികവുമായ പ്രതിസന്ധികളിൽ അവർ ഒറ്റയ്ക്കല്ല എന്ന ഉറപ്പു കുട്ടിക്ക് കൊടുക്കുക എന്നതാണ് പ്രഥമമായി മാതാപിതാക്കൾ ചെയ്യേണ്ടത്. 

പ്രതീകാത്മക ചിത്രം∙ Image Credits: altanaka/ Shutterstock.com
Representative image. Photo Credits: Shutterstock.com. പ്രതിസന്ധികളിൽ അവർ ഒറ്റയ്ക്കല്ല എന്ന ഉറപ്പു കുട്ടിക്ക് കൊടുക്കുക

 

Photo Credits :  threerocksimages / Shutterstock.com
Representative image. Photo Credits: Shutterstock.com. ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ വ്യതാസമില്ലാതെ നിങ്ങളുടെ കുട്ടിയുമായി തുറന്ന് സംവദിക്കുക

∙ മുതിർന്നവർക്ക് പോലും സ്വതന്ത്രമായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളുണ്ടെന്ന് അവരോട് പറയുക. മുതിർന്നവരുടെയും പ്രിയപ്പെട്ടവരുടെയും സഹായത്തോടെ ഏതൊരു പ്രതിസന്ധിയും മറികടക്കാൻ കഴിയുമെന്ന് അവർ മനസ്സിലാക്കട്ടെ.

financial-parenting
Representative image. Photo Credits: Shutterstock.com. തുറന്നു ചർച്ചചെയ്യാനുള്ള ധൈര്യവും സ്വാതന്ത്രവും അവർക്കു നൽകുക

 

∙ കൗമാരത്തിന്റെ വെല്ലുവിളികളെ കുറിച്ച് ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ വ്യതാസമില്ലാതെ നിങ്ങളുടെ കുട്ടിയുമായി തുറന്ന് സംവദിക്കുക.

Representative image. Photo Credits/ Shutterstock.com
Representative image. Photo Credits: Shutterstock.com. കുട്ടികളുടെ സ്വകാര്യതയെ അംഗീകരിക്കുക

 

Representative image. Photo Credits / Shutterstock.com
Representative image. Photo Credits: Shutterstock.com. മുതിർന്നവർക്ക് പോലും സ്വതന്ത്രമായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളുണ്ടെന്ന് അവരോട് പറയുക

∙ ദൈനം ദിന ജീവിതത്തിലെ കാര്യങ്ങൾ തുറന്നു ചർച്ചചെയ്യാനുള്ള ധൈര്യവും സ്വാതന്ത്രവും അവർക്കു നൽകുക.

Representative image. Photo Credits/ Shutterstock.com
Representative image. Photo Credits: Shutterstock.com. അവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുക

 

Representative image. Photo Credits;  Shutterstock.com
Representative image. Photo Credits: Shutterstock.com. അവർക്ക് ഇഷ്ടമുള്ള ചില പ്രവർത്തനങ്ങൾ നിർദ്ദേശിക്കുക

∙ കുട്ടികളുടെ സ്വകാര്യതയെ അംഗീകരിക്കുക.

Parenting
Representative image. Photo Credits: Shutterstock.com. കാര്യങ്ങൾ തുറന്നു ചർച്ചചെയ്യാനുള്ള ധൈര്യവും സ്വാതന്ത്രവും അവർക്കു നൽകുക

 

Photo Credits : Shutterstock.com
Representative image. Photo Credits: Shutterstock.com. പോസിറ്റീവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ നിങ്ങളുടെ കുട്ടികളെ മികച്ച രീതിയിൽ വളർത്താം

∙ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവർക്കു കൂടി സ്വീകാര്യരായ അടുത്ത സുഹൃത്തുക്കൾ, ബന്ധുക്കൾ, അധ്യാപകർ തുടങ്ങി ആരൊടെങ്കിലും തങ്ങളുടെ ആശങ്കകൾ പങ്കിടാൻ നിർദ്ദേശിക്കുക.

 

∙ അവർ നിരാശയിലോ അസ്വസ്ഥരായോ ആയി കാണപ്പെടുമ്പോൾ അവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുക.

 

∙ സ്കൂൾ ജോലികൾ, വീട്ടുജോലികൾ അല്ലെങ്കിൽ മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന് ഇടവേളകൾ എടുക്കാനും അവർ ഇഷ്ടപ്പെടുന്ന മറ്റു കാര്യങ്ങൾ ചെയ്യാനും പ്രോത്സാഹിപ്പിക്കുക.

 

∙ സാധിക്കുന്ന യാത്രകളിൽ എല്ലാം അവരെ കൂടെ കൂട്ടുക.

 

∙  ആരോഗ്യകരമായ ബദൽ ഇടപഴകലുകൾക്കായി അവർക്ക് ഇഷ്ടമുള്ള ചില പ്രവർത്തനങ്ങൾ നിർദ്ദേശിക്കുക (ഉദാ : ഗാർഡനിങ്, വളർത്തുമൃഗ പരിപാലനം)

 

പോസിറ്റീവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ നിങ്ങളുടെ കുട്ടികളെ മികച്ച രീതിയിൽ വളർത്താനും  വികസിപ്പിക്കാനും സഹായിക്കുന്നതിന്  മാതാപിതാക്കൾ സ്വയം മുൻകരുതലുകൾ എടുക്കേണ്ടതാണ്. സ്വന്തം ചിറകുകളുടെ ബലത്തിൽ വിശ്വസിക്കുന്നവരാകണം ഓരോ മാതാവും പിതാവും.

 

(തൃക്കാക്കര ഭാരത് മാതാ കോളേജിൽ സാമൂഹിക പ്രവർത്തന വിഭാഗം അധ്യാപകനും അറിയപ്പെടുന്ന പരിശീലകനുമാണ് ലേഖകൻ)

 

English Summary : Mental health tips for children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com