മക്കളുടെ മോശം സൗഹൃദങ്ങള്‍; വഴി തെറ്റിപ്പോകാതിരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

tips-to-help-child-from-toxic-friends
Representative image. Photo Credits: Prostock-studio/ Shutterstock.com
SHARE

സൗഹൃദത്തിന് ഓരോരുത്തരുടെയും ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. അടുത്ത സുഹൃത്തുക്കൾ ആരാണോ അവരെ വിലയിരുത്തി ഒരു വ്യക്തിയെ മനസ്സിലാക്കാമെന്ന ചൊല്ലു പോലുമുണ്ട്. സുഹൃത്തുക്കളുടെ സ്വാധീനം ജീവിതത്തിൽ അത്ര വലുതാണ്. ഒരു കുടം പാലിൽ ഒരു തുള്ളി വിഷം വീണാൽ അത് മൊത്തം വിഷമാകും എന്നതു പോലെയാണ് മോശം സൗഹൃ​ദങ്ങൾ. ഒരു മോശം സുഹൃത്ത് മതി ഒരു കൂട്ടത്തെ തെറ്റായ കാര്യങ്ങളിലേക്ക് തള്ളി വിടാൻ. വളരെ നല്ല കുടുംബാന്തരീക്ഷത്തിൽ വളർന്ന പലരും മോശം സുഹൃത്തുക്കൾ കാരണം വഴി തെറ്റിപ്പോയ സംഭവങ്ങൾ നമ്മുടെ ചുറ്റിലും നോക്കിയാൽ ‍കാണാം. ഇതുകൊണ്ടു തന്നെ നല്ല സൗഹൃദങ്ങൾ വളർത്താനും മോശം സൗഹൃദങ്ങളാണെന്നു മനസ്സിലാക്കിയാൽ അതിൽ നിന്ന് ഒഴിഞ്ഞു മാറാനും മക്കളെ ചെറുപ്പം മുതലേ മാതാപിതാക്കൾ പഠിപ്പിക്കേണ്ടതുണ്ട്

മക്കളുടെ സുഹൃത്തുക്കളെ മാതാപിതാക്കൾ അറിയണം. ചെറുപ്പം മുതലേ നല്ല സൗഹൃദങ്ങളിലേക്ക് അവരെ നയിച്ചാൽ അത് ഭാവിയിലും അത്തരം സൗഹൃദങ്ങൾ കണ്ടെത്തുന്നതിന് അവരെ പ്രേരിപ്പിക്കും. സ്കൂളിൽ നിന്ന് വരുമ്പോൾ മക്കളുടെ വിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കി അതിലൂടെ അവരുടെ സുഹൃത്തുക്കൾ ആരാണെന്നും അവരുടെ സ്വഭാവം എന്താണെന്നും മനസ്സിലാക്കാം. വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനടിയിൽ സുഹൃത്തുക്കളുടെ കുറുമ്പുകളും വീരസാഹസങ്ങളും മക്കൾ പറയും. സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വാക്കുകളും അക്കൂട്ടത്തിലുണ്ടാകും. അതെല്ലാം വിലയിരുത്തി കൂട്ടുകാരുടെ സ്വഭാവം മനസ്സിലാക്കാം. 

പ്രശ്നങ്ങൾ മനസ്സിലായാൽ അതിനനസുരിച്ച് മക്കളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. അതല്ലാതെ സൗഹൃദം അവസാനിപ്പിക്കാനായി സമ്മർദം ചെലുത്തുന്നതിൽ അർത്ഥമില്ല. അത് മക്കളെ വാശി പിടിപ്പിക്കാനും സ്കൂളിലെ വിശേഷങ്ങൽ നിങ്ങളോട് പറയുന്നത് അവസാനിപ്പിക്കാനുമാണ് സാധ്യത. ആയതിനാൽ ഇടപെടൽ ബുദ്ധിപൂർവമായിരിക്കണം. സുഹൃത്തിനെ വിലയിരുത്താൻ പഠിപ്പിക്കുക, തെറ്റുകൾ സ്വയം മനസ്സിലാക്കാൻ അവസരം നൽകുക എന്നിവയാണ് പ്രധാനം. സുഹൃത്തിനെ തെറ്റിൽ നിന്ന് പുറത്തു കൊണ്ടു വരാൻ നിങ്ങളുടെ മക്കൾക്കു സാധിക്കുമെങ്കിൽ അതാണ് ഏറ്റവും ഉചിതം. പരസ്പരം തെറ്റിലേക്ക് കൈപ്പിടിച്ച് കൊണ്ടു പോകുന്നവരല്ല, വിജയത്തിലേക്കും സന്തോഷത്തിലേക്കും ഒന്നിച്ച് മുന്നേറുന്നവരായി മക്കളെ നമുക്ക് മാറ്റിയെടുക്കാം. 

English Summary : Tips to help child from toxic fiends

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}