ADVERTISEMENT

ഏതാനും വർഷങ്ങളായി മുതിർന്നവരുടെ മാത്രമല്ല കുട്ടികളുടെ ഉറക്കത്തിന്റെ ക്രമത്തിലും മാറ്റങ്ങൾ വരുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മൊബൈൽ, കംപ്യൂട്ടർ, വിഡിയോ ഗെയിം, ടെലിവിഷൻ എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. കോവിഡ് വ്യാപനത്തോടെ മിക്ക കുട്ടികളും ഡിജിറ്റൽ ലോകത്ത് കൂടുതൽ സമയം ചെലവിടാൻ തുടങ്ങി. സ്വാഭാവികമായും പഠനത്തിൽ മാത്രം ഒതുങ്ങാതെ ഇന്റർനെറ്റിന്റെ വിശാല ലോകത്തേക്ക് അവർ പറന്നിറങ്ങി. മുതിർന്നവരുടെ ഉറക്ക ക്രമം തെറ്റുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്ന ആരോ​ഗ്യ വിദ്​ഗ്ധർ കുട്ടികളിലും ഇത് സംഭവിക്കുന്നത് വളരെ ആശങ്കയോടെയാണ് കാണുന്നത്. എന്താണിതിന്റെ പ്രശ്നങ്ങൾ. എങ്ങനെ ഇത് പരിഹരിക്കാം എന്ന് ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കണം.

 

 

ആരോഗ്യ പ്രശ്നങ്ങളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കുട്ടികളുടെ വളർച്ചാ കാലഘട്ടത്തിൽ മതിയായ ഉറക്കം ലഭിക്കാത്തത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ശാരീരകവും മാനസികവുമായ പ്രശ്നങ്ങൾ ഇക്കൂട്ടത്തിലുണ്ട്. രോഗപ്രതിരോധ ശേഷി കുറയാനും തുടർച്ചയായി അസുഖങ്ങൾ വരാനും കാരണമാകും. പഠനത്തിൽ പിന്നോക്കം പോവുക, ഉന്മേഷമില്ലാതെ  പെരുമാറുക എന്നിങ്ങനെ അത് നീളും. രാത്രി കിടക്കുമ്പോൾ ഉറക്കം വരില്ല, എന്നാൽ രാവിലെ കണ്ണ് തുറക്കാനും സാധിക്കില്ല. നമ്മുടെ ജൈവിക ഘടികാരത്തെ മാറ്റി മറയ്ക്കുന്നതിലേക്ക് ഇത് നയിക്കുന്നു. ഉത്പാനദനക്ഷമത കുറയുന്നു. കാഴ്ചയും കേൾവിയുമെല്ലാം ബാധിക്കാം. 

 

 

മാതാപിതാക്കളുടെ നിശ്ചയദാർഢ്യത്തിലൂടെയുള്ള പെരുമാറ്റം ഇവിടെ ആവശ്യമാണ്, ഒപ്പം മാതൃകാ പ്രവർത്തനമാണ് കൂടുതൽ ഉചിതം. മക്കൾക്ക് ഫോൺ നിഷേധിക്കുകയും അതേസമയം പുലർച്ചവരെ ഫോൺ സമയം ചെലവിടുകയും ചെയ്യുന്നവർ നിരവധിയുണ്ട്. തെറ്റായ സന്ദേശവും മക്കളെ വാശിക്കാരാക്കുന്നതിലേക്കുമാണ് ഇതെല്ലാ നയിക്കുക. നിശ്ചയിത സമയത്തിനുശേഷം വീട്ടിൽ ആരും ഫോൺ‍ ഉപയോഗിക്കരുത്. എല്ലാവരും കൃത്യമായ സമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യാം. മക്കളുടെ ഫോൺ ഉപയോഗത്തിന് നിശ്ചിത പരിധി നിർണയിക്കുക. ഡിജിറ്റലല്ലാത്ത വിനോദങ്ങളിൽ കുടുംബസമേതം ഏർപ്പെടുന്നതും നല്ലതാണ്. ഇങ്ങനെ കൂട്ടായതും നിരന്തരമായതുമായ ശ്രമത്തിലൂടെ ഫോൺ‍‍‍‍ ഉപയോഗം നിയന്ത്രിക്കാം. ഇന്റർനെറ്റും മൊബൈലുമൊക്കെ ഇന്നത്തെ ലോകത്ത് അവശ്യവസ്തുവാണ്. എന്നാലത് അനാവശ്യമായി മാറി, അടുത്ത തലമുറയെ നിയന്ത്രിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് രക്ഷികതാക്കളുടെ കടമയാണ്.

 

English summary : Screen time and sleep problems in children 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com