ADVERTISEMENT

പേരന്റിങ് ഒരു കലയാണ്. അതിൽ സ്നേഹവും കരുതലമുണ്ട്. സമൂഹത്തോടുള്ള ഉത്തരവാദിത്തമുണ്ട്. പേരന്റിങ്ങിൽ വരുത്തുന്ന തെറ്റുകൾ ഒരുപക്ഷേ വലിയ കുറ്റവാളികളെ സമൂഹത്തിന് സമ്മാനിച്ചേക്കാം. അതിനാൽ എന്തോ നിസാരമായതെന്ന നിലയിൽ, നിരുത്തരവാദിത്തപരമായി പേരന്റിങ്ങിനെ കാണരുത്. അതൊരു ക്രിമിനൽ കുറ്റമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ മക്കളുടെ കാര്യത്തിലുണ്ടാകുന്ന ചെറിയ തെറ്റുകൾക്ക് പോലും ശിക്ഷ ലഭിക്കും. കാരണം പേരന്റിങ്ങിന് വലിയ പ്രാധാന്യം നൽകുന്നുതു കൊണ്ടാണത്.

 

വളർന്നു വരുന്ന തലമുറയിലാണ് ഓരോ സമൂഹത്തിന്റെയും പ്രതീക്ഷകൾ നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ മാതാപിതാക്കൾക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. പേരന്റിങ്ങിൽ പ്രാധാന്യം നൽകേണ്ട ചില കാര്യങ്ങൾ ഇതാ.

 

∙കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുക- മാതാപിതാക്കളുടെ വാക്കുകളും പ്രവർത്തിയും കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതായിരിക്കണം. ജീവിതത്തിൽ ആത്മവിശ്വാസത്തിന് വലിയ പ്രാധാന്യമാണുള്ളത്.

 

∙ അച്ചടക്കം - അടിച്ചേൽപ്പിക്കുകയല്ല, അച്ചടക്കം പരിശീലിപ്പിക്കുകയാണ് വേണ്ടത്. അച്ചടക്കത്തോടെ മുന്നേറുന്നവരാണ് ജീവിതത്തിൽ വിജയിക്കാൻ സാധ്യത കൂടുതലാണ്. ചെയ്യുന്ന കാര്യങ്ങളിൽ സ്ഥിരത നിലനിർത്താനും അച്ചടക്കം ആവശ്യമാണ്.

 

∙ സമയം കണ്ടെത്തുക- മക്കൾക്ക് വേണ്ടി സമയം കണ്ടെത്തുക. അവരോടൊപ്പം സംസാരിക്കാനും അവർക്കൊപ്പം കളിക്കാനും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും തയാറാകണം. ബന്ധത്തിൽ സൗഹൃദവും സുതാര്യതയും നിറയക്കാൻ ഇത് സഹായിക്കും.

 

∙ മാതൃകയാവാം- മറ്റുള്ളവരെ കണ്ടല്ല മാതാപിതാക്കളെ കണ്ടാണ് മക്കൾ പഠിക്കുക. നിങ്ങളുടെ മോശം ശീലങ്ങൾ, സ്വഭാവങ്ങൾ എന്നിവ അവരും അനുകരിക്കാൻ സാധ്യതയുണ്ട്. അതിനാൽ മക്കൾക്ക് മാതൃകയാക്കാൻ സാധിക്കുന്ന മികച്ച വ്യക്തിത്വം നിലനിർത്താം.

 

∙ ആശയവിനിമയം- ആശയവിനിമയത്തിനുള്ള കഴിവ് മക്കളിൽ ചെറുപ്പത്തിലേ വളർത്തുക. കാര്യങ്ങള്‍‌ വ്യക്തമായി പറയാനും എതിർപ്പുകൾ മാന്യമായി അവതരിപ്പിക്കാനുമെല്ലാം അവർക്ക് സാധിക്കണം. മത്സരം അതിശക്തമായ ലോകത്ത് ആശയവിനിമയം അതിപ്രധാനമാണ്.

 

∙ശൈലി മാറ്റാം- ഞാനിങ്ങളെനാണ്. ഇങ്ങനെയേ മക്കളെ വളർത്താനാവൂ എന്ന പിടിവാശി മാതാപിതാക്കൾ കാണിക്കരുത്. സാഹചര്യത്തിന് അനുസരിച്ച് രീതികളിൽ മാറ്റം വരുത്തി മക്കളെ കംഫർട്ടബിൾ ആക്കാം. 

 

∙സ്നേഹം- നിങ്ങളുടെ സ്നേഹം അചഞ്ചലമാണ്. ഏതൊരു സാഹചര്യത്തിലും അതു കുറയുകയില്ല. പ്രതിസന്ധികളിൽ മക്കൾക്കൊപ്പം നിങ്ങളുണ്ടാകും എന്ന ബോധ്യം അവർക്കു വേണം. നിങ്ങളോട് പ്രശ്നങ്ങൽ തുറന്നു പറയാനും സഹായം തേടാനും അതവർക്ക് ധൈര്യം പകരും.

 

English Summary : Tips for effective parenting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com