ADVERTISEMENT

എവിടെ നോക്കിയാലും മാലിന്യം. ഈ സർക്കാർ എന്ത് ചെയ്യുകയാണ്. ഹോ കഷ്ടം തന്നെ. ഇങ്ങനെ പരിതപിച്ചു കൊണ്ടിരുന്നാലൊന്നും ഈ രീതിക്ക് മാറ്റമൊന്നുമുണ്ടാകില്ല. വീട്ടിലെ മാലിന്യം അടുത്ത പറമ്പിലേക്ക്, യാത്രയ്ക്കിടയിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ മാലിന്യം വണ്ടിയിൽ നിന്ന് പുറത്തേക്ക്, വീട്ടിലെ മലിന ജലം റോഡിലേക്ക്. അങ്ങനെ മാലിന്യം സംസ്ക്കരണം എന്നാൽ നമ്മുടെ സമീപത്തു നിന്ന് വലിച്ചെറിയുക എന്നതാണെന്നു വിശ്വസിക്കുന്നതാണ് പൊതുരീതി. എന്താണിതിന് പരിഹാരം എന്നു ചിന്തിച്ചിട്ടുണ്ടോ? മാലിന്യം വൃത്തിയാക്കാൻ സർക്കാർ എത്ര ജോലിക്കാരെ വച്ചാലും ഈ പ്രശ്നം പരിഹരിക്കാനവില്ല എന്നതാണ് സത്യം. 

 

ഈ പ്രശ്നം പരിഹരിക്കണമെങ്കിൽ അടുത്ത തലമുറയെ ബോധവത്കരിക്കുക മാത്രമാണ് വഴി. ഒരു ശീലമായി കൈമാറി വരുന്ന ഈ വലിച്ചെറിയൽ ഇല്ലാതാക്കണം. പരിസര ശുചിത്വം നിലനിർത്തേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്നും ചുറ്റുപാടും വൃത്തികേടാക്കുന്നത് മോശം ശീലമാണെന്നും മക്കളെ പറഞ്ഞു പഠിപ്പിക്കാൻ മാതാപിതാക്കൾക്ക് സാധിക്കണം. മാത്രമല്ല ഇക്കാര്യത്തിൽ മാതൃകയാകേണ്ടതും അനിവാര്യമാണ്. 

 

കഴിക്കുന്ന മിഠായിയുടെ കവർ പോലും ബാ​ഗിലിട്ട് വീട്ടിൽ കൊണ്ടു വരാനും  പ്ലാസ്റ്റിക് തരം തിരിച്ച് കുടുംബശ്രീ സർക്കാർ സംവിധാനം വഴി നിർമാർജനത്തിന് നൽകാനും പ്രേരിപ്പിക്കണം. എല്ലാവരും ചെയ്യുന്നതല്ലേ ഞാനും ചെയ്യുന്നതെന്ന് ന്യാമല്ല, മറിച്ച് ശരിയായ കാര്യം ചെയ്യാനുള്ള ആർജവമാണ് മക്കൾക്കു പകർന്നു നൽകേണ്ടത്. 

 

അധ്യാപകർക്കും ഇക്കാര്യത്തിൽ ഒരുപാട് ചെയ്യാനുണ്ട്. മലിനീകരണത്തിന്റെ ദൂഷ്യവശങ്ങൾ വിദ്യാർഥികളെ പറഞ്ഞു പഠിപ്പിക്കണം. അതുമൂലം നിരവധി ജീവജാലങ്ങളുടെ അതിജീവനം ദുസഹമാകുന്നത് അവർക്ക് കാണിച്ചു കൊടുക്കാം. പരസ്പര സഹകരണത്തിലൂടെയും നിയന്ത്രണത്തിലൂടെയും ഈ ഉത്തമ പൗരന്മാരായി വളരാൻ കുട്ടികൾക്ക് ചെറുപ്പം മുതലേ ക്ലാസുകളി‍ൽ പരിശീലനം നൽകാം. പരിസ്ഥിതി നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികളെ കുറിച്ചുള്ള അവബോധം അവർക്ക് ചെറുപ്പത്തിലേ നൽകണം. മാലിന്യമില്ലാത്ത, മലിനീകരണമില്ലാത്ത മനോഹരമായ ലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങളും പകർന്നു നൽകാം.

 

ഇത്തരത്തിൽ അടുത്ത തലമുറയ്ക്ക് മതിയായ അറിവും ആർജവവും നൽകി മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ. കുട്ടികളാണ് ഭാവി. അവരാണ് ലോകത്തിന്റെ പ്രതീക്ഷ.

 

English Summary : Waste management and children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com