കൃത്യനിഷ്ഠത പാലിക്കാൻ കുട്ടികളെ പരിശീലിപ്പിച്ചില്ലെങ്കിൽ?

surfing-the-internet-boosts-aging-brains-study
Representative image. Photo Credits: Shutterstock.com
SHARE

കൃത്യനിഷ്ഠതയോടും ആത്മസമർപ്പണത്തോടും കൂടി എല്ലാ കാര്യങ്ങളും ചെയ്തു ശീലിക്കാനുള്ള പരിശീലനം മക്കൾക്ക് നൽകുന്നുണ്ടോ ? ജോലികൾ ഉൾപ്പടെ എല്ലാ മേഖലയിലും മത്സരങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്ന ലോകമാണ് നമുക്ക് മുമ്പിലുള്ളത്. അവിടെ കൃത്യനിഷ്ഠയില്ലാതെ പിടിച്ചു നിൽക്കുക അത്ര എളുപ്പമാകില്ല. എന്തെങ്കിലും ചെയ്തു വച്ചാൽ മതിയെന്ന തോന്നലിൽ കാര്യങ്ങൾ ചെയ്യുന്നവരെ ആർക്കും വേണ്ട. റോബട്ടുകളോട് പോലും മത്സരിക്കേണ്ട കാലമാണ് മുമ്പിലുള്ളത്.

ഓരോ കാര്യവും കൃത്യസമയത്ത് ചെയ്യാനുള്ള പ്രചോദനം മക്കൾക്കു നൽകേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. ഉറങ്ങാൻ, പഠിക്കാൻ, കളിക്കാൻ എന്നിവയ്ക്കെല്ലാം സമയം നിശ്ചിയക്കുക. എല്ലാത്തിനും ടൈം ടേബിൾ ഉണ്ടാക്കി, ബലമായി അതു ചെയ്യിപ്പിച്ച് ഒരു യാന്ത്രിക ജീവിതത്തിലേക്ക് അവരെ നയിക്കാനല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവരുടെ ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും വ്യക്തിപരമായ ഉയർച്ചയ്ക്കും സഹായകമാകുന്ന രീതിയിലുള്ള ശീലങ്ങൾ വളർത്തിയെടുക്കുകയാണ് വേണ്ടത്. ശീലമായി കഴിഞ്ഞാൽ അതവർ പിന്തുടരും. സ്കൂളിലേക്ക് കൃത്യസമയത്ത് എത്തുക, അസൈമെന്റുകളും ഹോം വർക്കുകളും കൃത്യവും വ്യക്തവുമായും ചെയ്യാനും മക്കൾക്ക് സാധിക്കണം. 

പല കാരണങ്ങൾ നിരത്തി ജോലി സ്ഥലത്ത് കൃത്യം സമയത്ത് എത്താത്തവരും നേരത്തെ പണി മതിയാക്കി പോകുന്നവരെയും കണ്ടിട്ടില്ലേ. ചെയ്യുന്ന കാര്യത്തോട് ആത്മാർത്ഥത ഇല്ലാത്തതാണ് ഇതിന് കാരണം. ഒരുപരിധി കഴിഞ്ഞാൽ ഇവർക്ക് തൊഴിൽ നഷ്ടപ്പെടും. എവിടെ പോയാലും ഇത്തരക്കാർ കഷ്ടപ്പെടും. യാതൊരു വിലയും ജോലി സ്ഥലത്ത് ലഭിക്കുകയില്ല. ഏത് മേ​ഖലയിലും ഇങ്ങനെയാണ്. അതിനാൽ സമയകൃത്യത പാലിക്കാനും ആത്മാർത്ഥമായി കാര്യങ്ങൾ ചെയ്യാനും മക്കൾക്ക് പരിശീലനം നൽകുന്നത് ഭാവിയിലേക്കുള്ള നിക്ഷേപമാണ്. അല്ലെങ്കിൽ മടിയൻ മല ചുമക്കും എന്ന പഴഞ്ചൊല്ല് സത്യമാകും. മാറുന്ന ലോകത്ത് മലയല്ല, എവറസ്റ്റ് തന്നെ കീഴടക്കേണ്ടി വരും.

English Summary : Simple habits to improve self discipline

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}