മക്കളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുക, വെല്ലുവിളികൾ സ്വീകരിച്ച് അവർ വളരട്ടെ

Mail This Article
ആരോഗ്യകരമായ മത്സരങ്ങൾ എല്ലാ മനുഷ്യരെയും മുന്നോട്ടു നയിക്കുന്നു. കമ്പനികൾ തമ്മിലും വ്യക്തികൾ തമ്മിലുമൊക്കെയുള്ള അത്തരം മത്സരങ്ങൾ കൂടുതൽ മികച്ച ഉത്പന്നം അല്ലെങ്കിൽ സേവനം ലോകത്തിന് നൽകുന്നു. ഈ ലോകത്ത് കഴിവും അത് വിപണനം ചെയ്യാനുള്ള മിടുക്കും വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ കുട്ടികളെ ചെറുപ്പത്തിലേ കലാകായിക മത്സരങ്ങളിലും മറ്റും പങ്കെടുപ്പിക്കേണ്ടതും ജയിക്കാനുള്ള വാശി വളർത്തേണ്ടതും അനിവാര്യമാണ്. എന്നാൽ പല കുട്ടികൾക്കും അത് ലഭിക്കുന്നില്ല. കായിക മത്സരത്തിൽ പങ്കെടുക്ക് എന്റെ കുഞ്ഞിന് വല്ലതും സംഭവിച്ചാലോ, പാട്ടും ഡാൻസുമൊന്നും വേണ്ട പഠിച്ചാൽ മാത്രം മതി എന്നെല്ലാം ചിന്തിക്കുന്ന മാതാപിതാക്കൾ ഇന്നും ധാരാളമുണ്ട്. പലപ്പോഴും മക്കൾ എല്ലാത്തിനും പിന്നിലായിപ്പോകാൻ കാരണമാകുന്നത് ഇത്തരം രക്ഷിതാക്കളാണ്.
മത്സരബുദ്ധി ജീവിതത്തിന്റെ മുന്നേറ്റത്തിൽ അത്യാവശ്യമായി വേണ്ട ഘടകമാണ്. ഏതൊരു സാഹചര്യത്തിലും ഉറച്ച മനസ്സോടെ പോരാടാനും ജയിക്കാനും ചെറുപ്പത്തിലേ മക്കളെ പഠിപ്പിക്കണം. എന്നാൽ അതിന് എന്ത് മാർഗവും സ്വീകരിക്കാമെന്ന നശീകരണ ചിന്ത അവരിൽ വളരാനും പാടില്ല. ഗ്രൂപ്പ് മത്സങ്ങളിൽ പങ്കെടുക്കുന്നത് കുട്ടികളിലെ ടീം വർക് വികസിപ്പിക്കാനും ഫലപ്രദമാണ്. സംഘാടനം നേതൃത്വ പാടവം എന്നീ ഗുണങ്ങളും അവരിൽ വളരാൻ ഇത് സഹായിക്കുന്നു, കായിക പ്രവർത്തികളും മത്സരങ്ങൽ ശാരീരികവും മാനസികവുമായ വികാസത്തിൽ വലിയ പങ്ക് വഹിക്കുന്നു. കുട്ടികൾ മൊബൈലിലേയ്ക്ക് ചുരുങ്ങുന്ന ഇക്കാലത്ത് ഇതിന് വലിയ പ്രാധാന്യമുണ്ട്.
പഠിക്കാൻ കഴിവോ, ഉയർന്ന മാർക്കോ മാത്രമല്ല ഇന്ന് സ്ഥാപനങ്ങൾ ഉദ്യോഗാർഥികളിൽ തേടുന്ന യോഗ്യതകൾ. ആശയിവിനിമയം, കൂട്ടായ്മയുടെ ഭാഗമാകൽ, നേതൃത്വം ഏറ്റെടുക്കാനുള്ള കഴിവ്, നിശ്ചയദാർഢ്യം എന്നിങ്ങനെ നീളുന്നുവത്. അതിനാൽ അത് മക്കളിൽ വളർത്താനുള്ള സുവർണാവസരം എന്ന നിലയിലും അവരുടെ വ്യക്തിത്വവികാത്തിനുള്ള മികച്ച മാർഗം എന്ന നിലയിലും കലാകായിക മത്സരങ്ങളിൽ അവരെ ഭാഗമാക്കാം. നിർബന്ധിച്ച് പങ്കെടുപ്പിക്കുകയല്ല മറിച്ച്, സ്വാഭാവികമായ ഒരു ശീലമാക്കി അവരിൽ അത് വളർത്തുകയാണ് വേണ്ടത്.
ontent Summary : Teach your children to overcome obstacles