കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് കളികൾക്കുള്ള പങ്ക്

why-play-important-in-early-childhood
Representative image. Photo Credits: FatCamera/ Shutterstock.com
SHARE

കുട്ടികളുടെ വളർച്ചയിൽ ശാരീരികമായ പ്രവർത്തനങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. എന്നാൽ ഇക്കാര്യത്തിന് ആവശ്യമായ പരി​ഗണന പല കാരണങ്ങൾ കൊണ്ടും ലഭിക്കുന്നില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സ്പോർട് ആക്റ്റിവിറ്റികളിൽ ഏർപ്പെടാത്ത കുട്ടികളുടെ എണ്ണം കൂടുന്നു. ശാരീരക പ്രവർത്തനങ്ങളുടെ അഭാവം അമിതഭാരം, പ്രതിരോധശേഷിയിലെ കുറവ്, വിവിധ അസുഖങ്ങൾ, മാനസിക സമ്മർദം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്. 

കളിക്കളങ്ങളുടെ അഭാവം, ജീവിത സാഹചര്യങ്ങളിലെ മാറ്റം, ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം, മാതാപിതാക്കളുടെ അറിവില്ലായ്മ എന്നിങ്ങലെ പലതരം കാരണങ്ങൾ ഇതിന് ഉള്ളതായും വിവിധ പഠനങ്ങൾ സൂചന നൽകുന്നു. വിശാലമായ കളിക്കങ്ങൾ ഇല്ലാതാതോടെ കുട്ടികൾ വീട്ടിലേക്ക് ചുരുങ്ങുന്നു. ഇടുങ്ങിയതും തിരക്കുള്ളതുമായ നാഗരിക ജീവിതവും അപ്പാർട്ട്മെന്റിനുള്ളിലേക്ക് കുട്ടികൾ ഒതുങ്ങിക്കൂടാൻ വഴിയൊരുക്കുന്നു. ഇലക്ടോണിക് ഉപകരണങ്ങളാണ് ഇത്തരം അവസരങ്ങളിൽ അവർക്ക് കൂട്ടാകുന്നത്. ഏതു ഗെയിമും കളിക്കാം, സമൂഹമാധ്യമങ്ങളിൽ മണിക്കൂറുകൾ ചെലവിടും. ഇതെല്ലാം അഡിക്ഷനിലേക്കും നയിക്കും. ഫാസ്റ്റ് ഫുഡ് കൾച്ചർ നേരത്തെ ജീവിതത്തിന്റെ ഭാ​ഗമായി കഴിഞ്ഞു. ഇതോടൊപ്പം ഓടിയും ചാടിയുമുള്ള കളികൾ ഇല്ലാതായകുന്നത് പ്രശ്ങ്ങൾ സങ്കീർണാമാക്കുന്നു. കുടവയർ, അമിതഭാരം, ഇതു മൂലമുണ്ടാകുന്ന മറ്റ് അസ്വസ്ഥകൾ എന്നിവ പതിവായിരിക്കുന്നു. കളിക്കാൻ ആ​ഗ്രഹിക്കുന്ന മക്കളെ പിടിച്ച് വീട്ടിലിരുത്തുന്ന മാതാപിതാക്കളുമുണ്ട്. പൊടിയും ചെളിയും കൊണ്ടാൽ മക്കൾക്ക് വയ്യാതാകും എന്ന ചിന്തയാണ് ഇവരിൽ ചിലരുടേത്. എന്നാൽ ഇത് വിപരീത ഫലമേ ചെയ്യൂ. മക്കളുടെ പ്രതിരോധശേഷിയും ശാരീരിക ക്ഷമതയും കുറയുന്നതിലേക്കായിരിക്കും ഇതു നയിക്കുക. 

മാനസികവും ശാരീരികവുമായും ഒരു വ്യക്തിയുടെ അടിത്തറ കെട്ടിപ്പടുക്കുന്ന കാലമാണ് ബാല്യം. പഠനം മാത്രമാണ് അപ്പോൾ ആവശ്യമെന്നു കരുതരുത്. അവരെ കളിക്കാനും ഓടാനും ചാടാനും മത്സരിക്കാനുമെല്ലാം പ്രചോദിപ്പിക്കുകയും അവസരം നൽകുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെ കടമയാണെന്ന് എപ്പോഴും ഓർക്കുക.

English Summary : Why play important in early childhood

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}