ADVERTISEMENT

എന്റെ കുട്ടി എന്നോട് സംസാരിക്കുന്നില്ല, ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നില്ല, എന്നോട് സ്നേഹം കാണിക്കുന്നില്ല. അവരുടെ മനസ്സിലെ കാര്യങ്ങളോ, സ്കൂൾ വിശേഷങ്ങളോ, സൗഹൃദങ്ങളോ അറിയാനാകുന്നില്ല. ഇങ്ങനെ പരാതിയുള്ള മാതാപിതാക്കൾ നിരവധിയാണ്. മാതാപിതാക്കളാണ് എന്നതുകൊണ്ട് മക്കൾക്ക് നിങ്ങളോട് ആത്മബന്ധം ഉണ്ടാകണമെന്നോ അവർ നിങ്ങൾ ആ​ഗ്രഹിക്കുന്നതു പോലെ പെരുമാറണമെന്നോയില്ല. അവരുമായി ബന്ധം ശക്തിപ്പെടുത്തുക എന്നതു മാത്രമാണ് ഇത്തരം സാഹചര്യത്തിൽ മുൻപിലുള്ള പോംവഴി. അതിനായി എന്തെല്ലാം ചെയ്യാമെന്നു നോക്കാം.

∙ചോദ്യങ്ങൾ ചോദിക്കാം

ചെറിയതും നിസാരമായതുമായ ചോദ്യങ്ങൾക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഒറ്റവാക്കിൽ ഉത്തരം പറഞ്ഞ് അവസാനിപ്പിക്കാതെ അവരുടെ അഭിപ്രായങ്ങൾ, നിരീക്ഷണങ്ങൾ, ഇഷ്ടങ്ങൾ എന്നിവ വ്യക്തമാക്കാനാകുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാം. അതിലൂടെ സംഭാഷണങ്ങൾ വളർത്തിയെടുക്കാം. എന്തുകൊണ്ടാണ് ഫുട്ബോളിനേക്കാൾ ക്രിക്കറ്റ് കൂടുതലിഷ്ടം ? അദൃശ്യനാകുന്ന കഴിവ് കിട്ടിയാൽ ആദ്യം എന്ത് ചെയ്യും? ആ ടീച്ചറുടെ ക്ലാസ് എങ്ങനെയുണ്ട്? എന്നിങ്ങനെ നിസാരവും കുട്ടികളുടെ ഇഷ്ടങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതുമായ ചോദ്യങ്ങളിലൂടെ ഇത് ആരംഭിക്കാം. തുടർ ചോദ്യങ്ങളിലൂടെ അവരെ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കാം.

∙അവരെ കേൾക്കാം

തിരക്കുകൾക്ക് ഇടയിൽപ്പെട്ട് അവരെ ശ്രദ്ധിക്കാതെ പോകരുത്. അവർ പറയുന്നത് പൂർണ മനസ്സോടെ കേൾക്കുക. ഇല്ലെങ്കിൽ നമ്മളെ കേൾക്കാൻ അവരും പിന്നീട് തയാറാകില്ല. എല്ലാ ദിവസവും അവർക്കു വേണ്ടി മാത്രമായി സമയം മാറ്റിവയ്ക്കുക. അവർ പറയുന്നത് കേൾക്കാൻ താൽപര്യമുണ്ടെന്ന് തോന്നിപ്പിക്കുക. അവരുടെ അനുഭവങ്ങളും ആശങ്കകളും മുൻവിധികളില്ലാതെ കേൾക്കുമ്പോൾ തന്നെ മക്കൾക്ക് മാതാപിതാക്കളോട് ആത്മബന്ധം വളരും.

∙ അവർക്കൊപ്പം കളിക്കാം

അല്ലെങ്കിൽ തന്നെ സമയം ഇല്ല. ഇനി അവർക്കൊപ്പം കളിക്കുകയും വേണോ എന്നു ചിന്തിക്കരുത്. ഒന്നിച്ച് കളിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷകരവും ഉല്ലാസകരവുമായ നിമിഷങ്ങൾ മക്കളെ നിങ്ങളുമായി അടുപ്പിക്കും. ലുഡോ, പാമ്പും കോണി, ചെസ് എന്നിങ്ങനെ നിരവധി കളികൾ വളരെ അനായാസം മക്കൾക്കൊപ്പം കളിക്കാനാവും. കുടുംബാം​ഗങ്ങൾ എല്ലാവരും പങ്കെടുക്കുമെങ്കിൽ അതിലേറെ നല്ലത്.

 

Content Summary : Ways to strengthen a parent child relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT