രക്ഷിതാക്കളേ ഈ കാര്യത്തിനും നിങ്ങൾ തന്നെയാകണം കുട്ടികൾക്ക് മാതൃക

ways-to-raise-caring-and-compassionate-child
Representative image. Photo Credits:triloks/istockphoto.com
SHARE

സ്വയം നല്ല ഒരാളാണെന്നു തോന്നുകയും സന്തോഷവും സംതൃപ്തിയും അനുഭവിക്കുകയും ചെയ്യുന്ന ഒരാളായിരിക്കണം നിങ്ങളുടെ കുഞ്ഞെന്ന് തോന്നിയിട്ടുണ്ടോ? അതിന് ഏറ്റവും നല്ലത് ദയയുള്ളവരാക്കി അവരെ വളർത്തുക എന്നതാണ്. മറ്റുള്ളവരോട് ദയ പ്രകടിപ്പിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ സന്തോഷവും സംതൃപ്തിയും അനുഭവിക്കാനാകും. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാനും സഹായിക്കാനും അവർക്കാകും. അതാണ് മാനസികമായ ആനന്ദം നൽകുക. മക്കളിൽ ദയ വളർത്താൻ എന്തെല്ലാം ചെയ്യാം. 

∙മാതൃകയാവൂ

നിങ്ങൾക്ക് മാത്രം സാധിക്കുന്ന കാര്യം. അതെ, മറ്റുള്ളവരോട് എങ്ങനെ ദയയോടെ പെരുമാറാം എന്ന് അവർക്ക് നിങ്ങൾ കാണിച്ചു കൊടുക്കൂ. മാതാപിതാക്കളിൽ നിന്നല്ലാതെ ആരിൽ നിന്നാണ് അവർ ഇതെല്ലാം പഠിക്കേണ്ടത്. നിങ്ങളേക്കാൾ നന്നായി ആർക്കാണ് പഠിപ്പിക്കാനാവുക. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ വേദനകളിൽ ഭാ​ഗമാവുന്നകതും അവരെ സഹായിക്കുന്നതും മക്കൾക്ക് കാണിച്ച് കൊടുക്കൂ. അവർ അതുകണ്ട് വളരട്ടെ.

∙പങ്കുവയ്ക്കാൻ പഠിപ്പിക്കൂ

പങ്കുവയ്ക്കൽ എന്നത് മക്കളിൽ ഒരു ശീലമാക്കി മാറ്റുക. സുഹൃത്തുക്കളും സഹപാഠികളുമായി പങ്കുവച്ചു വളരുന്ന അവരിൽ ദയയും താനെ വളരും. മറ്റുള്ളവരുടെ ആവശ്യം കണ്ടറിഞ്ഞ് പെരുമാറാനും അവർക്ക് അതിലൂടെ സാധിക്കും. കുടുംബാംഗങ്ങളുമായി പങ്കുവച്ച് വളരാൻ അവരെ പരിശീലിപ്പിക്കാം. 

∙അഭിനന്ദിക്കാം

മക്കൾ ആരെയെങ്കിലും സഹായിച്ചു എന്നറിഞ്ഞാൽ അവരെ അഭിനന്ദിക്കുക. നല്ല വാക്കുകൾ പറയാനോ, ചെറിയ സമ്മാനങ്ങൽ വാങ്ങി നൽകാനോ പിശുക്ക് കാട്ടരുത്. അവരുടെ പ്രവൃത്തി എത്രമാത്രം അഭിമാനം ഉള്ളതാണെന്ന് പറയാനും മടിക്കരുത്. 

∙ ക്രൂരത ചൂണ്ടിക്കാട്ടം

ആരുടെയെങ്കിലും ക്രൂരമായ പെരുമാറ്റങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് മക്കൾക്ക് കാണിച്ചു കൊടുക്കുക. ആ പെരുമാറ്റം എന്തുകൊണ്ട് ക്രൂരമാകുന്നത്, അതിന്റെ ഫലമെന്ത്, അതിനു പകരം എങ്ങനെ ദയയോടെ പെരുമാറം എന്നിവ വ്യക്തമായി പറഞ്ഞു കൊടുക്കുക. ഇതിലൂടെ തെറ്റിനെ കുറിച്ചുള്ള അവബോധവും സൃഷ്ടിക്കാം. 

Content Summary : Ways to raise a caring and compassionate child

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}