രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് കുട്ടികള്‍. എല്ലാ വര്‍ഷവും നവംബര്‍ 14 ന് ഇന്ത്യ ശിശുദിനം ആഘോഷിക്കുന്നു. കുട്ടികളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസം, ക്ഷേമം എന്നിവയെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കാന്‍ ഒരു ദിവസം. ഇന്നത്തെ പ്രധാന മുന്‍ഗണനകളിലൊന്ന് കുട്ടികളുടെ മാനസികാരോഗ്യമാണ്. മാനസികാരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികള്‍ സഹായമോ ചികിത്സയോ തേടാന്‍ വിമുഖത കാണിക്കുന്നുണ്ട്. രാജ്യത്ത് കുറഞ്ഞത് 50 ദശലക്ഷം കുട്ടികളെങ്കിലും മാനസികാരോഗ്യ പ്രശ്‌നങ്ങളാല്‍ കഷ്ടപ്പെടുന്നുണ്ട്. അവരില്‍ 80-90% പേരും സഹായം തേടിയിട്ടില്ലെന്ന് ഇന്ത്യന്‍ ജേണല്‍ ഓഫ് സൈക്യാട്രി 2019-ല്‍ പറഞ്ഞിരുന്നു. അതിനാല്‍, നിങ്ങളുടെ കുട്ടിയുടെ മാനസിക സംരക്ഷണം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ മാതാപിതാക്കള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പിന്തുടരാവുന്നതാണ്.
∙ വീട്ടിലെ സുരക്ഷിതത്വ ബോധം
നിങ്ങളുടെ കുട്ടിക്ക് സ്വീകാര്യവും സ്നേഹവും തോന്നുന്ന സ്ഥലമാക്കി വീടിനെ മാറ്റുക. കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളുമായി ഇടപഴകാന്‍ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നത് നിര്‍ണായകമാണ്. ഇത് കുട്ടിയുടെ വൈകാരിക സ്ഥിരത വികസിപ്പിക്കാന്‍ സഹായിക്കുന്നു.
∙കുട്ടികളുടെ വികാരങ്ങളെ ഉള്‍ക്കൊള്ളുക
കുട്ടികളോട് ഓരോ സന്ദര്‍ഭത്തിലും എങ്ങനെ പെരുമാറണമെന്ന് പറയുന്നതിനുപകരം, ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ദുഃഖകരമായ ദിവസങ്ങളും ഉണ്ടാകുമെന്നത് നിങ്ങളുടെ കുട്ടിയെ ഓര്‍മ്മിപ്പിക്കുക. അതിനെക്കുറിച്ച് സംസാരിക്കാനും അവരുടെ വികാരങ്ങള്‍ വാക്കുകളാല്‍ പ്രകടിപ്പിക്കാനും സഹായിക്കുക.
∙സോഷ്യല്‍ മീഡിയ ഉപയോഗം
ഇന്നത്തെ കാലത്ത്, സോഷ്യല്‍ മീഡിയ നിങ്ങളുടെ കുട്ടിയുടെ ക്ഷേമത്തിലും മാനസികാരോഗ്യത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സ്വയം പരിചയപ്പെടുത്തുകയും ചെറുപ്പം മുതലേ സോഷ്യല്‍ മീഡിയയുടെ ഗുണദോഷങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുകയും ചെയ്യുക. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും നിങ്ങളുടെ കുട്ടിയെ ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെടുത്തുക.
. കുട്ടികള്‍ക്ക് ബ്രേക്കുകള്‍ നല്‍കുക.
പലപ്പോഴും സ്‌കൂള്‍, പഠനം, പരീക്ഷകള്‍ എന്നിവ നിങ്ങളുടെ കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. അതിനാല്‍, അവര്‍ക്ക് കൃത്യമായ ഇടവേളകള്‍ നല്‍കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ കുട്ടികളുടെ അമിതഭാരം മനസിലാക്കി വിശ്രമം എടുക്കാന്‍ ആവശ്യപ്പെടുക. ഈ സമയത്ത്, അവരുടെ താല്‍പ്പര്യങ്ങളിലും അവര്‍ ആസ്വദിക്കുന്ന പ്രവര്‍ത്തനങ്ങളിലും മുഴുകാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കുട്ടിയുടെ കഴിവിലും പ്രാവീണ്യത്തിലും വെളിച്ചം വിതറുക.
∙കുട്ടികളെ ശ്രദ്ധയോടെ കേള്‍ക്കുക
ഒരു സംഭവത്തെക്കുറിച്ചോ ഒരു വ്യക്തിയെക്കുറിച്ചോ ഉള്ള കുട്ടിയുടെ വികാരങ്ങള്‍/ആഗ്രഹങ്ങളെക്കുറിച്ച് അവര്‍ നിങ്ങളോട് പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുക. എന്തുകൊണ്ടാണ് അവര്‍ക്ക് അങ്ങനെ തോന്നുന്നതെന്നും കുട്ടി എവിടെ നിന്നാണ് വരുന്നതെന്നും കൃത്യമായി മനസിലാക്കാന്‍ ശ്രമിക്കുക. നിങ്ങളുമായി കുട്ടികള്‍ പങ്കുവെച്ച വിവരങ്ങള്‍ വിശ്വസിക്കുകയും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് എത്ര ചെറുതോ നിസ്സാരമോ ആയി തോന്നിയാലും കുട്ടികള്‍ക്ക് വേണ്ടി അത് അംഗീകരിക്കുകയും ചെയ്യുക. കാരണം കുട്ടികള്‍ അത് വലുതാണ്. അവരുടെ ചിന്തകളും സ്വപ്‌നങ്ങളുമെല്ലാം നിങ്ങളുമായി പങ്കുവെയ്‌ക്കെട്ടെ.
∙പോസ്റ്റീവ് ആയിരിക്കട്ടെ കുട്ടികളെന്നും
ധ്യാനം, യോഗ, വ്യായാമം, ജേണലിംഗ് തുടങ്ങിയവ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. പോസിറ്റീവ് ആയിരിക്കാന്‍ ഇതു നിങ്ങളുടെ കുട്ടിയെ സഹായിക്കും. ധ്യാനവും യോഗയും ചെയ്യുന്നതോടെ നിങ്ങളുടെ കുട്ടിയുടെ ഏകാഗ്രത വര്‍ധിക്കും.
Content Summary : Tips to improve the mental health of children