ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി പ്രശസ്ത ജ്യോതിഷൻ ഹരി പത്തനാപുരം പങ്കുവച്ചിരിക്കുന്ന ഒരു വിഡിയോ ശ്രദ്ധ നേടുകയാണ്. തങ്ങളുടെ കുട്ടുക്കാലത്ത് ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു ‘ലഹരി’ വസ്തവും കയ്യിൽ പിടിച്ചാണ് ഹരി പത്തനാപുരത്തിന്റേയും കൂട്ടരുടേയും വിഡിയോ ആരംഭിക്കുന്നത്. ഹരി പത്തനാപുരത്തിനൊപ്പം താരങ്ങളായ സാജു നവോദയും ജോബിയും യമുനയും വിഡിയോയിലുണ്ട്. സ്കൂൾ യൂണിഫോമിലെത്തിയ ഇവർ തങ്ങൾ കുട്ടിക്കാലത്ത് ഉപയോഗിച്ച, പെട്ടിക്കടകളിൽ സുലഭമായി ലഭിച്ചിരുന്ന ആ വസ്തുവിനെ കുറിച്ച് വാ തോരാതെ സംസാരിക്കുകയാണ്.
ഒടുവിൽ സിഗരറ്റിന്റെ രൂപത്തിലുള്ള ആ സർപ്രൈസ് യമുന വെളിപ്പെടുത്തുകയാണ്. തങ്ങളുടെ കുട്ടിക്കാലത്ത് ലഭിച്ചിരുന്ന ഒരു മിഠായിയായിരുന്നു അത്. ‘സ്കൂളിൽ ഈ ലഹരി ഞാൻ ആസ്വദിച്ചിട്ടുണ്ട് നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഒന്ന് ഷെയർ ചെയ്യൂ. പുതുതലമുറ കാണട്ടെ’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലഹരി ഉപയോഗിക്കരുതെന്നും കുട്ടിക്കാലം ആസ്വദിക്കൂ എന്ന സന്ദേശവുമായാണ് വിഡിയോ അവസാനിക്കുന്നത്.
Content Summary : Hari Pathanapuram share ‘No to drugs^ video