കുട്ടികളോട് മാതാപിതാക്കള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍

kadhayillaymakal-column-by-devi-js-about-parenting
Representative image. Photo Credits: sankai/ istock.com
SHARE

ഒരു രക്ഷിതാവാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. എത്രയധികം ശ്രദ്ധിച്ചാലും രക്ഷാകര്‍തൃത്വത്തിനിടെ തെറ്റുകള്‍ വരാം. ശരിയായ രക്ഷാകര്‍തൃത്വത്തിന് നിയമങ്ങളൊന്നുമില്ലെങ്കിലും, കുട്ടികളെ വളര്‍ത്തുമ്പോള്‍ മാതാപിതാക്കള്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്യുക

ഇത് കുട്ടികളെ സാരമായി ബാധിക്കുന്ന ഒന്നാണ്. അത് അവരുടെ ആത്മവിശ്വാസത്തെ ആഴത്തില്‍ ബാധിക്കുന്നു. നിങ്ങളുടെ കുട്ടി പരീക്ഷകളില്‍ മാര്‍ക്ക് നേടിയില്ലെങ്കില്‍, മറ്റുള്ളവര്‍ അവരെക്കാള്‍ മികച്ചവരാണെന്ന് അവരോട് നിരന്തരം പറയുന്നത് കൊണ്ട് അവരുടെ ഗ്രേഡുകള്‍ മാറില്ല. നിങ്ങളുടെ കുട്ടിയെ മറ്റൊരാളുമായി താരതമ്യപ്പെടുത്തുന്നത് മാതാപിതാക്കള്‍ ചെയ്യുന്ന ഏറ്റവും മോശമായ തെറ്റുകളില്‍ ഒന്നാണ്, കാരണം അത് കുട്ടിയുടെ വ്യക്തിത്വത്തില്‍ എന്നെന്നേക്കുമായി മുറിവുണ്ടാക്കുകയാണ് ചെയ്യുന്നത്.

കുട്ടികളെ സ്വയം വളരാന്‍ അനുവദിക്കാതിരിക്കുക

എല്ലായ്പ്പോഴും കുട്ടികളുടെ പിറകെ നടന്ന് വളര്‍ത്താന്‍ സാധിക്കില്ല. പ്രത്യേകിച്ചും അവര്‍ കൗമാരക്കാരാകുമ്പോള്‍. പുതിയ വഴികള്‍ പഠിക്കാനും ജീവിതത്തില്‍ വളരാനും അവരെ അനുവദിക്കുക. തങ്ങളെത്തന്നെ നന്നായി അറിയാനും മുതിര്‍ന്നവരായി വളരാനും ഇടയ്‌ക്കൊന്ന് വീഴാനും പരീക്ഷിക്കാനും, തെറ്റുകള്‍ വരുത്താനും, പരാജയപ്പെടാനും, പഠിക്കാനും, തിരഞ്ഞെടുപ്പുകള്‍ നടത്താനും, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും അവരെ അനുവദിക്കുക.

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അതിരുകള്‍

നിങ്ങളുടെ കുട്ടിയുമായി ചങ്ങാത്തം കൂടുന്നതും മികച്ച ബന്ധം വളര്‍ത്തിയെടുക്കുക. എന്നിരുന്നാലും, നിങ്ങളാണ് ബോസ് ആണെന്ന് അവരെ അറിയിക്കേണ്ടത് പ്രധാനമാണ്. വീട്ടില്‍ ഒരു അധികാര വ്യക്തി ഉണ്ടായിരിക്കുന്നത് അവരുടെ ജീവിതത്തിന് ക്രമവും അച്ചടക്കവും നല്‍കുന്നു, അവരെ ശരിയായ ദിശയിലേക്ക് ഇത് നയിക്കുന്നു. നിങ്ങള്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ ഒരുപാട് കര്‍ക്കശമല്ലെന്നും എന്നാല്‍ അയഞ്ഞതല്ലന്നും ഉറപ്പാക്കുക. 

പരാജയത്തില്‍ നിന്ന് എപ്പോഴും രക്ഷിക്കുന്നു

ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങളുടെ കുട്ടിയെ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നിയേക്കാം, എന്നിരുന്നാലും,  പരാജയങ്ങളില്‍ നിന്ന് പഠിക്കാന്‍ അവരെ അനുവദിക്കുക. നിങ്ങള്‍ അവരെ എല്ലായ്പ്പോഴും സംരക്ഷിക്കുന്നത് തുടരുകയാണെങ്കില്‍, മാതാപിതാക്കള്‍ അവരെ എന്തുതന്നെയായാലും രക്ഷിക്കുമെന്ന തെറ്റായ പ്രതീക്ഷ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. 

പൂര്‍ണത 

നിങ്ങളുടെ കുട്ടി വലിയ ലക്ഷ്യങ്ങള്‍ ലക്ഷ്യമാക്കി എല്ലാ കാര്യങ്ങളിലും മികച്ചവനാകണമെന്ന് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിങ്ങളുടെ പ്രതീക്ഷകള്‍ വളരെ ഉയരത്തില്‍ സെറ്റ് ചെയ്യാതിരിക്കുക. അത് അവരുടെ ആത്മാഭിമാനത്തേയും ആത്മവിശ്വാസത്തേയും ബാധിക്കും. നിങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ കുട്ടികള്‍ പരാജയപ്പെട്ടാലും, അവയില്‍ നിന്നുണ്ടാകുന്ന തിരിച്ചടികള്‍ അവരെ വിലപ്പെട്ട പാഠങ്ങള്‍ പഠിപ്പിക്കും.

Content Summary : Essential rules of parenting

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS