‘അമ്മയെന്ന നിലയിൽ അവൾ ചെയ്ത ത്യാഗങ്ങൾ വളരെ വലുത്’; അനുഷ്‌ക പ്രചോദനമെന്ന് കോലി

virat-kohli-says-anushka-sharma-is-an-inspiration
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഏറെ ജനപ്രിയരും നിറയെ ആരാധകരുമുള്ള സെലിബ്രിറ്റി ദമ്പതിമാരാണ്. 2017 ഡിസംബറിൽ വിവാഹിതരായ ഇവർക്ക്  2021 ജനുവരിയിൽ മകൾ വാമിക ജനിച്ചു.  പലപ്പോഴും അവർ അവളോടൊപ്പം ചെലവഴിക്കുന്ന മനോഹരമായ നിമിഷങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടാറുണ്ടെങ്കിലും . എങ്കിലും വാമികയുടെ മുഖം വെളിപ്പെടുത്താതെയുള്ള ദൃശ്യങ്ങളാണ് അനുഷ്‌കയും വിരാടും പങ്കുവയ്ക്കാറ്. മകളെ മാധ്യമങ്ങളിൽ നിന്നും അകറ്റിനിർത്താനും ഇവർ ശ്രദ്ധിക്കാറുണ്ട് .

ഇപ്പോഴിതാ വാമികയുടെ അമ്മയെ കുറിച്ച് കോലി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ രണ്ട് വർഷമായി അനുഷ്‌ക ഒരുപാട് ത്യാഗങ്ങൾ ചെയ്തിട്ടുണ്ടെന്നും അവൾ തനിക്ക് പ്രചോദനമാണെന്നുമാണ് അടുത്തിടെ വിരാട് പറഞ്ഞത്. ഒരു അമ്മയെന്ന നിലയിൽ, അനുഷ്‌ക ശർമ്മ 'വലിയ' ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. തനിക്ക് എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും അനുഷ്‌കയുമായി താരതമ്യപ്പെടുത്തുമ്പോൾ അത് ഒന്നുമില്ലെന്ന് താൻ മനസ്സിലാക്കി.

തന്റെ ഭാര്യയെ പ്രശംസിച്ചുകൊണ്ട്, അനുഷ്‌ക തനിക്ക് വലിയ പ്രചോദനമായിരുന്നുവെന്നും അവളുമായി അടുത്തത് മുതൽ താൻ നല്ലതിലേക്ക് മാറിയെന്നും  കോലി  പറഞ്ഞു. തനിക്ക് ജീവിതത്തോട് മുമ്പ് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു ഉണ്ടായിരുന്നതെന്ന് വിരാട് പരാമർശിച്ചു, ജീവിതത്തോടുള്ള അനുഷ്‌കയുടെ വീക്ഷണം വ്യത്യസ്തമായിരുന്നുവെന്നും അത് തന്നെ മികച്ചതാക്കി മാറ്റുകയും  ചെയ്തുവെന്ന് വിരാട് പങ്കുവെച്ചു.

Content Summary : Virat Kohli says Anushka Sharma is an inspiration

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS