കോവിഡ് വ്യാപനം; കുട്ടികളുടെ ഐക്യു കുറഞ്ഞതായി പഠനം

1061226828
Representative image. Photo Credits: skynesher/ istock.com
SHARE

2002, 2012 കാലഘട്ടങ്ങളെ അപേക്ഷിച്ച് 2020 ൽ കുട്ടികളുടെ ഐക്യു (Intelligence quotient) കുറഞ്ഞതായി യൂണിവേഴ്സിറ്റി ഓഫ് ട്രൈയർ നടത്തിയ പഠനം. കോവിഡിനെ തുടർന്ന് സ്കൂളിൽ പോകാനാവാതെ വന്നതാണ് ഇതിനു കാരണമായത്. 2012ൽ 112 ആയിരുന്നു കുട്ടികളുടെ ശരാശരി ഐക്യു. ഇത് 2020ൽ 105 ആയാണ് കുറഞ്ഞത്. 

ഓൺലൈൻ പഠനം നടന്നെങ്കിലും ക്ലാസ് മുറികളിലെ പഠനത്തിന്റെ അഭാവം പ്രകടമായി. ഇതോടെ കുട്ടികളുടെ പഠനവും അറിവും കുറഞ്ഞെന്ന് ഇതിലൂടെ മനസ്സിലായതായി ​ഗവേഷകനായ മോർട്ടിസ് ബെറിട്ട് അഭിപ്രായപ്പെട്ടു.  

കോവിഡ് വ്യാപനത്തെ തുടർന്നു ജീവിത സാഹചര്യങ്ങൾ മാറി. സമ്മർദം, ഭയം, ഒറ്റപ്പെടൽ എന്നിവയും കുട്ടികളെ ബാധിച്ചിരിക്കാം എന്നാണ് വിലയിരുത്തുന്നത്. 2020ന് ശേഷം നടന്ന പഠനത്തിൽ ഐക്യു മെച്ചപ്പട്ടതായി കണ്ടെത്തിയെന്നും അതിനാൽ ആശങ്ക ആവശ്യമില്ലെന്നുമാണ് നി​ഗമനം. ജർമനിയിലെ ​​ഗ്രാമർ സ്കൂളിലെ 13 മുതൽ 15 വയസ്സ് വരെ പ്രായമുള്ള 400 കുട്ടികൾ ​ഗവേഷണത്തിന്റെ ഭാഗമായി. 

ഒരോ തലമുറ പിന്നിടുമ്പോഴും ഐക്യു കൂടുകയാണ് ചെയ്യുന്നത്. പോഷകാഹാരം ലഭിക്കുന്നതും ചികിത്സാ സൗകര്യങ്ങൾ വർധിക്കുന്നതും വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുന്നതുമാണ് ഇതിനു കാരണം. എന്നാൽ കോവിഡിന്റെ വ്യാപനം 2020ൽ ഇതിനു തടസ്സം സൃഷ്ടിക്കുകയായിരുന്നു. എങ്കിലും തുടർന്നുള്ള പഠനത്തിൽ ഐക്യു ഉയർന്നത് ആശ്വാസമായി. വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിന് സ്കൂളിൽ പോയുള്ള പഠനം അത്യാവശ്യമാണെന്നാണ് പഠനത്തിന്റെ നിരീക്ഷണം. ഇത് ഒഴിവാക്കി ഡിജിറ്റൽ, വിദൂര വിദ്യാഭ്യാസ സാധ്യതകൾ മാത്രം പിന്തുടരുന്നത് സമൂഹത്തിനെ മൊത്തത്തിൽ പിന്നോട്ടടിച്ചേക്കാമെന്നും ​ഗവേഷകർ നിരീക്ഷിക്കുന്നു.

Content Summary : Study says children born during Covid-19 pandemic have lower IQs 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS