ADVERTISEMENT

പേരന്റിങ് ഒരിക്കലും എളുപ്പമല്ല. കാലം പിന്നിടും തോറും അത് കൂടുതൽ സങ്കീർണമാകുന്നതായാണ് വിദഗ്ധർ പറയുന്നത്. എല്ലാ മേഖലയിലും അതിവേ​ഗം മാറ്റങ്ങൾ സംഭവിക്കുന്നതാണ് ഇതിനു കാരണം. സാമൂഹികവും സാങ്കേതികവുമായ മാറ്റങ്ങളെല്ലാം മാതാപിതാക്കൾക്കും മക്കൾക്കുമിടയിൽ പലതരത്തിലുമുള്ള സ്വാധീനങ്ങളും സൃഷ്ടിക്കുന്നു. 

 

കുട്ടികൾക്ക് വൈകാരികമായ പിന്തുണ നൽകുന്നതിൽ മാതാപിതാക്കൾ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇതിനു സാധിച്ചില്ലെങ്കിൽ അവർ പ്രശ്നങ്ങൾ പങ്കുവയ്ക്കാനോ തുറന്നു സംസാരിക്കാനോ തയാറാകില്ല. ഒരു അകൽച്ച തോന്നാനും ഇടവരും. 

Read more : അമ്മ വഴക്കുപറഞ്ഞു; മുത്തശ്ശിയോട് പരാതി പറയാൻ 11കാരൻ സൈക്കിൾ ചവിട്ടിയത് 130 കിലോമീറ്റർ

കുട്ടികളുടെ വികാരങ്ങൾക്കും ചിന്തകൾക്കുമെല്ലാം പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന തോന്നൽ അവർക്കുണ്ടാകണം. ഇത് ബന്ധം ശക്തമാക്കുകകയും അവർക്ക് സുരക്ഷിതത്വബോധം നൽകുകയും ചെയ്യും. എന്നാൽ പലപ്പോഴും ഇത് സംഭവിക്കുന്നില്ല. അതിന്റെ കാരണങ്ങൽ ഇതാ.

 

ഭാരം: തങ്ങളുടെ വിഷമങ്ങൾ മാതാപിതാക്കൾക്ക് ഒരു ഭാരമായി മാറുമോ എന്ന് പല കുട്ടികളും ഭയപ്പെടുന്നു. അതിനാൽ തങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ കുട്ടികൾ മറച്ചു വയ്ക്കുന്നു.

 

തിരക്ക്: മാതാപിതാക്കൾ എപ്പോഴും തിരക്കിലാണ്. അതിനാൽ അവരെ സമീപിക്കാനോ കാര്യങ്ങൾ തുറന്നു സംസാരിക്കാനോ കുട്ടികൾ തയാറാകുന്നില്ല. 

Read more : കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം !

പ്രശ്നം: തനിക്ക് പറയാനുള്ള കേൾക്കാനാവും കുട്ടിയുടെ ആവശ്യം. എന്നാൽ പ്രശ്നം പരിഹരിക്കാനുള്ള തിടുക്കത്തിലാവും മാതാപിതാക്കൾ. അവർക്ക് വേണ്ടത് കേൾക്കാൻ ഒരാളെയാണെന്ന് മനസ്സിലാക്കൂ.

 

ഒഴിവാക്കൽ: കുട്ടികളുടെ പ്രശ്നത്തിന് ഗൗരവം നൽകാതെ നിസാരമായി കണ്ട് ഒഴിവാക്കുന്ന പ്രവണ അറിഞ്ഞോ അറിയാതെയോ മാതാപിതാക്കളിൽ നിന്നുണ്ടാകുന്നു. 

 

കുട്ടികൾ തുറന്നു സംസാരിച്ചശേഷം ആ പ്രശ്നത്തിന് പ്രാധാന്യം നൽകാനും അതിനു പരിഹാരം കണ്ടെത്താനും മാതാപിതാക്കൾ തയാറാവുക. അവർക്ക് സംസാരിക്കുനുള്ള സമയം നൽകുക. അത് ശ്രദ്ധയോടെ കേൾക്കുക. ഇത് പരസ്പര ധാരണയും സൗഹൃദവും വളർത്തും. ബന്ധം കൂടുതൽ ദൃഢമാകും.

 

Content Summary : Ways to bridge the gap between parents and children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com