മക്കളുടെ സ്വഭാവത്തിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടോ? കാരണങ്ങൾ ഇവയാണ്

1134577101
Representative image. Photo Credits: Deepak Sethi/ istock.com
SHARE

മക്കളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. എന്നാൽ എന്താണു കാരണമെന്നു മനസ്സിലാകുന്നില്ലേ? ഇതിന് പല കാരണങ്ങൾ ഉണ്ടാവും. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ് സോഷ്യൽ ലോകത്തെ ഇൻഫ്ലുവൻസേഴ്സ്. ഇത്തരം ഇൻഫ്ലുവൻസേഴ്സ് കുട്ടികളിലുണ്ടാക്കാന്നു സ്വാധീനത്തെ സംബന്ധിച്ച് നിരവധി ലേഖനങ്ങളും പഠനങ്ങളുമാണ് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പുറത്തു വരുന്നത്.ഗുണപരമായ ആശയങ്ങൾ കൈമാറുന്ന ഇൻഫ്ലുൻസർമാരുണ്ടെങ്കിലും ക്ഷുഭിത യൗവ്വനങ്ങളും ഒന്നും കൂസാത്തവരുമായ ഇൻഫ്ലുൻസർമാരാണ് കുട്ടികളെയും കൗമാരക്കാരേയും ആകർഷിക്കുന്നത്. അവരെപ്പോലെയാകാൻ കുട്ടികൾ ശ്രമിക്കുമ്പോൾ പലപ്പോഴും ആശയക്കുഴപ്പത്തിലാകുന്നത് മാതാപിതാക്കളാണ്. 

മയക്കുമരുന്നുകളുടെ ഉപയോഗം, വാഹനങ്ങളിലുള്ള അഭ്യാസം, ഒന്നിനെയും ഭയപ്പെടാതെയുള്ള ജീവിതം, നിയമലംഘനം, എതിർക്കുന്നവരെ ആക്രമിക്കാനുള്ള പ്രവണത എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കുന്ന ഇൻഫ്ലുവൻസർമാരുണ്ട്. ഇവർക്ക് കുട്ടികളെ പെട്ടെന്ന് സ്വാധീനിക്കാനാകുന്നു. ഇതാണ് ജീവിതം. ഇങ്ങനെ വേണം ജീവിക്കാൻ എന്ന തോന്നലുണ്ടാകുന്നു. ഇവരെ അന്ധമായി പിന്തുടരാനും അവർക്കു വേണ്ടി എന്തു ചെയ്യാനും മടിക്കാത്ത അവസ്ഥയിലാണ് ഇങ്ങനെ പല കുട്ടികളും എത്തിച്ചേരുന്നത്. 

Read More : ചിരിപ്പിക്കാൻ മിടുക്കുണ്ടോ കുട്ടിയ്ക്ക്;  പോകാം മാജിക് പ്ലാനറ്റിലേക്ക്

വീട്ടിലും സ്കൂളിലുമെല്ലാം കുട്ടികളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. വാശി, വഴക്ക്, അനുരണക്കേട്, ബഹുമാനമില്ലായ്മ എന്നിവ കുട്ടികൾ പ്രകടിപ്പിക്കുന്നു. പലപ്പോഴും എന്താണു കാരണമെന്നു വീട്ടുകാർക്ക് മനസ്സിലാകുന്നില്ല. വെർച്വൽ ലോകത്തിരിക്കുന്ന ഇൻഫ്ലുവൻസർമാർ കുട്ടികളുടെ ഭാവിയെ പ്രതിസന്ധിയിലാക്കുമ്പോൾ ആശങ്കയോടെ കണ്ടിരിക്കാനേ പലപ്പോഴും മാതാപിതാക്കൾക്ക് സാധിക്കൂ.

കുട്ടികളുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയും വ്യക്തമായ അവബോധം നൽകിയും മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കൂ. സമൂഹമാധ്യമത്തിൽ ചെലവിടുന്ന സമയം വർധിക്കുന്തോറും ഇത്തരം സ്വാധീനത്തിനുളള സാധ്യതയും വർധിക്കുന്നു. കളികളും സാമൂഹ്യ സേവനവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുക. സമൂഹമാധ്യമങ്ങളിലെ മായിക ലോകത്തിനു മുകളിൽ ജീവിതത്തിലെ യഥാർഥ സംഭവങ്ങളിൽ അവരെ പിടിച്ചു നിർത്താനാവുന്ന കുടുംബ, സാമൂഹിക സാഹചര്യം സൃഷ്ടിക്കുക എന്നിവയാണ് ചെയ്യേണ്ടത്. അത്യാവശ്യ സാഹചര്യമാണെങ്കിൽ കൗൺസലിങ് നൽകാനും മടിക്കരുത്.

Content Summary : Ways to build character in your children

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA