നല്ല പേരന്റ് അല്ല എന്ന തോന്നലുണ്ടോ?; തെറ്റുകൾ തിരുത്തി എങ്ങനെ നല്ല രക്ഷിതാക്കളാകാം

parents-anger-affects-on-child
Photo Credit : Anek. Soowannaphoom/ Shutterstock.com
SHARE

പേരന്റിങ്ങിൽ തെറ്റു സംഭവിക്കാത്തവരായി ആരുമില്ല. അതു തിരുത്തി മുന്നേറുകയാണ് വേണ്ടത്. ഏതൊരു കാര്യത്തിലുമെന്ന പോലെ തെറ്റുകൾ ആവർത്തിക്കാതിരിക്കുക എന്നതാണു പ്രധാനം. കുട്ടിയുടെ ഭാഗത്തു നിന്നു ചിന്തിക്കാൻ സാധിക്കുക എന്നതാണു പ്രധാനം. ഞാനൊരു നല്ല പേരന്റ് അല്ല എന്ന തോന്നലുമായി നടക്കുന്ന ചിലരുണ്ട്. എപ്പോഴോ സംഭവിച്ചു പോയ തെറ്റുകൾ, ചിലർ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ എന്നിവയാകാം അതിനു കാരണമാകുക. അതു മുൻനിർത്തി സ്വയം കഴിവില്ലാത്തവരായി കണക്കാക്കുന്നതിൽ അർഥമില്ല. 

പേരന്റിങ് ജന്മനാ ലഭിക്കുന്ന കഴിവല്ല. അത് ആർജ്ജിച്ചെടുക്കേണ്ടതാണ്. അത് അനുഭവത്തിലൂടെ ലഭിക്കും. ഒപ്പം കാര്യങ്ങൾ വിശകലനം ചെയ്യാനും വായിച്ചും അനുഭവസ്ഥരിൽ നിന്നും കേട്ടും മനസ്സിലാക്കാന‍് ശ്രമിക്കണം. പേരന്റിങ് ഒരിക്കലും എളുപ്പമല്ല. മാറുന്ന സാഹചര്യത്തിൽ അത് കൂടുതൽ സങ്കീർണമാകുന്നുമുണ്ട്. എന്നാൽ മനസ്സിരുത്തിയാൽ വളരെയധികം ഹൃദ്യമായ പ്രവർത്തിയായി അതു മാറ്റിയെടുക്കാനാരകും. ഒരു കടമ എന്നതുപോലെ ചെയ്തു തീർക്കേണ്ട ഒന്നല്ല പേരന്റിങ് എന്നു പ്രത്യേകം ഓർമിക്കണം. 

കുട്ടികളോട് ക്ഷമ ചോദിക്കുന്നത് പോരായ്മ അല്ലെന്നു മാതാപിതാക്കൾ മനസ്സിലാക്കണം. അതൊരു മാതൃകാപരമായ പ്രവർത്തിയുമാണ്. നാളത്തെ തലമുറയെ വാർത്തെടുക്കുന്ന പ്രവർത്തനമാണിത്. അതിൽ അത്മാർഥത പുലർത്തേണ്ടത് അനിവാര്യമാണെന്നും മാതാപിതാക്കൾ ഓർക്കുക. 

Content Summary : Steps to more effective parenting

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS