ADVERTISEMENT

രൂപീകരണം നടക്കുന്ന പ്രായത്തിൽ ഇത് അവരെ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഒരു സുഹൃത്തായി കൂടെ നിൽക്കേണ്ട അച്ഛനു പകരം മുൻകോപിയും കഠിനമായി ശിക്ഷിക്കുകയും യാതൊരു ആത്മബന്ധവും പ്രകടിപ്പിക്കാത്തതുമായ ഒരാളെ ഉൾകൊള്ളേണ്ടി വരിക അവരുടെ ജീവിതകാലം മുഴുവൻ ഒരു മുറിവായി മാറാം.

മാതാപിതാക്കളെ അനുകരിക്കാനുള്ള ശീലം കുട്ടികൾക്കുണ്ട്. അച്ഛന്റെ ദേഷ്യം കണ്ടു വളരുന്ന കുട്ടികൾ സമാനമായ രീതിയിൽ മറ്റുള്ളവരോട് ദേഷ്യപ്പെടാനും വെറുപ്പോടെ പെരുമാറാനമുള്ള സാധ്യതയും കൂടുതലാണ്. ദേഷ്യപ്പെടുന്നതും തോന്നുന്നതു വിളിച്ചു പറയുന്നതും സാധാരണയായ കാര്യമാണെന്ന് അവർ കരുതുന്നു. 

കുട്ടികൾ അധികം സംസാരിക്കാതാവാനും ഭയത്തോടെ കാര്യങ്ങളെ നോക്കിക്കാണാനുമുള്ള സാധ്യതയാണ് മറ്റൊന്ന്. അച്ഛൻ എപ്പോൾ വേണമെങ്കിലും കുപിതനാകാൻ സാധ്യതയുള്ളതിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് അതൊഴിവാക്കാനുള്ള മാർഗമായി അവർ കാണുക. അച്ഛന്റെ കൺവെട്ടത്തു പെടാതാരിക്കാനുള്ള ശ്രമങ്ങൾ നടത്തും. കണ്ടാലും സംസാരിക്കണമെന്നില്ല. അച്ഛൻ വീട്ടിൽ ഇല്ലാത്ത സമയമായിരിക്കും അവർ ഏറ്റവും കൂടുതൽ സമാധാനം അനുഭവിക്കുന്നത്. 

പേരന്റിങ് രീതികളും കുട്ടികളോടു പെരുമാറുന്നതിന്റെ വൈകാരികവും നിയമപരവുമായ വശങ്ങളും മനസ്സിലാക്കുന്ന മാതാപിതാക്കളുടെ എണ്ണം വർധിച്ചതിനാൽ  ഇത്തരം പ്രശ്നങ്ങൾ ഒരുപാട് കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഈ കാര്യങ്ങളിൽ യാതൊരു അവബോധം ഇല്ലാത്തവരും നിരവധിയാണ്. എന്റെ മക്കളോട് എങ്ങനെ പെരുമാറണമെന്ന് ഞാൻ തീരുമാനിക്കും. അതിന് എനിക്ക് സ്വാതന്ത്ര്യമുണ്ട്. എന്റെ ചെലവിലാണ് അവർ ജീവിക്കുന്നത് എന്ന ചിന്ത വച്ചു പുലർത്തുന്നവരാണ് പലരും. വളരെയധികം ടോക്സിക് ആയ ഒന്നാണിത്. കുട്ടികളിൽ മാനസികമായ ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഇത്തരം ചിന്തകൾ ഒഴിവാക്കി, മക്കളെ മനസ്സിലാക്കിയും പിന്തുണച്ചുമാണ് അവരെ വളർത്തിയെടുക്കേണ്ടത്. 

Content Summary : Toxic and damaging effects of the angry dad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com