മക്കളുടെ കഴിവുകൾ വികസിപ്പിക്കാൻ ഈ ഹെൽതി പേരന്റിങ് ടിപ്സ് പരീക്ഷിച്ചു നോക്കൂ

Parenting
SHARE

കുട്ടിയുടെ ജീവിതത്തിന്റെ ഘടന നിർണയിക്കുന്നതിൽ പേരന്റിങ്ങിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഇന്നു മാതാപിതാക്കൾക്ക് നന്നായി അറിയാം. നിരവധി അറിവുകൾ ഇതുമായി ബന്ധപ്പെട്ട് ഇന്നു ലഭ്യമാണ്. എങ്കിലും ഇതു പ്രയോഗത്തിൽ വരുത്തിയാലേ ഫലം ലഭിക്കുകയുള്ളൂ. കുട്ടികളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും കാര്യങ്ങൾ ചെയ്യിക്കുന്ന രീതികൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് അറിഞ്ഞിട്ടും എളുപ്പവഴി എന്ന നിലയിൽ അതു തന്നെ പിന്തുടരുന്ന മാതാപിതാക്കളുണ്ട്. മക്കളുടെ ഭാവിക്കു വേണ്ടി ചെയ്യുന്നതാണ് എന്നു ന്യായീകരിക്കാമെങ്കിലും എതിർഫലം  ലഭിക്കാനുള്ള സാഹചര്യം കൂടുതലാണ്. മാതാപിതാക്കൾ ഹെൽതി പേരന്റിങ് ഒരു ജീവിതശൈലിയായി മാറ്റുകയേ വഴിയുള്ളൂ. 

കുട്ടികളുടെ കഴിവുകൾ ചിറകുവിരിക്കാനും പരിമിതികൾ മറികടന്നു പറക്കാനും ഈ രീതി സഹായിക്കും. കുട്ടികളുടെ വൈകാരികതകൾക്ക് പ്രാധാന്യം നൽകുന്നതും അവർക്കു സുരക്ഷിതത്വം തോന്നുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് ഇവിടെ വേണ്ടത്. അവരുടെ കഴിവുകൾക്ക് പ്രോത്സാഹനം നൽകുകയും ചിന്തകൾക്ക് ശരിയായ ദിശ നൽകാനും മാതാപിതാക്കൾക്ക് ചെറുപ്പത്തിലേ സാധിക്കണം. ഇതാണ് അവരുടെ കൗമാരകാലത്തിന് ഊർമായി മാറുക. നിരവധി പ്രലോഭനങ്ങളും സമ്മർദങ്ങളും ആശങ്കളും നിറയുന്ന കൗമാരത്തിലും അവർ മാതാപിതാക്കളോട് ചേർന്നു നിൽക്കാനും കാര്യങ്ങൾ തുറന്നു സംസാരിക്കാനും ആവശ്യമായ സാഹചര്യം ചെറുപ്പത്തിൽ തന്നെ സൃഷ്ടിച്ചെടുക്കണം. 

എല്ലാവരെ കൊണ്ടും എല്ലാം സാധ്യമല്ലയെന്നും നമ്മുടെ കഴിവുകളെ മികച്ച രീതിയിൽ ഉപയോഗിക്കുകയാണ് വേണ്ടതെന്നും മാതാപിതാക്കൾ മനസ്സിലാക്കുകയും കുട്ടികളെ പഠിപ്പിക്കുകയും വേണം. തെറ്റു പറ്റിയാൽ മക്കളോട് മാപ്പു പറയാൻ മടിക്കരുത്. പെരുമാറ്റം എങ്ങനെ ബന്ധങ്ങളെ സ്വാധീനിക്കുമെന്ന് മക്കൾ മനസ്സിലാക്കട്ടെ. നേട്ടങ്ങളിൽ മാത്രമല്ല ജീവിതത്തിന്റെ മൂല്യമെന്ന് മനസ്സിലാക്കിക്കണം. മക്കളോടു പ്രതികരണത്തിൽ ശാന്തത നിറഞ്ഞു നിൽക്കട്ടെ. പലപ്പോഴും ദേഷ്യം പരിധി വിടുകയും അധിക്ഷേപം ചൊരിയുകയും ചെയ്യുന്നവരുണ്ട്. ഇത് വളരെ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും. മക്കളുടെ ഭാവി ഇരുളടയ്ക്കാൻ പര്യാപ്തമാണ് ഈ പെരുമാറ്റം. ‍പിന്തുണയേക്കാൾ വലിയാരു സമ്മാനം മാതാപിതാക്കൾക്ക് നൽകാനില്ല. സ്നേഹവും വിശ്വാസവും കരുതലും ചേരുന്നതാണ് പിന്തുണ. ഇങ്ങനെ ഹെൽതി പേരന്റിങ്ങിലൂടെ മക്കളുടെ ജീവിതത്തിന് വഴിയൊരുക്കാം. വളരേണ്ടത് അവരാണ്. അതിനുള്ള ഇന്ധനമാകണം മാതാപിതാക്കൾ.

Content Summary : Healthy parenting tips

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA