മക്കളുടെ പഠനത്തെക്കുറിച്ച് ചിന്തിച്ച് ഉറക്കം നഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ഇതാണ് പരിഹാരം

HIGHLIGHTS
  • പോസിറ്റീവ് രീതിയിലൂടെ മാത്രമേ പ്രശ്നപരിഹാരം കാണാൻ സാധിക്കൂ
  • കുട്ടിയുടെ കഴിവും ചിന്തകളും മനസ്സിലാക്കി പിന്തുണ നൽകുകയാണ് ‌വേണ്ടത്
896032038
Representative image. Photo Credits: laflor/ istock.com
SHARE

മക്കൾക്ക് പ്രതീക്ഷിക്കുന്ന മാർക്ക് ലഭിക്കുന്നില്ല. ട്യൂഷനും വിവിധ വിദ്യാഭ്യാസ ആപ്പുകളുടെ സൗകര്യവും നൽകുന്നുണ്ട്. എന്നിട്ടും പരീക്ഷയിൽ ശരാശരി പ്രകടനം മാത്രമാണ് കാഴ്ച വയ്ക്കുന്നത്. ശിക്ഷയും പാരിതോഷ വാഗ്ദാനങ്ങളും പരീക്ഷിച്ചെങ്കിലും ഫലമില്ല. ഇനി എന്താണ് ചെയ്യുക. നിരവധി മാതാപിതാക്കളുടെ ഒരു ആശങ്കയാണിത്. മക്കളുടെ പ്രകടനത്തെക്കുറിച്ച് ചിന്തിച്ച് ഉറക്കം പോലും നഷ്ടപ്പെട്ടവർ സമൂഹത്തിലുണ്ട്.

ഇത്തരം സാഹചര്യത്തിൽ വൈകാരികമായി പ്രവർത്തിക്കുകയും കുട്ടികളെ സമ്മർദത്തിലേക്ക് തള്ളി വിടുകയും ചെയ്യുന്നവരാണ് പലരും. ഇതോടെ കുട്ടികളുടെ സന്തോഷവും സമാധാനവും തുലാസിലാകുന്നു. കുട്ടികൾ പഠിക്കണമെന്നും കൂടുതൽ മികച്ച പ്രകടനം നടത്തണമെന്നും ആഗ്രഹിക്കുന്നതു തെറ്റല്ല. എന്നാൽ അതിനു വേണ്ടി ചെയ്യുന്ന കാര്യങ്ങളിലാണ് തെറ്റുകൾ കടന്നു കൂടുന്നത്. ശകാരങ്ങളും ശാപവാക്കുകളും അധിക്ഷേപവും ശാരീരിക ശിക്ഷകളും മറ്റു കുട്ടികളുമായുള്ള താരതമ്യവുമെല്ലാം മാതാപിതാക്കളിൽ നിന്നുണ്ടാകുന്നു. ഇതു കൊണ്ടൊന്നും ഫലമുണ്ടാകാൻ സാധ്യതയില്ല. മാത്രമല്ല കുട്ടിയുടെ ജീവിതം കൂടുതൽ ദുസ്സഹമാകാനും പഠനത്തിൽ കൂടുതൽ പുറകിലേക്ക് പോകാനും കാരണമാകുന്നു.

പോസിറ്റീവ് രീതിയിലൂടെ മാത്രമേ പ്രശ്നപരിഹാരം കാണാൻ സാധിക്കൂ. അതായത് കുട്ടിയുടെ കഴിവും ചിന്തകളും മനസ്സിലാക്കി പിന്തുണ നൽകുകയാണ് ‌വേണ്ടത്. തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാനുള്ള തോന്നൽ കുട്ടിയിൽ വളർത്തിയെടുക്കണം. ‌മാർക്ക് കുറഞ്ഞാൽ കുട്ടിയെ ആശ്വസിപ്പിക്കുക. മനസ്സിൽ എന്തെങ്കിലും വിഷമം ഉണ്ടോ എന്ന് ചോദിച്ച് മനസ്സിലാക്കുക. കുട്ടിക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് അറിയുക. അടുത്ത പരീക്ഷയ്ക്ക് കൂടുതൽ ഒരുമിച്ച് ശ്രമിക്കാമെന്ന് പറയുക. കുട്ടിയുടെ പഠനത്തിന് മേൽനോട്ടം വഹിക്കുകയും ആസൂത്രണം ചെയ്യാൻ സഹായിക്കുകയും ചെയ്യുക. കുട്ടിക്ക് ആരോഗ്യകരമായ ഭക്ഷണവും ശരിയായ ഉറക്കവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. കളിയും വിശ്രമവും പ്രോത്സാഹിപ്പിക്കാം. വീട്ടിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താം. അവർക്ക് ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും പകർന്നു നൽകുന്ന രീതിയിലാകണം മാതാപിതാക്കളുടെ സംസാരം.

ഒരു ഘട്ടത്തിലും കുട്ടിക്കു നേരെ ആക്രോശങ്ങൾ ചൊരിയരുത്. ശാരീരിക ശിക്ഷകളും ഒഴിവാക്കണം. സ്നേഹവും പ്രോത്സഹനവും പിന്തുണയും ഉപയോഗിച്ചു മാത്രമേ കുട്ടികളെ മെച്ചപ്പെടുത്താനാകൂ എന്നു തിരിച്ചറിഞ്ഞ് പ്രവർത്തിക്കാം. ഓരോ കുട്ടികളും വ്യത്യസ്തരാണ്. അവരുടെ താൽപര്യങ്ങളും കഴിവുകളും മനസ്സിലാക്കുക എന്നത് മാതാപിതാക്കളുടെ കടമായാണ് എന്ന് എപ്പോഴും ഓർക്കുക.

Content Highlight : Children's education ​| Tuition | Educational apps | Parental support | Positive approach to learning | Parenting | Children

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS