നിങ്ങളുടെ കുട്ടി എപ്പോഴും വഴക്കാണോ? അക്രമ സ്വഭാവം? രക്ഷിതാക്കൾ നിർബന്ധമായും ശ്രദ്ധിക്കണം

HIGHLIGHTS
  • കുട്ടികൾ ഇടയ്ക്ക് പരസ്പരം വഴക്കിടുന്നതും തല്ലുകൂടുന്നതുമെല്ലാം സ്വാഭാവികമാണ്
  • തുടർച്ചയായി അക്രമാസക്തരാകുന്ന ചില കുട്ടികളുണ്ടാകും
impact-of-unchecked-violent-behaviors-in-children
Representative image. Photo Credits: ViktorCap/ istock.com
SHARE

കുട്ടികളായാൽ തല്ലു കൂടുന്നതും വഴക്കിടുന്നതുമെല്ലാം പതിവാണ്. അത് കാര്യമാക്കണ്ട. അവരെ അവരുടെ വഴിക്ക് വിട്ടേക്കൂ - ചിലപ്പോഴൊക്കെ ഇത്തരം ഉപദേശങ്ങൾ ചുറ്റിലും കേൾക്കും. എന്നാൽ ഇത് പൂർണമായി ശരിയല്ല. മാത്രമല്ല ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കുട്ടികൾ ഇടയ്ക്ക് പരസ്പരം വഴക്കിടുന്നതും തല്ലുകൂടുന്നതുമെല്ലാം സ്വാഭാവികമാണ്. കളിക്കുന്നതിനിടയിൽ അങ്ങനെയെല്ലാം സംഭവിക്കും. അവർ തന്നെ അത് പരിഹരിക്കും. ചിലപ്പോൾ വളരെ എളുപ്പത്തിൽ മാതാപിതാക്കൾക്ക് പരിഹരിക്കാനാവും. എന്നാൽ തുടർച്ചയായി അക്രമാസക്തരാകുന്ന ചില കുട്ടികളുണ്ടാകും. 

തന്റെ സർവശക്തിയും സംഭരിച്ച് സമപ്രായക്കാരനായ കൂട്ടുകാരനെയോ സഹോദരനെയോ ശാരീരികമായി അക്രമിക്കുന്നതാവും ഇവരുടെ രീതി. ഇതിനെ നിസാരമായി കാണാനാവില്ല. കാരണം കുട്ടിക്കാലത്ത് ഇവരെ അനിയന്ത്രിതമായി വിട്ടാൽ, ഈ കുട്ടികളിൽ ചിലർ ഭാവിയിൽ സാമൂഹിക വിരുദ്ധരായി മാറിയേക്കും. ചെറുപ്പം മുതലേ ഒരു പ്രതികാര മനോഭാവമാണ് ഇവരെ നയിക്കുക. മുതിരുമ്പോഴും അവർ ഈ മനോഭാവം പിന്തുടരാനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെയധികം ശ്രദ്ധ മാതാപിതാക്കളും അധ്യാപകരും ഇത്തരം കുട്ടികൾക്ക് നൽകേണ്ടതുണ്ട്.

ഇത്തരം അവസ്ഥയുടെ ലക്ഷണങ്ങൾ എന്താണെന്നു നോക്കാം 
ചെറിയ പ്രശ്‌നങ്ങൾക്ക് പോലും കടുത്ത ആക്രമണോത്സുകമായ പൊട്ടിത്തെറി, നിയന്ത്രണാതീതമായ കോപം, സമപ്രായക്കാരുമായി ഇടപഴകുന്നില്ല, മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും അകന്നു നിൽക്കുന്നു, ടിവിയിലോ മറ്റ് മാധ്യമങ്ങളിലോ കാണുന്ന അക്രമാസക്തമായ ഉള്ളടക്കത്തോട് (സിനിമകളോ ഗെയിമുകളോ) താൽപ്പര്യം കാണിക്കുന്നു, മറ്റ് ജീവജാലങ്ങളോട് ക്രൂരത കാണിക്കുന്നു (മൃഗങ്ങളെയും പ്രാണികളെയും വേദനിപ്പിക്കുന്നു), മറ്റുള്ളവരുടെ വികാരങ്ങളോട് യാതൊരു താൽപര്യവും കാണിക്കുന്നില്ല, നശീകരണമായ പെരുമാറ്റങ്ങളിൽ മുഴുകുന്നു (ഭീഷണി പുറപ്പെടുവിക്കുക, സാധനങ്ങൾ നശിപ്പിക്കുക തുടങ്ങിയവ), താൻ ആഗ്രഹിക്കുന്നതു നടന്നില്ലെങ്കിൽ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയവ കുട്ടിയുടെ ശീലമായി മാറുന്നു.  

ഇത്തരം സാഹചര്യത്തിൽ മാതാപിതാക്കളും അധ്യാപകരും ശാന്തത പാലിക്കുക. കുട്ടിയെ ശിക്ഷിക്കാൻ ശ്രമിക്കരുത്, പകരം കുട്ടിയെ തടയാൻ ആധികാരിക സ്വരവും ആംഗ്യങ്ങളും ഉപയോഗിക്കുക. കുട്ടിക്ക് പറയാനുള്ളത് ശ്രദ്ധിക്കുകയും അവനെ മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം. കുട്ടിയുടെ ശ്രദ്ധ മറ്റെന്തെങ്കിലും കാര്യത്തിലേക്ക് തിരിച്ചുവിടാൻ ശ്രമിക്കണം. സംഭവസ്ഥലത്ത് നിന്ന് മാറി വിശ്രമിക്കാൻ കുട്ടിയോട് ആവശ്യപ്പെടുക. അക്രമാസക്തമായ സാഹചര്യത്തിൽ കുട്ടി ഉപദ്രവിക്കാൻ ഉപയോഗിച്ചേക്കാവുന്ന എന്തെങ്കിലും കയ്യിൽ കരുതിയിട്ടുണ്ടോ എന്ന് നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. അങ്ങനെയെങ്കിൽ ഇടപെടുമ്പോൾ, പരിക്കേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

അക്രമാസക്തമായ പെരുമാറ്റം തടയാൻ എത്രയും വേഗം ഉചിതമായ നടപടികൾ സ്വീകരിച്ചാൽ അത് കുട്ടിയുടെ ശീലത്തിന്റെ ഭാഗമാകുന്നത് തടയാൻ കഴിയും. ഇതിനായി മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഇവയാണ്: സ്വയം ശാന്തമാക്കുന്ന വിദ്യകൾ പരിശീലിപ്പിക്കുക. ആത്മനിയന്ത്രണം പഠിപ്പിക്കുക. സഹാനുഭൂതിയും സഹകരണവും വളർത്തിയെടുക്കാൻ കുട്ടിയെ സഹായിക്കുക. കുട്ടിക്ക് മതിയായ സമയവും ശ്രദ്ധയും നൽകുക. ആത്മാഭിമാനം വളർത്തിയെടുക്കാൻ സഹായിക്കുക. 'ഞാൻ' എന്നതിനേക്കാൾ 'നാം' എന്നതിന്റെ പ്രാധാന്യം അറിയാൻ അവരെ സഹായിക്കേണ്ടതുണ്ട്.

Content Highlight : Child fighting | Violent behavior in children | Antisocial behavior in children | Managing aggressive children | Developing empathy in children | Parenting 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS