ADVERTISEMENT

മക്കള്‍ ആത്മവിശ്വാസത്തോടെ വളര്‍ന്ന് വരണമെന്ന് എല്ലാ മാതാപിതാക്കള്‍ക്കും ആഗ്രഹമുണ്ട്. ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ നേരിടുന്ന കുഞ്ഞുങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. കുഞ്ഞുങ്ങളിലെ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുന്ന മൂന്ന് കാര്യങ്ങള്‍ പറയാം.

 

1 ) എല്ലായ്പ്പോഴും കുഞ്ഞുങ്ങളുടെ രക്ഷകര്‍ ആകാതിരിക്കുക

കുഞ്ഞുങ്ങളെ എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. അത് എല്ലാ മാതാപിതാക്കളുടെയും ധാര്‍മികമായ ഉത്തരവാദിത്വവുമാണ്. പക്ഷേ, കളിക്കളത്തില്‍ കുഞ്ഞുങ്ങള്‍ തോറ്റ് പോകുമ്പോള്‍ അതേറ്റ് പിടിച്ചു എതിര്‍ ടീമിനെതിരെ അങ്കത്തിന് പോകുന്ന മാതാപിതാക്കളുണ്ട്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു പോയത് അധ്യാപകര്‍ നന്നായി പഠിപ്പിക്കാത്തത് കൊണ്ടാണെന്ന് പറയുന്നവരുണ്ട്. എല്ലായ്പ്പോഴും കുഞ്ഞുങ്ങളെ ഇങ്ങനെ രക്ഷിക്കേണ്ടതുണ്ടോ? Raising Resilient Children ന്റെ സഹരചയിതാവായ റോബര്‍ട്ട് ബ്രൂക്‌സിന്റെ അഭിപ്രായത്തില്‍ വീണ് പോകുന്നതും തോറ്റു പോകുന്നതുമൊക്കെ സ്വാഭാവികമാണെന്ന് കുഞ്ഞുങ്ങള്‍ തിരിച്ചറിയേണ്ടത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ അത്യാവശ്യമാണ്. ഇതവരെ പറഞ്ഞു പഠിപ്പിക്കാനായാല്‍, ഉത്സാഹത്തോടെ വീണ്ടും പരിശ്രമിക്കാന്‍ അവരെ പരിശീലിപ്പിച്ചാല്‍ ഏത് പ്രതിസന്ധികളെയും നേരിടാന്‍ കരുത്തരായ കുഞ്ഞുങ്ങളെയായിരിക്കും നമ്മള്‍ വാര്‍ത്തെടുക്കുന്നത്.

 

2 ) കുഞ്ഞുങ്ങള്‍ തീരുമാനങ്ങളെടുക്കട്ടെ 

കുഞ്ഞായിരിക്കുമ്പോള്‍ തന്നെ വേണ്ട കാര്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കിയാല്‍ ലഭിച്ചിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് തീരുമാനങ്ങളിലേക്കെത്താനും ആത്മവിശ്വാസം വളര്‍ത്താനും അത് സഹായിക്കും. ഉദാഹരണമായി പ്രഭാത ഭക്ഷണമായി ഇഡ്‌ലിയോ പുട്ടോ ദോശയോ ഏതാണ് വേണ്ടതെന്ന് ചോദിക്കുക. കുഞ്ഞുങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തന്നെ പിടിവള്ളി നിങ്ങളുടെ കൈകളിലാണെന്ന് അവര്‍ക്ക് ബോധ്യമുണ്ടാകും. അവര്‍ക്കിഷ്ടമുള്ള എന്തും നല്‍കലല്ല, മറിച്ച് നിങ്ങള്‍ നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് ഒന്ന് അവര്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.

 

3 ) കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങളെ പരിപോഷിപ്പിക്കുക 

എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരു പോലെ പാഠ്യ വിഷയങ്ങളില്‍ മുന്‍പന്തിയില്‍ എത്താന്‍ സാധിക്കണമെന്നില്ല. പക്ഷേ, എല്ലാ കുഞ്ഞുങ്ങള്‍ക്കും അവരിഷ്ടപ്പെടുന്ന ചില മേഖലകളുണ്ടാകും. അത് പാചകമോ കാലങ്ങള്‍ക്കപ്പുറമുള്ള ദിനോസറുകളോ ഒക്കെയാകാം. എന്ത് തന്നെയാണെങ്കിലും ആ ഇഷ്ടത്തിനെ പ്രോത്സാഹിപ്പിക്കണം. അവര്‍ ആ വിഷയത്തില്‍ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും

 

Content Highlight – Boost children's confidence | Building self-confidence | Nurturing children's interests | Teaching resilience and overcoming challenges in children | Choice-making

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT