നിങ്ങളൊരു നെഗറ്റീവ് പേരന്റ് ആണോ? ഇവ പറയും അതിനുത്തരം

Mail This Article
ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചുമതലയാണ് പേരന്റിങ് എന്നു പറയുന്നതിൽ തെറ്റില്ല. വലിയൊരു സാമൂഹിക ഉത്തരവാദിത്തമായതിനാൽ അത്രയേറെ ഘടകങ്ങൾ പേരന്റിങ്ങിന്റെ ഭാഗമാകുന്നു. ഓരോ മാതാപിതാക്കളും ഓരോ രീതിയിലാണ് തങ്ങളുടെ കുട്ടികളെ വളർത്തുന്നത്. മാതാപിതാക്കൾ വളർന്ന സാഹചര്യങ്ങൾ, അവരുടെ മൂല്യങ്ങൾ, വിശ്വാസങ്ങൾ എന്നിവയെല്ലാം പേരന്റിങ്ങിനെയും സ്വാധീനിക്കുന്നു. കുട്ടികൾക്ക് ഗുണകരമാകുന്ന, അവരെ മികച്ച വ്യക്തികളാക്കുന്നു ഏതു രീതി പിന്തുടരുന്നതിലും തെറ്റില്ല. എന്നാൽ അതൊരിക്കലും മോശം അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കില്ല എന്നുറപ്പാക്കണം. കാരണം പല മാതാപിതാക്കളും നെഗറ്റീവ് പേരന്റിങ് സ്റ്റൈൽ അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നു. ഇത് കുട്ടികളുടെ വ്യക്തിത്വ വികാസത്തിൽ കടുത്ത പ്രശ്നങ്ങളാണ് സൃഷ്ടിക്കുക.
നെഗറ്റിവ് പേരന്റിങ്
ഒരു കുട്ടിയുടെ സ്വഭാവത്തെയും വളർച്ചയേയും ദോഷകരമായി സ്വാധീനിച്ചേക്കാവുന്ന അവഗണ, ദോഷകരമോ പ്രവൃത്തികളും പെരുമാറ്റങ്ങളുമാണ് നെഗറ്റീവ് പേരന്റിങ്. മക്കളെ മെച്ചപ്പെടുത്തണമെന്നും നല്ലവരായി വളർത്തണമെന്നുമെല്ലാമായിരിക്കും ലക്ഷ്യമെങ്കിലും മാതാപിതാക്കളുടെ ചില പ്രവർത്തനങ്ങൾ അവരെ മോശമായി ബാധിക്കും. ആ ദോഷകരമായ അവസ്ഥ ജീവിതകാലം മുഴുവനും മക്കളെ പിന്തുടരാനും സാധ്യതയുണ്ട്.
നെഗറ്റീവ് പേരന്റിങ്ങിന് ഉദാഹരണങ്ങൾ
∙കുട്ടിക്ക് നേരെയുള്ള അസഭ്യമായ വാക്കുകളും വികാര പ്രകടനങ്ങളും.
∙നിരന്തര വിമർശനം
∙കുട്ടികളോടുള്ള ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും അഭാവം
∙നിലയ്ക്കാത്ത ശാസനകൾ
∙പ്രശംസയുടെ അഭാവം
∙അപമാനിക്കാനോ തരംതാഴ്ത്താനോ ഉള്ള താരതമ്യങ്ങൾ
ഇതിന്റെ അനന്തര ഫലം
∙ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും അഭാവം.
∙സമൂഹത്തിൽ നിന്നും ഉൾവലിയുന്നു.
∙വളരുമ്പോൾ നിയമം ലംഘിക്കാനുള്ള ഉയർന്ന സാധ്യത
∙സാമൂഹ്യവിരുദ്ധ സ്വഭാവങ്ങൾ രൂപപ്പെടാം.
∙കുറഞ്ഞ പ്രതിരോധശേഷിയും നിസ്സംഗതയും
∙ബന്ധങ്ങൾ രൂപപ്പെടുത്താൻ ബുദ്ധിമുട്ടുന്നു.
ലക്ഷ്യം മഹത്തരമാണെങ്കലും പേരന്റിങ്ങിൽ മാർഗം പിഴച്ചാൽ വലിയ വില നൽകേണ്ടി വരും. അതുകൊണ്ട് നെഗറ്റീവ് പേരന്റിങ് സ്വഭാവമുണ്ടെങ്കിൽ ഉടനെ തിരുത്തുകക. വായിച്ചും പഠിച്ചും ചർച്ച ചെയ്തും പേരന്റിങ് കൂടുതൽ ക്രിയാത്മകവും പോസിറ്റീവുമാക്കുക.
Content Summary : Negative parenting behaviors