ADVERTISEMENT

മാതാപിതാക്കളുടെ തിരക്ക് പിടിച്ച ജീവിതത്തില്‍ പലപ്പോഴും കുഞ്ഞുങ്ങളെ ശ്രദ്ധിക്കാന്‍ നേരം കിട്ടാറില്ല. കുഞ്ഞുങ്ങള്‍ക്ക് ഫോണോ, ടാബോ ഒക്കെ നല്‍കി തങ്ങളുടെ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ എണ്ണം ദിനം തോറും കൂടി വരികയാണ്. എന്നാല്‍ ഈ ശീലങ്ങള്‍ കുഞ്ഞുങ്ങളെ സാരമായി ബാധിക്കുന്നുണ്ട് എന്നുള്ളതാണ് വാസ്തവം.

 

കുഞ്ഞുങ്ങളിലെ കൂടി വരുന്ന സ്‌ക്രീന്‍ സമയം അവരുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നെന്നും പൊണ്ണത്തടി പോലുള്ള അനാരോഗ്യ പ്രവണതകളിലേക്ക് നയിക്കുന്നു എന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെ ഐ പാഡ് കുഞ്ഞുങ്ങളാക്കുന്നത് ആപല്‍ക്കരമായ മറ്റൊരു പ്രതിഭാസത്തിന് കാരണമാകുന്നുവെന്ന് അടുത്തിടെ നടന്ന ചില പഠനങ്ങള്‍ തെളിയിക്കുന്നു. 

 

ജമാ പീഡിയാട്രിക്സില്‍ ആണ് ഈ പഠനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്. ജപ്പാനിലെ രണ്ട് യൂണിവേഴ്‌സിറ്റികളിലെ റിസര്‍ച്ചേഴ്സ് അമ്മയും കുഞ്ഞും ഉള്‍പ്പെടുന്ന 7,097 ജോഡികളെയാണ് പഠനവിധേയമാക്കിയത്. കൂടുതല്‍ സമയം സ്‌ക്രീന്‍ സമയമുള്ള ഒരു വയസ്സിനു താഴെയുള്ള കുട്ടികള്‍ വളരെ വൈകി മാത്രം സംസാരിക്കുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു. ഒരു വയസുള്ളപ്പോള്‍ 4 മണിക്കൂറിന് മീതെ സ്‌ക്രീന്‍ സമയം ഉണ്ടായിരുന്ന ഇപ്പോള്‍ രണ്ട് വയസ്സുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കഴിവും സാമൂഹികമായ പെരുമാറ്റ രീതികള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവും കൈകള്‍ ഉപയോഗിച്ച് വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള ക്ഷമതയും വളരെ കുറവായി കാണപ്പെട്ടു. 

 

രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് യാതൊരു കാരണവശാലും സ്‌ക്രീന്‍ സമയം കൊടുക്കരുതെന്ന വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നിര്‍ദേശം അപ്രായോഗിഗമായി കാണുന്ന മാതാപിതാക്കളുടെ എണ്ണം കുറവല്ല. ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ സ്‌ക്രീനില്‍ നിന്നും ഒന്നും പഠിക്കുന്നില്ല, മാത്രവുമല്ല സംസാരിക്കാനും മറ്റുമുള്ള അവസരങ്ങള്‍ അവിടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നുമില്ല. യയില്‍ ചൈല്‍ഡ് സ്റ്റഡി സെന്ററിലെ മനഃശാസ്ത്രജ്ഞനായ ഡോ. ഡേവിഡ് ലുക്വിക്‌സിന്റെ അഭിപ്രായത്തില്‍ കഴിയുന്നത്രയും സ്‌ക്രീന്‍ സമയം കുറയ്ക്കുകയും നിങ്ങളുടെ കുഞ്ഞുങ്ങളോട് മുഖാമുഖം സംസാരിക്കുകയുമാണ് വേണ്ടത്. സമാനപ്രയത്തിലുള്ള കുഞ്ഞുങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ചെയ്യുന്നില്ലെന്ന് കാണുമ്പോള്‍ ആശങ്കപ്പെടുന്നതിന് പകരം ഇപ്പോഴേ അവരുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കാം.

 

Content Highlight – Phones for children under one year old ​| iPad use in babies | Screen time effects on child development | World Health Organization recommendations on screen time | Minimizing screen time for infants | Parenting 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com