ADVERTISEMENT

എന്താണ് ജെല്ലിഫിഷ് പേരന്റിങ്? കുഞ്ഞുങ്ങളെ ജെല്ലിഫിഷ് പേരന്റിങ് എങ്ങനെ സ്വാധീനിക്കുന്നു? പാശ്ചാത്യനാടുകളില്‍ പ്രബലമായിട്ടുള്ളതും നമ്മുടെ നാട്ടില്‍ സാവധാനം വ്യാപിക്കുന്നതുമായ ഒരു രക്ഷാകര്‍തൃ രീതിയാണ് ജെല്ലിഫിഷ് പേരന്റിങ്. ചൈല്‍ഡ് ന്യൂട്രിഷന്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍' എന്ന വിഷയത്തില്‍ സര്‍ട്ടിഫൈഡ് ആയിട്ടുള്ള ബ്ലോഗര്‍ സോണാലി സര്‍ക്കാരിന്റെ അഭിപ്രായത്തില്‍ കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ വളരെ കുറച്ചു മാത്രം ഇടപെടുകയും എല്ലാ കാര്യങ്ങളും അവരുടെ ഇഷ്ടത്തിനൊത്തു വിടുകയും ചെയ്യുന്നവരാണ് ജെല്ലിഫിഷ് മാതാപിതാക്കള്‍.

ഇവര്‍ കുഞ്ഞുങ്ങള്‍ക്ക് സര്‍വ സ്വാതന്ത്ര്യവും നല്‍കുന്നു. കുഞ്ഞുങ്ങള്‍ തന്നെ അവര്‍ക്ക് വേണ്ടി തീരുമാനങ്ങള്‍ എടുക്കുന്നു. അവരുടെ അനുഭവങ്ങളില്‍ നിന്നും പാളിച്ചകളില്‍ നിന്നും കുഞ്ഞുങ്ങള്‍ പാഠങ്ങള്‍ പഠിക്കുന്നു. ഇത്തരം രീതി മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള വിശ്വസ്തതയിലും  പരസ്പര ബഹുമാനത്തിലും അടിയൂന്നിയിരിക്കുന്നു. പക്ഷേ, സാംസ്‌കാരികവും സാമൂഹികവും കുടുംബപരവുമായ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഇത്തരം രക്ഷാകര്‍തൃരീതികള്‍ക്ക് ഇടമുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്.

ഇന്ത്യയുടെ സംസ്‌ക്കാരവും കുടുംബം എന്ന സംവിധാനത്തിന് കൊടുക്കുന്ന പ്രാധാന്യവും അച്ചടക്കരീതികളും മുതിര്‍ന്നവര്‍ക്കുള്ള സ്ഥാനവുമെല്ലാം ആധികാരികമായ രീതിയിലുള്ള ഒരു രക്ഷാകര്‍തൃ രീതിയെയാണ് പരമ്പരാഗതമായി പിന്തുണക്കുന്നത്. ഇവിടെ കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ ഒട്ടു മിക്ക തീരുമാനങ്ങളും അവര്‍ക്ക് വേണ്ടിയെടുക്കുന്നത് മാതാപിതാക്കളായിരിക്കും. 

ജെല്ലിഫിഷ് പേരന്റിങ് കേള്‍ക്കുമ്പോള്‍ വളരെ ആകര്‍ഷകമാണെങ്കിലും ഇന്ത്യയുടെ സാംസ്‌ക്കാരിക പശ്ചാത്തലത്തില്‍ ഏറ്റവും മഹനീയമായ പേരന്റിങ് രീതി ഇതാണെന്ന് ഉറപ്പിക്കാമോ? ജോലിക്കും വിദ്യഭാസത്തിനുമൊക്കെയായി അതി കഠിനമായ മത്സരം നടക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് കുഞ്ഞുങ്ങളുടെ നല്ല ഭാവി മാത്രം മനസ്സില്‍ കാണുന്ന മാതാപിതാക്കള്‍ക്ക് അവരുടെ ജീവിതത്തില്‍ ഇടപെടാതെയിരിക്കാന്‍ വയ്യ എന്നുള്ളതാണ് വാസ്തവം. 

ലോകത്തില്‍ എല്ലായിടത്തും പരിണാമം സംഭവിക്കുമ്പോള്‍ രക്ഷാകര്‍തൃത്വ രീതികളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണ് ഉചിതം. ജെല്ലിഫിഷ് പാരന്റിംഗിന്റെ പരസ്പരമുള്ള ബഹുമാനവും സ്വാതന്ത്ര്യവുമെല്ലാം ഇന്ത്യന്‍ സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും ഉതകുന്ന രീതിയില്‍ ആഗിരണം ചെയ്യുകയാണ് വേണ്ടത്. ഇത് കുറേക്കൂടി മെച്ചപെട്ട മാതാപിതാക്കളെയും ഭാവിയുടെ വാഗ്ദാനങ്ങളെയും വാര്‍ത്തെടുക്കാന്‍ സഹായിക്കും.

Content Highlight –Jellyfish Parenting in India ​| Effects of Jellyfish Parenting on Children | Cultural Context of Parenting in India | Adapting Jellyfish Parenting to Indian Values | Benefits of Mutual Respect in Parenting 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com